5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

​Influencer Emily James: അരക്കെട്ട് ഭം​ഗിയാക്കാൻ വാരിയെല്ല് നീക്കം ചെയ്തു, ഇനി അവകൊണ്ട് കിരീടമുണ്ടാക്കും; ഇൻഫ്ലുവൻസർ

US ​Influencer Emily James: ഡോക്ടർമാർ തന്നെയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം വാരിയെല്ലുകൾ തന്നോട് സൂക്ഷിച്ചുകൊള്ളാൻ പറഞ്ഞത്. ആദ്യമിവ തന്റെ അടുത്ത സുഹൃത്തിന് സമ്മാനമായി നൽകാമെന്നാണ് കരുതിയതെന്നും അവർ പറയുന്നു. യുഎസിലെ കൻസാസ് സിറ്റിയിൽ നിന്നുള്ളഎമിലി ജെയിംസ് എന്ന ട്രാൻസ് യുവതിയാണ് തൻ്റെ വാരിയെല്ലുകൾ നീക്കം ചെയ്തത്. ആറ് വാരിയെല്ലുകളാണ് അവർ ശസ്ത്രക്രിയയിലൂടെ നീക്കിയത്. ഇപ്പോഴും തനിക്ക് വേദനയുണ്ടെന്നും യുവതി പറയുന്നുണ്ട്.

​Influencer Emily James: അരക്കെട്ട് ഭം​ഗിയാക്കാൻ വാരിയെല്ല് നീക്കം ചെയ്തു, ഇനി അവകൊണ്ട് കിരീടമുണ്ടാക്കും; ഇൻഫ്ലുവൻസർ
എമിലി ജെയിംസ്. Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 11 Jan 2025 23:59 PM

ശരീര സൗന്ദര്യം ശ്രദ്ധിക്കുന്നവരാണ് നമ്മൾ. അത്തരത്തിൽ തൻ്റെ അരക്കെട്ടിന്റെ ഭംഗി വർധിപ്പിക്കാൻ വാരിയെല്ലുകൾ നീക്കം ചെയ്തിരിക്കുകയാണ് യുഎസിൽ നിന്നുള്ള ഒരു ഇൻഫ്‌ളുവൻസർ. എന്നാൽ ഇതിലെ രസകരമായ സംഭവം, നീക്കം ചെയ്ത വാരിയെല്ലുകൾ കൊണ്ട് കിരീടമുണ്ടാക്കാൻ പോവുകയാണ് എന്നതാണ്. എമിലി ജെയിംസ് എന്ന ട്രാൻസ് യുവതിയാണ് തൻ്റെ വാരിയെല്ലുകൾ നീക്കം ചെയ്തത്. ആറ് വാരിയെല്ലുകളാണ് അവർ ശസ്ത്രക്രിയയിലൂടെ നീക്കിയത്.

തൻ്റെ സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് യുഎസിലെ കൻസാസ് സിറ്റിയിൽ നിന്നുള്ള ഇൻഫ്ലുവൻസറായ എമിലി നീക്കിയ വാരിയെല്ലുകൊണ്ട് കിരീടമുണ്ടാക്കാൻ പോവുകയാണെന്ന കാര്യം വ്യക്തമാക്കിയത്. 14 ലക്ഷം രൂപയാണ് അവർ ഈ ശസ്ത്രക്രിയയ്ക്ക് മുടക്കിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം 27 വയസ്സുള്ള ട്രാൻസ് യുവതി സുഖം പ്രാപിച്ച് വരുന്നതേയുള്ളൂ. ആദ്യ ദിവസം തനിക്ക് സഹിക്കാനാവാത്ത വേദനയാണ് അനുഭവപ്പെട്ടതെന്നും എന്നാൽ ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സഹായത്തിൽ വേദന കുറഞ്ഞുവെന്നും യുവതി പറയുന്നു. ഇപ്പോഴും തനിക്ക് വേദനയുണ്ടെന്നും യുവതി പറയുന്നുണ്ട്.

ഡോക്ടർമാർ തന്നെയാണ് ശസ്ത്രക്രിയയ്ക്ക് ശേഷം വാരിയെല്ലുകൾ തന്നോട് സൂക്ഷിച്ചുകൊള്ളാൻ പറഞ്ഞത്. ആദ്യമിവ തന്റെ അടുത്ത സുഹൃത്തിന് സമ്മാനമായി നൽകാമെന്നാണ് കരുതിയത്. എന്നാൽ പിന്നീട് സോഷ്യൽ മീഡിയയിൽ എല്ലുകളെ കുറിച്ച് പോസ്റ്റ് ചെയ്തു. അപ്പോഴാണ് അവ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പല നിർദേശങ്ങളും ലഭിച്ചതെന്നും യുവതി പറയുന്നു. ഏറ്റവും അവസാനം എല്ലുകൾ കൊണ്ട് കിരീടമുണ്ടാക്കമെന്ന് താൻ തീരുമാനിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു.

എന്നാൽ വീഡിയോയ്ക്ക് പിന്നാലെ യുവതിക്കെതിരെ നിരവധി പേരാണ് വിമർശനവുമായി രം​ഗത്തെത്തിയത്. തന്റെ പണം എന്ത് ചെയ്യണമെന്നത് തന്റെയിഷ്ടമാണെന്നും വാരിയെല്ല് നീക്കം ചെയ്തു എന്ന് കരുതി താൻ ദയയില്ലാത്തവളാകുന്നില്ലയെന്നുമാണ് ഇതിനെല്ലാം മറുപടിയായി യുവതി പറയുന്നത്. ശസ്ത്രക്രിയയ്ക്ക് ദിവസങ്ങൾക്ക് മുമ്പ്, മൂന്ന് ദിവസത്തിനുള്ളിൽ, എന്റെ ഇരുവശത്തും മൂന്ന് വാരിയെല്ലുകൾ നീക്കം ചെയ്യും, എന്ന് പറഞ്ഞുകൊണ്ട് അവർ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.