US Presidential Election: ട്രംപ് തിരിച്ചെത്തിയാല്‍ സ്ത്രീ സുരക്ഷ അപകടത്തിലാകും; കമലയ്ക്കായി വോട്ടുതേടി മിഷേല്‍

Michelle Obama Seeks Vote For Kamala Harris: സ്ത്രീകളെ കുറിച്ചും സ്ത്രീകളുടെ വ്യക്തി ജീവിതത്തെ കുറിച്ചുമാണ് മിഷേല്‍ കൂടുതലായി സംസാരിച്ചത്. സ്വന്തം ശരീരം മനസിലാക്കാനും പരിപാലിക്കാനും സ്ത്രീകള്‍ ശ്രദ്ധിക്കണം. ഒരു സ്പ്ലിറ്റ് സെക്കന്റിന്റെ തീരുമാനം സ്ത്രീകളുടെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും മിഷേല്‍ ഓര്‍മിപ്പിച്ചു.

US Presidential Election: ട്രംപ് തിരിച്ചെത്തിയാല്‍ സ്ത്രീ സുരക്ഷ അപകടത്തിലാകും; കമലയ്ക്കായി വോട്ടുതേടി മിഷേല്‍

കമല ഹാരിസും മിഷേല്‍ ഒബാമയും (Image Credits: PTI)

Published: 

28 Oct 2024 08:10 AM

മിഷിഗണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസിന് വേണ്ടി വോട്ടുതേടി മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമ. മിഷിഗണില്‍ നടന്ന കമലയുടെ പ്രചാരണ പരിപാടിയിലാണ് മിഷേല്‍ ഒബാമ പങ്കെടുത്തത്. വൈറ്റ് ഹൗസിന്റെ അധികാരം വീണ്ടും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിലേക്ക് എത്തുമെന്ന ആശങ്കയുള്ളതായി മിഷേല്‍ പറഞ്ഞു. ട്രംപ് വീണ്ടും അധികാരത്തിലെത്തുന്നത് തടയാന്‍ കമലയെ വിജയിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ട്രംപ് തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ രാജ്യത്തുടനീളം അദ്ദേഹം ഗര്‍ച്ഛിദ്രം നിരോധിക്കും. കമല തെരഞ്ഞെടുക്കപ്പെടുമ്പോള്‍ അവര്‍ ഒരു അസാധാരണ പ്രസിഡന്റായിരിക്കുമെന്നും മിഷേല്‍ സ്ത്രീ വോട്ടര്‍മാരോടായി പറഞ്ഞു. അമേരിക്കയുടെ ആദ്യ വനിതാ പ്രസിഡന്റാകാനുള്ള കമല ഹാരിസിന്റെ ശ്രമത്തെ പിന്തുണക്കണമെന്നും അവര്‍ വോട്ടര്‍മാരോട് അഭ്യര്‍ത്ഥിച്ചു.

Also Read: US Presidential Elections 2024: യു എസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള എൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു – കമല ഹാരിസ്

ഈ തെരഞ്ഞെടുപ്പില്‍ ശരിയായി നിങ്ങള്‍ വോട്ട് ചെയ്തില്ലെങ്കില്‍ അത് ഓരോ സ്ത്രീകളെയുമായിരിക്കും ബാധിക്കുന്നത്. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ പിന്തുണക്കുന്നതിന് തുല്യമായിരിക്കും ട്രംപിന് വോട്ട് ചെയ്യുന്നത്. ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ക്കെതിരായ നിയമങ്ങള്‍ സ്ത്രീകള്‍ക്കെതിരാണ്. ഇതെല്ലാം പുരുഷന്മാരെ ട്രംപിന് വോട്ട് ചെയ്യാന്‍ പ്രേരിപ്പിക്കും. സ്ത്രീകളുടെ ജീവിതത്തെ ഗൗരവകരമായി കാണാന്‍ ജനങ്ങളോട് താന്‍ ആവശ്യപ്പെടുന്നുവെന്നും മിഷേല്‍ ഒബാമ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളെ കുറിച്ചും സ്ത്രീകളുടെ വ്യക്തി ജീവിതത്തെ കുറിച്ചുമാണ് മിഷേല്‍ കൂടുതലായി സംസാരിച്ചത്. സ്വന്തം ശരീരം മനസിലാക്കാനും പരിപാലിക്കാനും സ്ത്രീകള്‍ ശ്രദ്ധിക്കണം. ഒരു സ്പ്ലിറ്റ് സെക്കന്റിന്റെ തീരുമാനം സ്ത്രീകളുടെ ജീവിതത്തെ തന്നെ ബാധിക്കുമെന്നും മിഷേല്‍ ഓര്‍മിപ്പിച്ചു.

Also Read: US Presidential Elections 2024: ട്രംപിന്റെ കാലത്തേക്ക് തിരിച്ചുപോക്കില്ല, ഇതൊരു സാമാന്യ ബോധമുള്ള പ്രസിഡന്റാകും: കമല ഹാരിസ്‌

അഭിപ്രായ വോട്ടെടുപ്പുകളില്‍ ട്രംപും കമലയും ഇഞ്ചോടിഞ്ച് മത്സരം കാഴ്ചവെക്കുന്നതിലുള്ള ആശങ്കയും മിഷേല്‍ പങ്കുവെച്ചു. എന്തുകൊണ്ടാണ് ഈ മത്സരം ഇത്ര കടുത്തതാകുന്നത് എന്ന് മിഷേല്‍ ചോദിച്ചു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരന്‍, കിറുക്കന്‍ സ്വഭാവം, മാനസികത്തകരാറുകള്‍, സ്ത്രീകളെ ലൈംഗികമായി വേട്ടയാടുന്നയാള്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളുള്ള ട്രംപിന്റെ കാര്യത്തില്‍ വോട്ടര്‍മാര്‍ക്ക് എങ്ങനെയാണ് നിസ്സംഗത പുലര്‍ത്താനാകുന്നത്. ഇക്കാര്യത്തില്‍ തനിക്ക് ദേഷ്യം തോന്നുന്നുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക പ്രസിഡന്റ് സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത് വനിതയാണ് കമല ഹാരിസ്. വിജയിച്ചാല്‍ യുഎസിന്റെ ആദ്യ പ്രഥമ വനിത പ്രസിഡന്റാകും. ഇതിനോടകം നടന്ന അഭിപ്രായ സര്‍വേകളും വ്യക്തമാക്കുന്നത് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ ബഹുദൂരം മുന്നിലാണ് കമല എന്നാണ്.

Related Stories
Saudi Arabia : അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ; നിബന്ധനകളിൽ ഇളവ്
Jyotiraditya Scindia: ഇന്ത്യ ഉടൻ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2027-ൽ അത് മൂന്നാമതാകും- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
Israel-Hezbollah Conflict: സ്‌ഫോടന ശബ്ദം നിലയ്ക്കാതെ ലെബനന്‍; വീണ്ടും ബോംബാക്രമണം
Pakistan Attack: പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ ഭീകരവാദികളുടെ വെടിവെപ്പ്; 50 മരണം
Gautam Adani: അദാനിക്ക് തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കന്നതിന് അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറുകൾ റദ്ധാക്കി കെനിയ
News9 Global Summit: ഇന്ത്യ-ജർമ്മനി ബന്ധത്തിൻ്റെ ചരിത്രപരമായ നാഴികക്കല്ല്, ജർമ്മനിയോട് നന്ദി: ടിവി നെറ്റ്‌വർക്ക് എംഡി & സിഇഒ ബരുൺ ദാസ്
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ
പന്ത് മുതൽ ആൻഡേഴ്സൺ വരെ; ലേലത്തിൽ ശ്രദ്ധിക്കേണ്ടവർ ഇവർ
പനീർ ധെെര്യമായി കഴിച്ചോളൂ... ലഭിക്കും ഈ ​ഗുണങ്ങൾ
പെർത്തിൽ ഓസ്ട്രേലിയക്ക് നാണക്കേടിന്റെ റെക്കോർഡ്