Viral Wedding: ഗൗണും കോട്ടുമെന്തിന്? ജീൻസും ഷർട്ടും ധരിച്ച് സിംപിൾ കല്യാണം, വൈറലായി നവദമ്പതികൾ
Viral Wedding: യുഎസിലെ എമി ബാരണും അവരുടെ ഭർത്താവ് ഹണ്ടറുമാണ് സോഷ്യൽ മീഡിയയിലെ വൈറൽ ദമ്പതികൾ. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ജീൻസും പ്ലെയ്ഡ് ഷർട്ടും ധരിച്ചാണ് ഇവർ വിവാഹിതരായത്. വെസ്റ്റ് വിർജീനിയയിലെ ഒരു പബ്ലിക് ലൈബ്രറിയിലെ ഒരു മുറിയായിരുന്നു വിവാഹവേദി.

എമി ബാരൺ, ഹണ്ടർ
തൂവെള്ള ഗൗണിൽ അൾത്താരയിലേക്ക് വരുന്ന വധുവും കോട്ടും സ്യൂട്ടും ധരിച്ച് അവളെ കാത്ത് നിൽക്കുന്ന വരനും. വെസ്റ്റേൺ വിവാഹമെന്ന് കേൾക്കുമ്പോഴേ മനസ്സിൽ വരുന്ന ചിത്രമിതാകും. എന്നാലീ പരമ്പരാഗത രീതിയെ തിരുത്തി എഴുതിയിരിക്കുകയാണ് ഈ അമേരിക്കൻ ദമ്പതികൾ. ഇവരുടെ ബജറ്റ് ഫ്രണ്ട്ലി വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
യുഎസിലെ എമി ബാരണും അവരുടെ ഭർത്താവ് ഹണ്ടറുമാണ് സോഷ്യൽ മീഡിയയിലെ വൈറൽ ദമ്പതികൾ. പരമ്പരാഗത വിവാഹ വസ്ത്രങ്ങൾ ഉപേക്ഷിച്ച് ജീൻസും പ്ലെയ്ഡ് ഷർട്ടും ധരിച്ചാണ് ഇവർ വിവാഹിതരായത്. വെസ്റ്റ് വിർജീനിയയിലെ ഒരു പബ്ലിക് ലൈബ്രറിയിലെ ഒരു മുറിയായിരുന്നു വിവാഹവേദി.
ചടങ്ങിനായി അവർ ചെലവഴിച്ചത് വെറും 1000 ഡോളർ മാത്രമാണ്. പുതിയ കൗബോയ് ബൂട്ടുകൾക്കായി 300 ഡോളറും ഫോട്ടോഗ്രാഫറിനായി 480 ഡോളറും ചെലവഴിച്ചു. സ്വന്തമായി മേക്കപ്പ് ചെയ്തും സംഗീതവും ഭക്ഷണവും സ്വയം സംഘടിപ്പിച്ചും വധു ചെലവ് കുറച്ചു. വിവാഹത്തിൽ 20 അതിഥികൾ മാത്രമാണ് പങ്കെടുത്തത്.
എമി പങ്ക് വെച്ച വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ധാരാളം വിമർശനങ്ങളാണ് ഇവർ നേരിടേണ്ടി വന്നത്. വളരെ മോശമായി പോയെന്നും, നിങ്ങൾ ഈ ദിവസത്തെ മനോഹരമായി കാണാൻ പോലും ശ്രമിച്ചില്ലെന്നും വിമർശകർ പറഞ്ഞു. അതേസമയം ദമ്പതികളെ പിന്തുണച്ചും ആളുകളെത്തി. അവൾക്ക് സ്നേഹിക്കാൻ ഒരാളെ ലഭിച്ചു, അവർ വളരെ സന്തുഷ്ടരാണെന്നും ആളുകൾ അഭിപ്രായപ്പെട്ടു.