5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

International Criminal Court: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താൻ ഡൊണാൾഡ് ട്രംപ്; ഉത്തരവിൽ ഇന്ന് ഒപ്പുവച്ചേക്കും

Donald Trump Against International Criminal Court: 2023 ഒക്ടോബറിൽ ഹമാസ് ആക്രമണത്തെത്തുടർന്ന് ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടികളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അദ്ദേഹത്തിന്റെ മുൻ പ്രതിരോധമന്ത്രിക്കും അറസ്റ്റ് വാറന്റ് നൽകിയിരുന്നു.

International Criminal Court: അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് ഉപരോധമേർപ്പെടുത്താൻ ഡൊണാൾഡ് ട്രംപ്; ഉത്തരവിൽ ഇന്ന് ഒപ്പുവച്ചേക്കും
Donald TrumpImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 07 Feb 2025 06:59 AM

വാഷിങ്ടൺ: രാജ്യാന്തര ക്രിമിനൽക്കോടതിയെ (ഐസിസി) ഉപരോധിക്കുന്നതിനുള്ള നീക്കവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇതുമായി ബന്ധപ്പെട്ട എക്സിക്യൂട്ടീവ് ഉത്തരവിൽ ഡൊണാൾഡ് ട്രംപ് ഇന്ന് ഒപ്പുവെച്ചേക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞു. അമേരിക്കയെയും ഇസ്രയേലിനെയും പോലുള്ള സഖ്യകക്ഷികളെ അന്താരാഷ്ട്ര ക്രിമിനൽക്കോടതി ലക്ഷ്യമിടുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിൻ്റെ നീക്കം.

2023 ഒക്ടോബറിൽ ഹമാസ് ആക്രമണത്തെത്തുടർന്ന് ഗാസയിൽ ഇസ്രായേൽ നടത്തിയ സൈനിക നടപടികളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഐസിസി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അദ്ദേഹത്തിന്റെ മുൻ പ്രതിരോധമന്ത്രിക്കും അറസ്റ്റ് വാറന്റ് നൽകിയിരുന്നു.

ഇതിനെതിരെ പ്രതിഷേധിച്ച് രാജ്യാന്തര ക്രിമിനൽക്കോടതിക്കെതിരേ ഉപരോധമേർപ്പെടുത്താൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ ശ്രമവും നടന്നിരുന്നു. കഴിഞ്ഞയാഴ്ച ഡെമോക്രാറ്റുകൾ ഇത് തടഞ്ഞതിനു പിന്നാലെയാണ് ട്രംപിന്റെ പുതിയനീക്കം. കുട്ടികൾ ഉൾപ്പെടെ നിരവധി പലസ്തീനികളാണ് ഇസ്രായേൽ നടപടിക്ക് പിന്നാലെ കൊല്ലപ്പെട്ടത്.

അമേരിക്കയെയും നമ്മുടെ അടുത്ത സഖ്യകക്ഷിയായ ഇസ്രായേലിനെയും ലക്ഷ്യമിട്ട് ഐസിസി നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികൾ നടത്തുകയാണെന്നും, നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അടിസ്ഥാനരഹിതമായ അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചുകൊണ്ട് കോടതി അധികാരം ദുരുപയോഗം ചെയ്തതായും ഉത്തരവിൽ പറയുന്നു.

എന്നാൽ ഈ ഉപരോധം കോടതിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതാണെന്നും മറ്റ് അന്താരാഷ്ട്ര കേസുകളിലെ യുഎസ് ശ്രമങ്ങൾക്ക് വിരുദ്ധമാകുമെന്നും മനുഷ്യാവകാശ സംഘടനകൾ പറഞ്ഞു. ചില യൂറോപ്യൻ രാജ്യങ്ങളടക്കം യുഎസിൻ്റെ ഉപരോധ നീക്കത്തിന് എതിരാണ്. ഐസിസിയിൽ അമേരിക്ക ഉൾപ്പെടുന്നില്ല.