5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

US Presidential Election 2024: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഫലമറിഞ്ഞ സീറ്റുകളിൽ ഡൊണാൾഡ് ട്രംപിന് മുന്നേറ്റം

US President Election 2024 Result Updates: വെസ്റ്റ് വെർജീനിയ, കെന്റകി, ഇന്ത്യാന, കരോളൈന എന്നിവിടങ്ങളിലാണ് ട്രംപിന് മുന്നേറ്റം. എന്നാൽ, വെർമോണ്ടിലും കണക്ടികട്ടിലും കമലാ ഹരിസാണ് മുന്നിൽ.

US Presidential Election 2024: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ഫലമറിഞ്ഞ സീറ്റുകളിൽ ഡൊണാൾഡ് ട്രംപിന് മുന്നേറ്റം
ഡൊണാൾഡ് ട്രംപ് (Image Credits: Trump Facebook)
nandha-das
Nandha Das | Updated On: 06 Nov 2024 08:04 AM

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിലെ ഫലമറിഞ്ഞ സീറ്റുകളിൽ ഡൊണാൾഡ് ട്രംപിന് മുന്നേറ്റം. ഫലം പുറത്തുവന്ന 26 സീറ്റുകളിൽ നിന്നായി 23 ഇലക്ടറൽ വോട്ടുകളാണ് ട്രംപിന് ലഭിച്ചത്. വെസ്റ്റ് വെർജീനിയ, കെന്റകി, ഇന്ത്യാന, കരോളൈന എന്നിവിടങ്ങളിലാണ് ട്രംപിന് മുന്നേറ്റം. എന്നാൽ, വെർമോണ്ടിലും കണക്ടികട്ടിലും കമലാ ഹരിസാണ് മുന്നിൽ. ‘ഇപ്പോൾ ശെരിയായ പാതയിലാണ് പോകുന്നതെന്നും, അങ്ങനെ തന്നെ തുടരട്ടെയെന്നും’ ട്രംപ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച സന്ദേശത്തിൽ പറയുന്നു.

16 സംസ്ഥാനങ്ങളിലും, പെൻസിൽവേനിയയുടെ മിക്ക ഭാഗങ്ങളിലും വോട്ടെടുപ്പ് പൂർത്തിയായി. കൂടാതെ, വിസ്‌കോൻസിൻ, അരിസോന, മിഷിഗൻ എന്നിവടങ്ങളിൽ ഒരു മണിക്കൂറിനുള്ളിൽ വോട്ടെടുപ്പ് അവസാനിക്കും. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ALSO READ: പാര്‍ട്ടിക്കാരേക്കാള്‍ ആവേശം; ട്രംപ് ജയിക്കണമെന്ന് മസ്‌ക്കിനെന്തിന് ഇത്ര വാശി

നെവാഡ, അരിസോന, മിഷിഗൻ, പെൻസിൽവേനിയ, വിസ്‌കോൻസിൻ, ജോർജിയ, നോർത്ത് കരോലിന എന്നീ ഏഴ് സംസ്ഥാനങ്ങൾ അടങ്ങുന്ന സ്വിങ് സ്റ്റേറ്റ്സ് ആണ് ആര് വിജയിക്കുമെന്നതിൽ നിർണായക പങ്കുവഹിക്കുക. ഇവിടെ ജയിക്കണമെങ്കിൽ ട്രംപിന് 51 ഇലക്ടറൽ വോട്ടുകളെങ്കിലും കുറഞ്ഞത്ത് വേണം. എന്നാൽ കമലയ്ക്ക് 44 വോട്ടുകൾ ലഭിച്ചാൽ മതിയാകും.

അതേസമയം, കമല ഹാരിസ് വിജയിച്ചാലും, ട്രംപ് വിജയിച്ചാലും അത് ചരിത്രം തന്നെയാണ്. ഡൊണാൾഡ് ട്രംപ് വിജയിക്കുകയാണെങ്കിൽ 130 വർഷത്തിന് ശേഷം തുടർച്ചയല്ലാത്ത രണ്ടു തവണ പ്രസിഡന്റ് ആകുന്ന രണ്ടാമൻ ആയിരിക്കും അദ്ദേഹം. അതെ സമയം കമലാ ഹാരിസ് വിജയിക്കുകയാണെങ്കിൽ, യുഎസ് പ്രസിഡന്റ് ആകുന്ന ആദ്യ വനിതയും, ആദ്യ ആഫ്രിക്കൻ വംശജയും, ആദ്യ ഏഷ്യൻ വംശജയുമാകും അവർ. നിലവിൽ വൈസ് പ്രസിഡന്റായ കമലാ ഹാരിസ് ആണ് ജനുവരി 6-ന് ഫലപ്രഖ്യാപനം നടത്തുക.