5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

UPI Payments In UAE : യുപിഐ പണമിടപാട് കൂടുതൽ വ്യാപാരകേന്ദ്രങ്ങളിലേക്ക്; യുഎഇയിൽ കറങ്ങാൻ ഇനി ദിർഹം വേണ്ട

UPI Payements In UAE RuPay Cards : യുപിഐ ആപ്പുകൾ വഴിയുള്ള പണമിടപാട് കൂടുതൽ വ്യാപാരകേന്ദ്രങ്ങളിലേക്ക് വ്യാപിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ റീടെയിൽ ശൃംഖലകളിലൊന്നായ ലുലു അടക്കമുള്ള വ്യാപാര കേന്ദ്രങ്ങളിൽ യുപിഐ പേയ്മെൻ്റ് സ്വീകരിച്ചുതുടങ്ങി.

UPI Payments In UAE : യുപിഐ പണമിടപാട് കൂടുതൽ വ്യാപാരകേന്ദ്രങ്ങളിലേക്ക്; യുഎഇയിൽ കറങ്ങാൻ ഇനി ദിർഹം വേണ്ട
UPI Payements In UAE RuPay Cards (Image Courtesy – Social Media)
Follow Us
abdul-basithtv9-com
Abdul Basith | Published: 18 Aug 2024 11:10 AM

യുപിഐ പണമിടപാട് യുഎയിലെ കൂടുതൽ വ്യാപാരകേന്ദ്രങ്ങളിലേക്ക്. രാജ്യത്തെ ഏറ്റവും വലിയ റീടെയിൽ ശൃംഖലകളിലൊന്നായ ലുലുവിലും യുപിഐ പണമിടപാട് സ്വീകരിച്ചുതുടങ്ങി. ഗൂഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ ആപ്പുകൾ ഉപയോഗിച്ച് ഇനി ഇവിടെയൊക്കെ പണമടയ്ക്കാനാവും. റുപേ കാർഡുകളും ഇവിടെ പണമടയ്ക്കാൻ ഉപയോഗിക്കാം. ഇതോടെ യുഎഇ സന്ദർശിക്കുന്ന ഇന്ത്യക്കാർക്ക് ഇനി എളുപ്പത്തിൽ പണമിടപാട് നടത്താനാവും. ഇന്ത്യൻ രൂപ മാറ്റി ദിർഹമാക്കി സൂക്ഷിക്കണമെന്ന തലവേദനയും ഇതോടെ ഇല്ലാതാവും.

നിലവിൽ വീസ, മാസ്റ്റർ കാർഡ് ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് രാജ്യാന്തര പേയ്മെൻ്റ് നടത്താൻ കഴിയും. ഇനി മുതൽ റുപേ കാർഡിലും ഇത് സാധ്യമാകും. അതാത് ദിവസങ്ങളിലെ എക്സ്ചേഞ്ച് നിരക്കനുസരിച്ച് നാട്ടിലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ഈടാക്കും. യുപിഐ ആപ്പുകൾ ഉപയോഗിച്ച് പണമടയ്ക്കുമ്പോഴും ഇതാണ് സംഭവിക്കുന്നത്. നാട്ടിലെ ഒരു കടയിൽ നിന്ന് സാധനം വാങ്ങി പണം നൽകുന്ന ലാഘവത്തിൽ യുഎഇയിലെ പ്രമുഖ വ്യാപാരകേന്ദ്രങ്ങളിൽ നിന്ന് സാധനം വാങ്ങി യുപിഐ ആപ്പ് വഴി പണം നൽകാം.

Also Read : UAE Air Taxi : ഇനി ടാക്സിയിൽ കേറി പറന്നുപോകാം; യുഎഇയിൽ എയർ ടാക്സി അടുത്ത വർഷം മുതൽ

കഴിഞ്ഞ മാസാരംഭത്തിലാണ് യുഎഇ യുപിഐ പേയ്മെൻ്റ് സ്വീകരിച്ചുതുടങ്ങിയത്. ലുലു ഉൾപ്പെടെ ചെറുതും വലുതുമായ വിവിധ കച്ചവട സ്ഥാപനങ്ങൾ ഇപ്പോൾ യുപിഐ പെയ്മെൻ്റിനുള്ള സൗകര്യം ഒരുക്കിക്കഴിഞ്ഞു. പിഒഎസ് മെഷീനിലെ ക്യുആർ കോഡ് ഉപയോഗിച്ച് പണം നൽകാം.

“ജിസിസിയിലെത്തുന്ന ഇന്ത്യൻ യാത്രക്കാരുടെ എണ്ണം 2024ൽ 98 ലക്ഷത്തിലെത്തും. യുഎഇയിൽ മാത്രം 53 ലക്ഷം ആൾക്കാരെത്തും.”- നാഷനൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പറഞ്ഞു. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും എൻപിസിഐയും ചേർന്ന് യുപിഐയ്ക്കായുള്ള ഒരു ഗ്ലോബൽ പ്ലാറ്റ്ഫോം തയ്യാറാക്കാനുള്ള ശ്രമത്തിലാണ്. നിലവിൽ യുഎഇയെ കൂടാതെ നേപ്പാൾ, ശ്രീലങ്ക, മൗറീഷ്യസ്, സിംഗപ്പൂർ, ഫ്രാൻസ്, ഭൂട്ടാൻ എന്നിവിടങ്ങളിലാണ് യുപിഐ പേയ്മെൻ്റ്സ് സ്വീകരിക്കുക.

Latest News