United Nations: സ്വന്തം വീടുപോലും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല; ഐക്യരാഷ്ട്രസഭയുടെ പഠനം

Home is Not Safe For Women and Girls: ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 140 സ്ത്രീകളോ പെണ്‍കുട്ടികളോ ഓരോ മണിക്കൂറിലും കൊല്ലപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആകെ 85,000 സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇതില്‍ ഞെട്ടിപ്പിക്കുന്ന വസ്തുത എന്തെന്നാല്‍ ഇങ്ങനെ കൊല്ലപ്പെട്ടവരില്‍ 60 ശതമാനം സ്ത്രീകളുടെ മരണത്തിന് കാരണമായത് അവരോട് ഏറ്റവും അടുത്ത ബന്ധമുള്ള പുരുഷന്മാരാണ്.

United Nations: സ്വന്തം വീടുപോലും സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല; ഐക്യരാഷ്ട്രസഭയുടെ പഠനം

പ്രതീകാത്മക ചിത്രം (Image Credits: Songsak rohprasit/Getty Images Creative)

Published: 

05 Dec 2024 23:33 PM

നിങ്ങള്‍ ഏറ്റവും സുരക്ഷിതനായിരിക്കുന്ന ഇടമേതാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒറ്റ ഉത്തരമേ ഉണ്ടാവുകയുള്ളൂ, അത് വീടാണ്. വീട്ടില്‍ കഴിയുന്നത് പോലെ അത്രയേറെ സുരക്ഷിതത്വത്തോടെ നമുക്ക് മറ്റൊരിടത്തും കഴിയാന്‍ സാധിക്കില്ല. എന്നാല്‍ സ്ത്രീകള്‍ക്ക് സ്വന്തം വീട് പോലും സുരക്ഷിതമായ ഇടമല്ലെന്നാണ് ഐക്യരാഷ്ട്രസഭയുടെ ഗ്ലോബല്‍ ഫെമിസൈഡ് ഇന്‍ഡക്‌സിന്റെ പുതിയ പഠനത്തില്‍ പറയുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വീട് സുരക്ഷിതമല്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്.

ഈ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ 140 സ്ത്രീകളോ പെണ്‍കുട്ടികളോ ഓരോ മണിക്കൂറിലും കൊല്ലപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ആകെ 85,000 സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്നും പഠനത്തില്‍ പറയുന്നു. എന്നാല്‍ ഇതില്‍ ഞെട്ടിപ്പിക്കുന്ന വസ്തുത എന്തെന്നാല്‍ ഇങ്ങനെ കൊല്ലപ്പെട്ടവരില്‍ 60 ശതമാനം സ്ത്രീകളുടെ മരണത്തിന് കാരണമായത് അവരോട് ഏറ്റവും അടുത്ത ബന്ധമുള്ള പുരുഷന്മാരാണ്. 51,100 കൊലപാതകങ്ങളിലും സ്ത്രീകളുമായി അടുത്ത ബന്ധമുള്ള പുരുഷന്മാരാണ് പ്രതികളായിട്ടുള്ളത്.

ഈ കണക്കുകളുടെയെല്ലാം വെളിച്ചത്തിലാണ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമല്ലാത്ത ഇടം സ്വന്തം വീട് പോലെയുള്ള സ്വകാര്യ ഇടങ്ങളാണെന്ന് ഗ്ലോബല്‍ ഫെമിസൈഡ് ഇന്‍ഡക്‌സില്‍ പറയുന്നത്. ഓരോ വര്‍ഷം കഴിയുന്നതിന് അനുസരിച്ചും സ്ത്രീകളുടെ മരണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. 2022 ല്‍ 89,000 സ്ത്രീകള്‍ കൊല്ലപ്പെട്ടപ്പോള്‍, അത് 2023ലേക്ക് എത്തിയപ്പോള്‍ നാലായിരത്തോളം മരണങ്ങളില്‍ കുറവുണ്ടായി.

എന്നാല്‍, സ്വന്തമെന്ന് കരുതിയവരുടെ കൈകളാലാണ് ഏറെയും സ്ത്രീകള്‍ കൊല്ലപ്പെടുന്നത്. ഇങ്ങനെ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നു. ഓരോ രാജ്യങ്ങളിലും കൊലപാതകങ്ങളുടെ എണ്ണത്തില്‍ മാറ്റം സംഭവിക്കുന്നു. അടുത്ത ബന്ധമുള്ള പുരുഷന്മാര്‍ കാരണം കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആഫ്രിക്കയാണ്.

നമ്മുടെ ഇന്ത്യയും ഇക്കൂട്ടത്തിലുണ്ട് എന്നതാണ് ആശങ്കയ്ക്ക് വഴിവെക്കുന്നത്. 2023ലെ കണക്കുകള്‍ പ്രകാരം അടുത്ത ബന്ധമുള്ള പുരുഷന്മാരാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത് ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യന്‍ മേഖലയാണ്. ഈ ലോകത്തിലെ ആകെ ശരാശരിയുടെ 0.8 ശതമാനം സ്ത്രീകളുടെ കൊലപാതകങ്ങളും നടന്നത് ഏഷ്യന്‍ മേഖലയിലാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഏഷ്യയ്ക്ക് തൊട്ടുപിന്നാലെയുള്ളത് അമേരിക്കയും പസഫിക് ദ്വീപ് പ്രദേശങ്ങളുമാണ്.

Also Read: Narges Mohammadi: ഇറാൻ സ്ത്രീകളുടെ അവകാശങ്ങൾക്കായി പോരാട്ടം; നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം അനുവദിച്ച് ഭരണകൂടം

എന്നാല്‍ ആഫ്രിക്കയില്‍ പങ്കാളികളല്ലാത്ത മറ്റ് പുരുഷന്മാരാണ് കൊലപാതകത്തില്‍ കാരണമെങ്കില്‍ അമേരിക്കയും യൂറോപിലും സ്ത്രീകള്‍ കൊല്ലപ്പെടുന്നത് പങ്കാളികള്‍ കാരണമാണ്. എല്ലാ രാജ്യങ്ങളിലും ഇത്തരം കൊലപാതകങ്ങളുടെയോ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളുടെയോ കേസുകള്‍ സൂക്ഷിച്ചിട്ടില്ല. അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതും കണക്കുകള്‍ സൂക്ഷിക്കുകയും ചെയ്ത ചില രാജ്യങ്ങളില്‍ നിന്നുള്ള കണക്കുകള്‍ മാത്രമാണ് പഠനത്തിന് വിധേയമാക്കിയത്.

ഫ്രാന്‍സ്, ദക്ഷിണാഫ്രിക്ക, കൊളംബിയ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ കൊലപാതക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഫ്രാന്‍സില്‍ 2019 മുതല്‍ 2022 വരെ ആരെ 79 ശതമാനം സ്ത്രീകളെയും കൊലപ്പെടുത്തിയത് അവരുടെ പങ്കാളികള്‍ തന്നെയായിരുന്നു. ഇതില്‍ അഞ്ച് ശതമാനത്തോളം കേസുകളും ലൈംഗികാതിക്രമം കൊലപാതകത്തിലേക്ക് എത്തിയ സംഭവങ്ങളാണ്.

ദക്ഷിണാഫ്രിക്കയില്‍ 2020-21 കാലയളവില്‍ നടന്ന കൊലപാതകങ്ങളില്‍ ഒന്‍പത് ശതമാനം മാത്രമേ വീടിന് പുറത്ത് വെച്ച് സംഭവിച്ചിട്ടുള്ളൂ. വിവിധ രാജ്യങ്ങളില്‍ കൊല്ലപ്പെട്ട സ്ത്രീകളെല്ലാം തങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളില്‍ നിന്ന് നിയമസുരക്ഷ നേടാന്‍ ശ്രമിച്ചവര്‍ കൂടിയായിരുന്നു.

കൂടാതെ, സ്ത്രീകള്‍ ഗാര്‍ഹിക പീഡനം അനുഭവിക്കുന്നത് പോലെ തന്നെ പുരുഷന്മാരും അനുഭവിക്കുന്നുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. 2023ലെ കണക്കനുസരിച്ച് ലോകത്ത് ആകെ കൊല്ലപ്പെട്ടവരില്‍ 80 ശതമാനം പുരുഷന്മാരാണ്. ഇവരില്‍ 12 ശതമാനം പേര്‍ ഗാര്‍ഹികപീഡനത്തെ തുടര്‍ന്നാണ് കൊല്ലപ്പെടുന്നത്.

Related Stories
Benjamin Netanyahu: വെടി നിർത്തൽ താൽക്കാലികം, ആവശ്യമെങ്കിൽ പോരാട്ടം തുടരും; ബെഞ്ചമിന്‍ നെതന്യാഹു
Teacher Assaulted Student: 13കാരനെ ലൈംഗികമായി പീഡിപ്പിച്ചത് നാല് വർഷത്തോളം; ഒടുവിൽ കുഞ്ഞിനും ജന്മം നൽകി; അധ്യാപിക അറസ്റ്റിൽ
UAE Trading Scam: യുഎഇയിൽ വ്യാപാരികളെ പറ്റിച്ച് ഇന്ത്യക്കാരൻ്റെ വ്യാജ കമ്പനി; നഷ്ടമായത് 12 മില്ല്യൺ ദിർഹം
Israel – Palestine : ഇസ്രയേൽ മന്ത്രിസഭായോഗം അംഗീകാരം നൽകി; ഗസയിൽ വെടിനിർത്തൽ കരാർ നാളെമുതൽ പ്രാബല്യത്തിൽ
Google Pay In Saudi: ഇനി സൗദി അറേബ്യയിലും ഗൂഗിൾ പേ; സെൻട്രൽ ബാങ്കും ഗൂഗിളും കരാറിൽ ഒപ്പിട്ടു
Imran Khan: അല്‍ ഖാദിര്‍ ട്രസ്റ്റ് അഴിമതി കേസ്; ഇമ്രാന്‍ ഖാന് 14 വര്‍ഷവും ഭാര്യക്ക് 7 വര്‍ഷവും തടവ് ശിക്ഷ
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ