US Congress: ‘യുദ്ധ കുറ്റവാളി’; യുഎസ് കോണ്‍ഗ്രസില്‍ നെതന്യാഹുവിനെതിരെ ഫലസ്തീന്‍ വംശജയുടെ പ്രതിഷേധം

Protest Against Netanyahu: നെതന്യാഹു യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തതിന് പിന്നാലെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു. ഗസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക, ഇസ്രായേലിന് മേല്‍ അതിനായി സമ്മര്‍ദം ചെലുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

US Congress: യുദ്ധ കുറ്റവാളി; യുഎസ് കോണ്‍ഗ്രസില്‍ നെതന്യാഹുവിനെതിരെ ഫലസ്തീന്‍ വംശജയുടെ പ്രതിഷേധം

Rashida Tlaib

Published: 

25 Jul 2024 16:30 PM

വാഷിങ്ടണ്‍: യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിസംബോധന ചെയ്യുന്നതിനിടെ പ്രതിഷേധിച്ച് ഡെമോക്രാറ്റിക് നേതാവ് റാഷിദ ത്‌ലൈബ. യുദ്ധ കുറ്റവാളി എന്നെഴുതിയ പോസ്റ്റര്‍ സമ്മേളനത്തിനിടെ നെതന്യാഹുവിനെതിരെ റാഷിദ ഉയര്‍ത്തിക്കാട്ടി.

നെതന്യാഹുവിനെതിരെ യുഎസിലെ തെരുവുകളില്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. ഇസ്രായേലിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് റാഷിദ പിന്തുണ പ്രഖ്യാപിച്ചു. ആയിരകണക്കിനാളുകളാണ് നെതന്യാഹുവിന്റെ യുഎസ് സന്ദര്‍ശനത്തിനെതിരെ ക്യാപിറ്റോള്‍ ഹില്ലിന് അകത്തും പുറത്തും പ്രതിഷേധിച്ചത്.

Also Read: Nepal plane crash : കാഠ്മണ്ഡു വിമാനത്താവളത്തിൽ ടേക്ക് ഓഫിനിടെ വിമാനം തകർന്നു 18 പേർ മരിച്ചു

നെതന്യാഹു യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തതിന് പിന്നാലെ നഗരത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം നടന്നു. ഗസയിലെ വംശഹത്യ അവസാനിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുക, ഇസ്രായേലിന് മേല്‍ അതിനായി സമ്മര്‍ദം ചെലുത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

അതേസമയം, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോടൊപ്പം യുഎസ് കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞിരുന്നു. നെതന്യാഹു അഭിസംബോധന ചെയ്യുന്ന യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത യോഗത്തില്‍ അധ്യക്ഷത വഹിക്കില്ലെന്നാണ് കമല ഹാരിസ് വ്യക്തമാക്കിയത്. വൈറ്റ് ഹൗസില്‍ നെതന്യാഹുവുമായി ഈയാഴ്ച കമല ഹാരിസ് കൂടിക്കാഴ്ച നടത്തും.

കമല ഹാരിസ് പങ്കെടുക്കാത്ത പരിപാടികളില്‍ ചുമതല നല്‍കാറുള്ളത് സെനറ്റ് പ്രസിഡന്റ് പ്രോ ടെമ്പോര്‍ പാറ്റി മുറെയ്ക്കാണ്, എന്നാല്‍ അവരും പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിസമ്മതിച്ചിരുന്നു.

അതേസമയം, ഇസ്രായേലും അമേരിക്കയും ഒരുമിച്ച് നില്‍ക്കണമെന്ന് യുഎസ് കോണ്‍ഗ്രസില്‍ നെതന്യാഹു ആവശ്യപ്പെട്ടു. ഹമാസിനെതിരെ നടത്തുന്ന പോരാട്ടത്തെ കുറിച്ചും നെതന്യാഹു പറഞ്ഞു.

”അമേരിക്കയും ഇസ്രായേലും ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. നമ്മള്‍ ഒരുമിച്ച് നില്‍ക്കുകയാണെങ്കില്‍ സംഭവിക്കാന്‍ പോകുന്നത് ഒരു വലിയ കാര്യമാണ്. നമ്മള്‍ വിജയിക്കുകയും ശത്രുക്കള്‍ തോല്‍ക്കുകയും ചെയ്യും,” നെതന്യാഹു പറഞ്ഞു.

Also Read: Graffiti against India: കാനഡയിലെ ക്ഷേത്രച്ചുവരിൽ വീണ്ടും ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരെ ചുവരെഴുത്ത്

അതേസമയം, നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയില്‍ ഇസ്രായേലില്‍ സുരക്ഷ ഉറപ്പുവരുത്തുന്നതിന് യുദ്ധം അവസാനിപ്പിക്കണമെന്ന കാര്യം കമല ഹാരിസ് വ്യക്തമാക്കും. ബന്ദികളുടെ മോചനം സാധ്യമാക്കണമെന്നും ഗസയിലെ മനുഷ്യരുടെ ദുരിതങ്ങള്‍ക്ക് അറുതിവരുത്തണമെന്നും കമല ആവശ്യപ്പെടും. എന്നാല്‍ കമല ഹാരിസിന്റെ അധ്യക്ഷ സ്ഥാനത്തുനിന്നുള്ള പിന്മാറ്റം നിരാശാജനകമാണെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Stories
Saudi Arabia : അധ്യാപകർക്ക് ലൈസൻസ് നിർബന്ധമാക്കി സൗദി അറേബ്യ; നിബന്ധനകളിൽ ഇളവ്
Jyotiraditya Scindia: ഇന്ത്യ ഉടൻ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും. 2027-ൽ അത് മൂന്നാമതാകും- കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
Israel-Hezbollah Conflict: സ്‌ഫോടന ശബ്ദം നിലയ്ക്കാതെ ലെബനന്‍; വീണ്ടും ബോംബാക്രമണം
Pakistan Attack: പാകിസ്ഥാനില്‍ വാഹനങ്ങള്‍ക്ക് നേരെ ഭീകരവാദികളുടെ വെടിവെപ്പ്; 50 മരണം
Gautam Adani: അദാനിക്ക് തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കന്നതിന് അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ച കരാറുകൾ റദ്ധാക്കി കെനിയ
News9 Global Summit: ഇന്ത്യ-ജർമ്മനി ബന്ധത്തിൻ്റെ ചരിത്രപരമായ നാഴികക്കല്ല്, ജർമ്മനിയോട് നന്ദി: ടിവി നെറ്റ്‌വർക്ക് എംഡി & സിഇഒ ബരുൺ ദാസ്
സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ