5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

US Police: കളിത്തോക്ക് ചൂണ്ടിയതിന് അഭയാര്‍ഥി ബാലനെ യുഎസ് പോലീസ് വെടിവെച്ചുകൊന്നു

US Police Officer Shot 13 Year Old: കുട്ടിയെ പിടികൂടിയ പോലീസ് നിലത്തുവീഴ്ത്തി കീഴ്‌പ്പെടുത്തുന്നതിനിടെ ഒരു ഓഫീസര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളുടെ മുഖത്ത് കുട്ടി ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സംഭവം കണ്ടുനിന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

US Police: കളിത്തോക്ക് ചൂണ്ടിയതിന് അഭയാര്‍ഥി ബാലനെ യുഎസ് പോലീസ് വെടിവെച്ചുകൊന്നു
Image: Social Media
Follow Us
shiji-mk
SHIJI M K | Updated On: 01 Jul 2024 07:01 AM

ന്യൂയോര്‍ക്ക്: യുഎസില്‍ അഭയാര്‍ഥി ബാലനെ പോലീസ് വെടിവെച്ചുകൊന്നു. പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടിയ പതിമൂന്ന് വയുകാരനെയാണ് പോലീസ് അതിക്രൂരമായി കൊലപ്പെടുത്തിയത്. മന്‍ഹാറ്റനില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെ യൂട്ടക്ക എന്ന നഗരത്തിലാണ് സംഭവമുണ്ടായത്. പോലീസിന്റെ വസ്ത്രത്തില്‍ ഘടിപ്പിച്ചിരുന്ന ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടു. കുട്ടിയുടെ നെഞ്ചിലാണ് വെടിയേറ്റത്.

Also Read: Nigeria Attack: നൈജീരിയയിൽ ചാവേറാക്രമണം; 18 മരണം, കൊല്ലപ്പെട്ടവരിൽ കുട്ടികളും ഗർഭിണികളും

മോഷണക്കേസിന്റെ അന്വേഷണത്തിനിടെ സംശയം തോന്നിയാണ് മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികളായ കരെന്‍ ഗോത്രവിഭാഗത്തിലെ രണ്ട് കുട്ടികളെ വഴിയില്‍ തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ പോലീസിനെ കണ്ട നയാ എംവേ എന്ന കുട്ടി ഓടുന്നതും പോലീസ് പിന്തുടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുട്ടിയെ പിന്തുടര്‍ന്നെത്തിയ പോലീസിന് നേരെ നയാ തോക്ക് ചൂണ്ടുന്നുണ്ട്. എന്നാലിത് കളിത്തോക്കാണെന്ന് പരിശോധനയില്‍ തെളിഞ്ഞു.

കുട്ടിയെ പിടികൂടിയ പോലീസ് നിലത്തുവീഴ്ത്തി കീഴ്‌പ്പെടുത്തുന്നതിനിടെ ഒരു ഓഫീസര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളുടെ മുഖത്ത് കുട്ടി ഇടിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ സംഭവം കണ്ടുനിന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Also Read: Fake Death Certificate: സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ അച്ഛന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി; വിദ്യാര്‍ഥി അറസ്റ്റില്‍

സംഭവത്തിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പോലീസ് വീഡിയോ പുറത്തുവിട്ടത്. സംഭവം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ കരെന്‍ ഗോത്രവിഭാഗക്കാര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് പോലീസിന് വ്യക്തമായ മറുപടി നല്‍കാന്‍ സാധിച്ചിട്ടില്ല. കുട്ടിയെ കൊലപ്പെടുത്തിയ പാട്രിക് ഹസ്‌നെ, കൂടെയുണ്ടായിരുന്ന ബ്രിസ് പാറ്റേഴ്‌സന്‍, ആന്‍ഡ്രൂ ഷിട്രിനീടി എന്നിവരെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചു.

Stories