US Presidential Elections 2024: യു എസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള എൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു – കമല ഹാരിസ്
Kamala Harris officially enters US Presidential race: "ഇന്ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള എൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഫോമിൽ ഞാൻ ഒപ്പുവച്ചു." “ഓരോ വോട്ടും നേടാൻ ഞാൻ കഠിനാധ്വാനം ചെയ്യും. നവംബറിൽ ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കും, ”എന്നാണ് കമല പോസ്റ്റിൽ കുറിച്ചത്.
ന്യൂഡൽഹി: 2024 ലെ യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന് ഔദ്യോഗികമായി തുടക്കം കുറിച്ചിരിക്കുകയാണ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ ഇത്തവണ രംഗത്തിറങ്ങുന്നത് വൈസ് പ്രസിഡൻ്റ് കമലാ ഹാരിസാണ്. തൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ആദ്യ വനിതയെന്ന ചരിത്ര കൂടിയാണ് കമല ഇതോടെ കുറിക്കുന്നത്. എക്‌സിലെ ഒരു പോസ്റ്റിലൂടെയാണ് കമല ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
“ഇന്ന്, യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള എൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഫോമിൽ ഞാൻ ഒപ്പുവച്ചു.” “ഓരോ വോട്ടും നേടാൻ ഞാൻ കഠിനാധ്വാനം ചെയ്യും. നവംബറിൽ ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കും, ”എന്നാണ് കമല പോസ്റ്റിൽ കുറിച്ചത്.
ALSO READ – 26 പേരിൽ 21 പേരെയും കൊന്നുകൊണ്ട് മുങ്ങിപ്പോയ എം വി നൂൻഗാഹ് കപ്പലിന്റെ രഹസ്യച്ചുരുൾ 55 വർഷത്തിനു ശേഷം അഴിയുന്നു
പ്രസിഡൻ്റ് ജോ ബൈഡൻ്റെ തീരുമാനത്തെത്തുടർന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ ചുക്കാൻ പിടിക്കാൻ കമലയെ തിരഞ്ഞെടുത്തത്. ആഴ്ചകളോളം നീണ്ട ഊഹാപോഹങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ശേഷമാണ് ഇപ്പോഴുണ്ടായ ഈ പ്രഖ്യാപനം. തൻ്റെ സമീപകാല പ്രകടനത്തിന് വിമർശനങ്ങൾ നേരിടുന്ന ബൈഡൻ, മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. തന്റെ പിൻഗാമിയായ കമലയ്ക്കൊപ്പം സജീവമായി പ്രചാരണം നടത്തുമെന്ന് ബൈഡൻ ഉറപ്പിച്ചു പറഞ്ഞു. ബൈഡൻ, പിൻവാങ്ങിയിട്ടും, ഡെമോക്രാറ്റിക് പാർട്ടിയിലെ ശക്തമായ ശബ്ദമായി അദ്ദേഹം തുടരുന്നുണ്ട്.
കമലയ്ക്ക് പിന്തുണയുമായി ഒബാമയും ഭാര്യയും
മുൻ പ്രസിഡൻ്റ് ബരാക് ഒബാമയും ഭാര്യ മിഷേലും കമലയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. കമല അമേരിക്കയുടെ ഒരു മികച്ച പ്രസിഡൻ്റാകുമെന്ന് ഞങ്ങൾ കരുതുന്നു, അവർക്ക് ഞങ്ങളുടെ പൂർണ്ണ പിന്തുണയുണ്ടെന്ന്.” എന്ന് പറയുന്ന അവരുടെ ടെലിഫോൺ സംഭാഷണത്തിൻ്റെ വീഡിയോ ഒബാമയും ഭാര്യയും അവരുടെ എക്‌സ് അക്കൗണ്ടുകളിൽ പങ്കിട്ടിട്ടുണ്ട്.