AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Umrah In Ramadan: റമദാനിൽ ഉംറ നിർവഹിക്കാൻ ആഗ്രഹമുണ്ടോ?; നിർബന്ധ വാക്സിനെടുക്കേണ്ടതെങ്ങനെയന്നറിയാം

How To Get Mandatory Vaccine For Umrah: പുണ്യമാസമായ റമദാനിൽ ഉംറ നിർവഹിക്കാൻ യുഎഇയിൽ നിന്നെത്തുന്നവർക്ക് നിർബന്ധ വാക്സിൻ എടുക്കേണ്ടത്. ഈ വാക്സിൻ എടുക്കേണ്ടത് എങ്ങനെയാണെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും പരിശോധിക്കാം.

Umrah In Ramadan: റമദാനിൽ ഉംറ നിർവഹിക്കാൻ ആഗ്രഹമുണ്ടോ?; നിർബന്ധ വാക്സിനെടുക്കേണ്ടതെങ്ങനെയന്നറിയാം
പ്രതീകാത്മക ചിത്രംImage Credit source: Pexels
abdul-basith
Abdul Basith | Updated On: 08 Feb 2025 21:33 PM

പുണ്യമാസമായ റമദാനിൽ വിശ്വാസികൾ വ്യാപകമായി ഉംറ നിർവഹിക്കാൻ സൗദി അറേബ്യയിലെ മക്കയിലെത്താറുണ്ട്. ഉംറയ്ക്കെത്തുന്നവർ പലതരത്തിലുള്ള മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. നിർബന്ധ വാക്സിൻ അടക്കമുള്ള ആരോഗ്യ മുൻകരുതലുകളെടുത്തേ ഉംറ നിർവഹിക്കാൻ അനുവാദമുള്ളൂ. എങ്ങനെയാണ് ഈ നിർബന്ധിത വാക്സിൻ എടുക്കേണ്ടതെന്ന് പരിശോധിക്കാം.

യാത്രയ്ക്ക് 10 ദിവസങ്ങൾക്ക് മുൻപാണ് വാക്സിൻ എടുക്കേണ്ടത്. എങ്കിലേ ഉംറയുടെ സമയത്ത് രോഗപ്രതിരോധ ശേഷിയുണ്ടാവൂ. വൈറസുകൾ മൂലമുണ്ടാവുന്ന പകർച്ചവ്യാധികൾക്കെതിരെയാണ് കുത്തിവെപ്പെടുക്കേണ്ടത്. യുഎഇയിൽ നിന്ന് ഉംറയ്ക്കെത്തുന്നവർക്ക് എമിറേറ്റ്സ് ഹെൽത്ത് സർവീസസിൻ്റെ (ഇഎച്ച്എസ്) ജനറൽ ഹെൽത്ത് സെൻ്ററുകളിൽ നിന്ന് വാക്സിനെടുക്കാം. 50 ദിർഹമാണ് വാക്സിൻ്റെ ചിലവ്. വാക്സിൻ കാർഡിന് 20 ദിർഹം നൽകേണ്ടിവരും. ഇഎച്ച്എസ് വെബ്സൈറ്റിൽ നിന്ന് വാക്സിനേഷനുള്ള അപ്പോയിന്മെൻ്റ് എടുക്കാനാവും.

50 വയസിന് മുകളിലുള്ളവർ, അഞ്ച് വയസിന് താഴെയുള്ളവർ, ഗർഭിണികൾ, വിദ്യാർത്ഥികൾ, ആരോഗ്യമേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് ഈ വാക്സിൻ എടുക്കേണ്ടതില്ല. നേരത്തെ, ഉംറയ്ക്കെത്തുന്ന ഒരു വയസിന് മുകളിലുള്ള എല്ലാവരും മെനിഞ്ചൈറ്റസിനെതിരായ വാക്സിൻ എടുക്കണമെന്ന് സൗദി അറേബ്യ നിർദ്ദേശിച്ചിരുന്നു. 10 ദിവസങ്ങൾക്ക് മുൻപാണ് വാക്സിൻ എടുക്കേണ്ടത്. മൂന്ന് വർഷം സാധുവായ വാക്സിൻ സർട്ടിഫിക്കറ്റ് ഉണ്ടാവണമെന്നായിരുന്നു നിയമം. എന്നാൽ, വ്യാഴാഴ്ച പുറത്തുവന്ന പുതിയ അറിയിപ്പ് പ്രകാരം ഇനി ഇത് നിർബന്ധമല്ല. എങ്കിലും ഇനി ഈ വാക്സിൻ എടുക്കണമെങ്കിൽ 150 ദിർഹം മുടക്കി അപ്പോയിന്മെൻ്റ് എടുക്കണം. ഹെൽത്ത് കാർഡ് ഉണ്ടെങ്കിൽ കൺസൾട്ടേഷൻ ഫീ നൽകേണ്ടതില്ല. ഒരു വർഷത്തേക്ക് 155 ദിർഹമാണ് ഹെൽത്ത് കാർഡിന് നൽകേണ്ടത്. സൗദി ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദ്ദേശപ്രകാരം കൊവിഡിനെതിരായ വാക്സിൻ എടുക്കുന്നതും നല്ലതാണ്.

Also Read: Umrah Flight Tickets: റമദാൻ ഇങ്ങെത്തി… അടുക്കാനാകാതെ വിമാന നിരക്ക്; മക്കയിലേക്ക് ബസിൽ പോയാലോ?

യുഎഇ റമദാനുള്ള ഒരുക്കത്തിലാണ്. റമദാൻ പ്രമാണിച്ച് രാജ്യത്തെ വിവിധ റീട്ടെയിൽ ഷോപ്പുകളിൽ അവശ്യസാധനങ്ങൾക്ക് 70 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. റമദാൻ മാസത്ത് ആളുകൾ അധികമായി ഷോപ്പിംഗിനിറങ്ങാറുണ്ട്. അതുകൊണ്ട് തന്നെ ഹൈപ്പർമാർക്കറ്റുകൾ, ഇലക്ട്രോണിക്സ് റീട്ടെയിലർമാർ, വാഹനവിതരണക്കാർ, ഹോം ഫർണിഷിങ് കടകൾ തുടങ്ങി അവശ്യസാധനങ്ങൾക്കൊക്കെ വിവിധ ഷോപ്പുകളിൽ വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലെ റിപ്പോർട്ടുകളനുസരിച്ച് മാർച്ച് ഒന്നിനാവും യുഎഇയിൽ റമദാൻ ആരംഭിക്കുക.

റീട്ടെയിൽ ഷോപ്പുകൾ വിലക്കിഴിവ് പ്രഖ്യാപിച്ചപ്പോൾ വിമാന ടിക്കറ്റിൽ വൻ വർധന ഉണ്ടായിരിക്കുകയാണ്. യുഎഇയിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകളിലാണ് വർധനയുണ്ടായത്. ഉംറയ്ക്കായി ആളുകൾ മക്കയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇത് മുതലെടുത്ത് ഏകദേശം 140 ശതമാനത്തോളം വർധനയാണ് ടിക്കറ്റ് നിരക്കുകളിൽ ഉണ്ടായിരിക്കുന്നത്.