5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News: എടൊ താന്‍…പൈലറ്റ്‌ പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നു; വിമാനം തിരിച്ചിറക്കി

Flight Turns Back Midway After Pilot Forgets Passport: ഷാങ്ഹായിലേക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റാണ് കഥയിലെ താരം. പാസ്‌പോര്‍ട്ടില്ലാതെ പൈലറ്റുമാരില്‍ ഒരാള്‍ യാത്ര ആരംഭിച്ചതോടെ യാത്രാ മധ്യേ വിമാനം തിരിച്ചിറക്കേണ്ടി വന്നു.

Viral News: എടൊ താന്‍…പൈലറ്റ്‌ പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്നു; വിമാനം തിരിച്ചിറക്കി
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Published: 26 Mar 2025 19:13 PM

എവിടേക്കെങ്കിലും യാത്ര പോകാന്‍ ഇറങ്ങുമ്പോള്‍ നമുക്ക് പല സംശയങ്ങളാണ്. ഗ്യാസ് പൂട്ടിയോ, ഡോര്‍ അടച്ചോ തുടങ്ങി പല കാര്യത്തിലും സംശയം. എന്നാല്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ മറന്ന പൈലറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ നിങ്ങള്‍? അതെ അങ്ങനെയൊരാളും ഈ ലോകത്തുണ്ട്.

ഷാങ്ഹായിലേക്ക് പോകുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റാണ് കഥയിലെ താരം. പാസ്‌പോര്‍ട്ടില്ലാതെ പൈലറ്റുമാരില്‍ ഒരാള്‍ യാത്ര ആരംഭിച്ചതോടെ യാത്രാ മധ്യേ വിമാനം തിരിച്ചിറക്കേണ്ടി വന്നു.

മാര്‍ച്ച് 22ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് ലോസ് ഏഞ്ചന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര പുറപ്പെട്ട യുഎ 198 എന്ന വിമാനത്തിലാണ് സംഭവം നടക്കുന്നത്. 257 യാത്രക്കാരും 13 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

വിമാനം യാത്ര പുറപ്പെട്ട് രണ്ട് മണിക്കൂര്‍ പിന്നിട്ട വേളയിലാണ് പൈലറ്റ് പാസ്‌പോര്‍ട്ട് എടുക്കാത്ത കാര്യം മനസിലാകുന്നത്. ഇതോടെ ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് അവെയര്‍ പ്രകാരം സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വിമാനം റീഡയറക്ട് ചെയ്യുകയായിരുന്നു. ശേഷം യാത്രക്കാരെ മറ്റൊരു സംഘമാണ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്. അവര്‍ക്ക് ഭക്ഷണ വൗച്ചറും നഷ്ടപരിഹാരവും നല്‍കിയതായും കമ്പനി വ്യക്തമാക്കുന്നുണ്ട്.

Also Read: Viral Video: മലയാളം അത് നിസ്സാരം; ഊബര്‍ ഡ്രൈവറെ മലയാളത്തില്‍ സംസാരിച്ച് അമ്പരപ്പിച്ച് ജര്‍മന്‍ യുവതി

ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനികളില്‍ ഒന്നായ യുണൈറ്റഡ് എയര്‍ലൈന്‍സ് ആറ് ഭൂഖണ്ഡങ്ങളിലായി 300 സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. പ്രതിവര്‍ഷം 140 ദശലക്ഷം യാത്രക്കാരാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് വഴി സഞ്ചരിക്കുന്നത്. വിഷയത്തില്‍ കമ്പനി നടപടി സ്വീകരിക്കുമോ എന്ന കാര്യം വ്യക്തമല്ല.