5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

US Presidential Election: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സുനിതയും വില്‍മോറും ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യും

US Presidential Election Date: പൗരന്മാര്‍ എന്ന നിലയില്‍ വോട്ടുചെയ്യുന്നത് സുപ്രധാന കടമയാണ്. ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യുന്നത് വളരെ രസകരമായ കാര്യമായിരിക്കുമെന്ന് സുനിത വില്യംസ് പറഞ്ഞു. വോട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ നാസ എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വില്‍മോര്‍ പറഞ്ഞു.

US Presidential Election: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; സുനിതയും വില്‍മോറും ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യും
Sunita Williams and Butch Wilmore (Image Credits:PTI)
shiji-mk
Shiji M K | Published: 16 Sep 2024 15:40 PM

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ (US Presidential Election) വോട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് അറിയിച്ച് നാസയുടെ ബഹിരാകാശ ശാസ്ത്രജ്ഞ സുനിതാ വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും. നവംബര്‍ നാലിനാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വെള്ളിയാഴ്ച നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്. ഭൂമിയില്‍ നിന്നും 400 കിലോമീറ്റര്‍ ഉയരത്തിലാണ് ഈ നിലയം സ്ഥിതി ചെയ്യുന്നത്. ആര്‍ക്കാണ് ഇരുവരും പിന്തുണ നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.

പൗരന്മാര്‍ എന്ന നിലയില്‍ വോട്ടുചെയ്യുന്നത് സുപ്രധാന കടമയാണ്. ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യുന്നത് വളരെ രസകരമായ കാര്യമായിരിക്കുമെന്ന് സുനിത വില്യംസ് പറഞ്ഞു. വോട്ട് ചെയ്യാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ നാസ എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വില്‍മോര്‍ പറഞ്ഞു. സുനിതയ്ക്കും വില്‍മോറിനും വോട്ട് ചെയ്യാനുള്ള അവസരമൊരുക്കാന്‍ നാസയുമായി ചേര്‍ന്ന് ശ്രമം നടത്തുന്നതായി ടെക്‌സസിലെ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Also Read: Donald Trump: ഡൊണാള്‍ഡ് ട്രംപിന് വെടിയേറ്റു; അക്രമി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌

കൂടാതെ ബഹിരാകാശ നിലയത്തില്‍ കൂടുതല്‍ സമയം ചെലവിടാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഇരുവരും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വളര്‍ത്ത് നായയെയും കാണാന്‍ കൊതിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, യുഎസ് സംസ്ഥാനമായ ടെക്‌സസ് ആണ് നാസയിലെ ഉദ്യോഗസ്ഥര്‍ക്ക് ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാനുള്ള നിയമം 1997ല്‍ പാസാക്കിയത്. ആ വര്‍ഷം തന്നെ മിര്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് നാസയുടെ ഡേവിഡ് വോള്‍ഫ് ആദ്യമായി വോട്ട് രേഖപ്പെടുത്തി. പിന്നീട് 2020ല്‍ ഐഎസ്എസില്‍ നിന്ന് നാസയുടെ കെയ്റ്റ് റൂബിന്‍സും സമാനമായ രീതിയില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

അതേസമയം, യുഎസ് മുന്‍ പ്രസിഡന്റും പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിവെപ്പ്. ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള ട്രംപ് ഇന്‍ര്‍നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഗോള്‍ഫ് കളിയ്ക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

എന്നാല്‍ ട്രംപിന് പരിക്കില്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. അക്രമി ഒന്നിലേറെ തവണ വെടിയുതിര്‍ത്തതായും വൈറ്റ് ഹൗസ് പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിവെച്ചതായും ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ട്രംപിന് സമീപമുണ്ടായ വെടിവെപ്പില്‍ അദ്ദേഹം സുരക്ഷിതനാണെന്ന് ട്രംപിന്റെ പ്രചാരണ വിഭാഗത്തിന്റെ കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ സ്റ്റീവന്‍ ചങ് അറിയിച്ചിട്ടുണ്ട്.ആക്രമണത്തിന് ശേഷം കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടിയതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ റയാന്‍ വെസ്ലി റൂത്ത് എന്നയാളാണ് പിടിയിലായത്. ഇയാള്‍ കടുത്ത യുക്രൈന്‍ അനുകൂലിയാണെന്നാണ് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുക്രൈനിലേക്ക് പോകാനും അവിടെ സന്നദ്ധ സേവനം നടത്തിയ മരിക്കാനും തയാറാണെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. കൂടാതെ സാമൂഹിക മാധ്യമങ്ങളിലൂടെ ട്രംപിനെ നിരവധി തവണ വിമര്‍ശിച്ചിട്ടുണ്ടെന്നും അന്വേഷണം സംഘം കണ്ടെത്തിയിട്ടുണ്ട്. എകെ 47 തോക്ക്, ക്യാമറ, രണ്ട് ബാഗുകള്‍ തുടങ്ങിയവ ഇയാളില്‍നിന്ന് പിടിച്ചെടുത്തു.

പെന്‍സില്‍വേനിയയിലെ ബട്ലറില്‍ പ്രചാരണറാലിയില്‍ നേരത്തെ ട്രംപിന് നേരെ വധശ്രമമുണ്ടായിരുന്നു. സംഭവം നടന്ന് രണ്ടുമാസം തികയുമ്പോഴാണ് വീണ്ടും വധശ്രമം ആവര്‍ത്തിക്കപ്പെട്ടത്. അന്ന് ട്രംപ് സംസാരിക്കാന്‍ ആരംഭിച്ചതിന് പിന്നാലെ ഗാലറിയില്‍ നിന്ന് വെടിയൊച്ച കേള്‍ക്കുകയായിരുന്നു. സംഭവത്തില്‍ കാണികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു.

ഗാലറിയില്‍ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ട്രംപിന്റെ ചെവിയില്‍ നിന്ന് രക്തം ഒഴുകുന്ന വീഡിയോ പുറത്തുവന്നിരുന്നു. സംഭവത്തിന് പിന്നാലെ ട്രംപിനെ ഉടന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയും അദ്ദേഹം സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിക്കുകയുമാണുണ്ടായത്.

Also Read: Donald Trump: ട്രംപിനു നേരെ ആക്രമണം; ഒരാൾ പിടിയിൽ

അതേസമയം, ട്രംപിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിച്ച് ജോ ബൈഡനും കമല ഹാരിസും ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ ആശ്വാസമുണ്ടെന്ന് വൈറ്റ് ഹൗസില്‍ നിന്ന് അറിയിച്ചു.

രാഷ്ട്രീയ ആക്രമണങ്ങള്‍ക്ക് യുഎസില്‍ സ്ഥാനമില്ലെന്ന് ബൈഡന്‍ പറഞ്ഞു. ട്രംപിനെ സംരക്ഷിക്കാനുള്ള രഹസ്യ സേവനത്തിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ട്രംപിന് പരിക്കില്ല എന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ആശ്വാസം പ്രകടിപ്പിച്ച് കമലാ ഹാരിസും പ്രസ്താവനയിറക്കി. അദ്ദേഹം സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. അക്രമത്തിന് അമേരിക്കയില്‍ സ്ഥാനമില്ല എന്ന് അവര്‍ എക്‌സ് പോസ്റ്റില്‍ കുറിച്ചു.