5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Usha Vance: ഉഷ വാന്‍സിന്റെ ഹിന്ദു ഐഡന്റിറ്റി; റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ബാധ്യതയാകുമോ?

US Election 2024: ഉഷ നടത്തിയ പ്രസംഗത്തില്‍ എവിടെയും ഇരുവരുടെയും മിശ്രവിവാഹത്തെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല. ഇതാണ് പ്രധാനമായും വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നതനുസരിച്ച് ഒരു ഹിന്ദു അമേരിക്കന്‍ എന്ന നിലയില്‍ ഉഷയുടെ സാന്നിധ്യം അഭിമാനിക്കാവുന്ന ഒന്നാണ്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു ഹിന്ദു വനിതയ്ക്ക് തയാറാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

Usha Vance: ഉഷ വാന്‍സിന്റെ ഹിന്ദു ഐഡന്റിറ്റി; റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ബാധ്യതയാകുമോ?
JD Vance and Usha Vance (Image Credits: PTI)
Follow Us
shiji-mk
SHIJI M K | Published: 02 Sep 2024 12:32 PM

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ദേശീയ കണ്‍വെന്‍ഷനില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജെഡി വാന്‍സിന്റെ ഭാര്യ നടത്തിയ പ്രസംഗം ചര്‍ച്ചയാകുന്നു. ജെഡി വാന്‍സ് സസ്യാഹാരവുമായി എങ്ങനെ പൊരുത്തപ്പെട്ടുവെന്നും തന്റെ അമ്മയില്‍ നിന്നും ഇന്ത്യന്‍ ഭക്ഷണം പാകം ചെയ്യാന്‍ പഠിച്ചതിനെ കുറിച്ചുമാണ് ഉഷ ചുലുകുരി വാന്‍സ് സംസാരിച്ചത്. എന്നാല്‍ ക്രിസ്ത്യാനികളും വിദേശികളും മാത്രം അംഗങ്ങളായുള്ള പാര്‍ട്ടിക്ക് ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ ഉണ്ടാക്കുന്ന സ്ഥാനാര്‍ഥിയുടെ ചിത്രമാണ് ഉഷ നല്‍കിയത്. ഇതോടെ വലിയ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയിരിക്കുകയാണ്.

എന്നാല്‍ ഉഷ നടത്തിയ പ്രസംഗത്തില്‍ എവിടെയും ഇരുവരുടെയും മിശ്രവിവാഹത്തെ കുറിച്ച് പ്രതിപാദിച്ചിട്ടില്ല. ഇതാണ് പ്രധാനമായും വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. ചില രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നതനുസരിച്ച് ഒരു ഹിന്ദു അമേരിക്കന്‍ എന്ന നിലയില്‍ ഉഷയുടെ സാന്നിധ്യം അഭിമാനിക്കാവുന്ന ഒന്നാണ്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു ഹിന്ദു വനിതയ്ക്ക് തയാറാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

Also Read: Viral video : ഓഫർ പ്രഖ്യാപിച്ചു, ആളുകൾ തള്ളിക്കയറി, ഉദ്ഘാടനം ദിവസം ഷോപ്പിങ് മാളിൽ നടന്നത് വൻ കൊള്ള

തെരഞ്ഞെടുപ്പ് വേളയില്‍ തന്റെ മതം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് ഉഷ നേരത്തെ തീരുമാനിച്ചതാണ്. താന്‍ ഹിന്ദു മതം ആചരിക്കുന്നുണ്ടോ അല്ലെങ്കില്‍ കത്തോലിക്കനായ ഭര്‍ത്താവിനോടൊപ്പം കുര്‍ബാനയില്‍ പങ്കെടുക്കുകയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉഷ പലതവണ ഒഴിഞ്ഞുമാറിയിരുന്നു. വാന്‍സിന്റെയും ഉഷയുടെയും മൂന്ന് മക്കളും ഇതുവരേക്കും ഒരു മതപരമായ നടപടികളുടെയും ഭാഗമായിട്ടുമില്ല.

ഉഷയുടെ മതം അരിസോണ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ സ്വിംഗ് സംസ്ഥാനങ്ങളിലെ ദക്ഷിണേന്ത്യന്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്ന പ്രതീക്ഷയിലാണ് റിപ്പബ്ലിക്കാന്‍ പാര്‍ട്ടി. എന്നാല്‍ ചില വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധിക്കുമെങ്കിലും അത് പാര്‍ട്ടിയുടെ തന്ത്രത്തിന്റെ ഭാഗമാണെന്ന് തോന്നുന്നില്ലെന്നാണ് ഡെന്‍വര്‍ സര്‍വകലാശാലയിലെ ഹിന്ദു സ്റ്റഡീസ് പ്രൊഫസറായ ദീപ സുന്ദരം പറയുന്നത്. ഉഷയുടെ ഹിന്ദു സ്വത്വം പാര്‍ട്ടിക്ക് ഒരു ബാധ്യതയാകുമെന്നും അവര്‍ പറഞ്ഞു.

നികുതി, വിദ്യാഭ്യാസം, ഇന്ത്യയുമായുള്ള ബന്ധം, ജാതി വിവേചന വിരുദ്ധ നിമയനിര്‍മാണം തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യന്‍-അമേരിക്കന്‍ വിഭാഗങ്ങള്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. ഏഴ് ഇന്ത്യന്‍-അമേരിക്കക്കാര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലേക്ക് പോകുമ്പോള്‍ മൂന്ന് പേര്‍ മാത്രമാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി തെരഞ്ഞെടുക്കുന്നതെന്നാണ് 2022ലെയും 2023ലെയും പ്യൂ റിസര്‍ച്ച് സര്‍വേയില്‍ പറയുന്നത്. ഗര്‍ഭച്ഛിദ്രം, കാലാവസ്ഥ തുടങ്ങിയ പല കാര്യങ്ങളിലും റിപ്പബ്ലിക്കാന്‍ പാര്‍ട്ടിയെ ഇന്ത്യക്കാര്‍ വിശ്വസിക്കാന്‍ മടിക്കുന്നു.

അതിനാല്‍ വോട്ടര്‍മാരുടെ ശ്രദ്ധിപിടിച്ചുപറ്റാന്‍ ഉഷ വാന്‍സിന്റെ സാന്നിധ്യം പാര്‍ട്ടിയെ സഹായിക്കുമെന്നാണ് ഒഹായോ സ്‌റ്റേറ്റ് സെനറ്റര്‍ നിരജ് അന്താനി പറയുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലേക്ക് ഇറങ്ങി ചെല്ലാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് സാധിച്ചില്ലെങ്കില്‍ പരാജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഉഷ തന്റെ മതത്തെ കുറിച്ച് സംസാരിക്കാതെയിരിക്കുന്നതും രാമസ്വാമിയുടെ തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് സംസാരിക്കാതെ ഇരിക്കുന്നതും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ മറ്റ് മതങ്ങള്‍ക്ക് സ്വാധീനമില്ല എന്ന് സൂചിപ്പിക്കുന്നതായി ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പഠിക്കുന്ന കാര്‍ത്തിക് രാമകൃഷ്ണന്‍ പറയുന്നു. പാര്‍ട്ടിക്കുള്ളില്‍ ഉഷയ്ക്കും വാന്‍സിനുമെതിരെ സംസാരിക്കുന്നവരെ ഒഴിവാക്കുന്ന കാര്യങ്ങളാണ് കണ്‍വെന്‍ഷന്‍ മുതല്‍ നമ്മള്‍ കണ്ടതെന്നും കാര്‍ത്തിക് പറഞ്ഞു.

2019ലാണ് കത്തോലിക്കാ മതം സ്വീകരിച്ചത്. ഭാര്യ എങ്ങനെയാണ് ആത്മീയ യാത്രയില്‍ സഹായിച്ചതെന്നും കണ്‍വെന്‍ഷനിലെ പ്രസംഗത്തില്‍ ജെഡി വാന്‍സ് പറഞ്ഞിരുന്നു. ഉഷ വാന്‍സ് തന്റെ ഭര്‍ത്താവിന്റെ മതപരമായ യാത്രയില്‍ പ്രചോദനം നല്‍കുന്നത് ഹിന്ദുവായതുകൊണ്ടാണെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ അംഗം സുഹാഗ് ശുക്ല പറഞ്ഞത്. ഒരാളുടെ വഴിയും ആത്മീയതയും കണ്ടെത്തുന്ന മതമാണ് ഹിന്ദുമതമെന്നും അവര്‍ പറഞ്ഞു.

Also Read: X Ban in Brazil : മസ്കിനെതിരേ ആഞ്ഞടിച്ച് ബ്രസീൽ; എക്‌സ് താൽക്കാലികമായി നിർത്തിവയ്ക്കാൻ സുപ്രീം കോടതി വിധി

ആരാണ് ഉഷ വാന്‍സ്

യുഎസ് സര്‍ക്കാരില്‍ അറ്റോര്‍ണിയാണ് ഇന്ത്യന്‍ വംശജയായ ഉഷ ചിലുകുരി വാന്‍സ്. ആന്ധ്രപ്രദേശില്‍ വേരുകളുണ്ടെങ്കിലും ഉഷയുടെ ജനനം കാലിഫോര്‍ണിയയിലാണ്. ഇന്ത്യന്‍ കുടിയേറ്റക്കാരുടെ മകളാണ് ഉഷ. സാന്‍ ഡിയാഗോയിലാണ് കുട്ടിക്കാലം ചിലവഴിച്ചത്. റാഞ്ചോ പെനാസ്‌ക്വിറ്റോസിലെ മൗണ്ട് കാര്‍മല്‍ സ്‌കൂളില്‍ നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 2013ലാണ് ജെഡി വാന്‍സും ഉഷയും കണ്ടുമുട്ടുന്നത്. 2014 ലായിരുന്നു ഇരുവരുടെയും വിവാഹം. ഹിന്ദു പുരോഹിതനാണ് വിവാഹത്തിന് നേതൃത്വം നല്‍കിയത്. ഇരുവര്‍ക്കും മൂന്ന് മക്കളുമുണ്ട്.

Latest News