5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

US Travel Advisory: ഭീകരാക്രമണത്തിന് സാധ്യതയുണ്ട്; പാകിസ്താനിലേക്ക് യാത്ര വേണ്ടെന്ന് പൗരന്മാരോട് യുഎസ്‌

US Travel Advisory For Citizens: പാകിസ്താനിലേക്ക് യാത്ര നടത്തുന്നത് അമേരിക്കന്‍ പൗരന്മാര്‍ പുനപരിശോധിക്കണം. ആക്രമണം നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ഭീകരവാദികള്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ തുടങ്ങിയ പ്രവിശ്യകളില്‍ സ്ഥിരമായി ഭീകരാക്രമണം നടക്കുന്നു.

US Travel Advisory: ഭീകരാക്രമണത്തിന് സാധ്യതയുണ്ട്; പാകിസ്താനിലേക്ക് യാത്ര വേണ്ടെന്ന് പൗരന്മാരോട് യുഎസ്‌
ഡൊണാൾഡ് ട്രംപ് Image Credit source: PTI
shiji-mk
Shiji M K | Published: 09 Mar 2025 13:00 PM

വാഷിങ്ടണ്‍: ഭീകരാക്രമണവും സായുധ സംഘട്ടന സാധ്യതയും കണക്കിലെടുത്ത് പൗരന്മാര്‍ക്ക് പാകിസ്താനിലേക്കുള്ള യാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തി യുഎസ്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യകളിലേക്ക് പോകുന്നവര്‍ക്കാണ് യുഎസിന്റെ മുന്നറിയിപ്പ്.

ഭീകരാക്രമണത്തിന്റെ സാധ്യത കണക്കിലെടുത്ത് പാകിസ്താനിലേക്ക് പോകുന്നത് ജനങ്ങള്‍ പുനപരിശോധിക്കണമെന്നാണ് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ച നിര്‍ദേശത്തില്‍ പറയുന്നത്.

പാകിസ്താനിലേക്ക് യാത്ര നടത്തുന്നത് അമേരിക്കന്‍ പൗരന്മാര്‍ പുനപരിശോധിക്കണം. ആക്രമണം നടത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ് ഭീകരവാദികള്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വ, ബലൂചിസ്ഥാന്‍ തുടങ്ങിയ പ്രവിശ്യകളില്‍ സ്ഥിരമായി ഭീകരാക്രമണം നടക്കുന്നു.

നിരവധി ആക്രമണങ്ങളില്‍ ഒട്ടനവധി ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഷോപ്പിങ് മാളുകള്‍, വിമാനത്താവളങ്ങള്‍, സര്‍വകലാശാലകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളാണ് ഭീകരവാദികള്‍ ലക്ഷ്യമിടുന്നതെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍കാലങ്ങളില്‍ ഭീകരവാദികള്‍ യുഎസ് നയതന്ത്രജ്ഞരെയും നയതന്ത്ര സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടിട്ടുണ്ട്. പാകിസ്താന്റെ സുരക്ഷാ മേഖല ഇപ്പോഴും അസ്ഥിരമായി തുടരുകയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപം ലെവല്‍ 4ല്‍ യാത്ര ചെയ്യരുത്. പ്രദേശത്ത് ഭീകരവാദികള്‍ ഉണ്ടെന്നാണ് വിവരമെന്നും യുഎസ് പറയുന്നു.

സിവിലിയന്മാര്‍ക്കും സൈനിക-പോലീസ് സേനകള്‍ക്കും നേരെ ഭീകരവാദികള്‍ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഗതാഗതം, മാര്‍ക്കറ്റുകള്‍, ഷോപ്പിങ് മാളുകള്‍, സൈനിക സ്ഥാപനങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ തുടങ്ങിയവയെ ഇത്തരം ആക്രമണങ്ങള്‍ ബാധിച്ചിട്ടുണ്ട്.

Also Read: US Iran Issue: ‘പ്രശ്‌ന പരിഹാരമല്ല, ആധിപത്യം സ്ഥാപിക്കലാണ് ലക്ഷ്യം’; ട്രംപിനെ വിമര്‍ശിച്ച് ഖമേനി

ഇന്ത്യന്‍-പാകിസ്താന്‍ പൗരന്മാര്‍ അല്ലാത്തവര്‍ക്ക് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് എത്താന്‍ സാധിക്കുന്ന ഏക സ്ഥലം പാകിസ്താനിലെ വാഗയ്ക്കും ഇന്ത്യയിലെ അറ്റാരിക്കും ഇടയിലുള്ള പഞ്ചാബ് പ്രവിശ്യമാണ്. ഇന്ത്യയിലേക്ക് പ്രവേശിക്കണമെങ്കില്‍ ഇന്ത്യന്‍ വിസ ആവശ്യമാണ്. അതിര്‍ത്തിയില്‍ വിസ സേവനങ്ങളൊന്നും തന്നെ ലഭ്യമല്ലെന്നും മുന്നറിയിപ്പില്‍ യുഎസ് വ്യക്തമാക്കി.