5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Volodymyr Zelenskyy: എല്ലാം ശരിയാക്കേണ്ട സമയമായി; യുഎസിനോട് നന്ദിയുള്ളവരാണ് ഞങ്ങള്‍, ഖേദം പ്രകടിപ്പിച്ച് സെലന്‍സ്‌കി

Volodymyr Zelenskyy Apologies: ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സെലന്‍സ്‌കി ഖേദം പ്രകടിപ്പിച്ചത്. എല്ലാ കാര്യങ്ങളും ശരിയാക്കേണ്ട സമയമായിരിക്കുന്നുവെന്നും വിചാരിച്ചതിന് വിപരീതമായ കാര്യങ്ങളാണ് ചര്‍ച്ചയില്‍ സംഭവിച്ചതെന്നും സെലന്‍സ്‌കി പറഞ്ഞു. കൂടാതെ ധാതു ഖനന കരാറില്‍ ഒപ്പുവെക്കാന്‍ ഏത് സമയത്തും ഒരുക്കമാണെന്നും പ്രസിഡന്റ് പോസ്റ്റില്‍ വ്യക്തമാക്കി.

Volodymyr Zelenskyy: എല്ലാം ശരിയാക്കേണ്ട സമയമായി; യുഎസിനോട് നന്ദിയുള്ളവരാണ് ഞങ്ങള്‍, ഖേദം പ്രകടിപ്പിച്ച് സെലന്‍സ്‌കി
സെലന്‍സ്‌കി, ട്രംപ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 05 Mar 2025 06:17 AM

കീവ്: യുഎസ് സൈനിക സഹായങ്ങള്‍ നിര്‍ത്തലാക്കിയതിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചേര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് സെലന്‍സ്‌കി വ്യക്തമാക്കി. സമാധാനം നിലനിര്‍ത്തുന്നതിനായി ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സെലന്‍സ്‌കി ഖേദം പ്രകടിപ്പിച്ചത്. എല്ലാ കാര്യങ്ങളും ശരിയാക്കേണ്ട സമയമായിരിക്കുന്നുവെന്നും വിചാരിച്ചതിന് വിപരീതമായ കാര്യങ്ങളാണ് ചര്‍ച്ചയില്‍ സംഭവിച്ചതെന്നും സെലന്‍സ്‌കി പറഞ്ഞു. കൂടാതെ ധാതു ഖനന കരാറില്‍ ഒപ്പുവെക്കാന്‍ ഏത് സമയത്തും ഒരുക്കമാണെന്നും പ്രസിഡന്റ് പോസ്റ്റില്‍ വ്യക്തമാക്കി.

യുഎസ് നല്‍കിയ സമാധാനത്തിനുള്ള ഏറ്റവും മികച്ച സംഭാവനയാണ് യുദ്ധം നിര്‍ത്തിവെപ്പിച്ചത്. കീവ് ഭരണകൂടത്തെ സമാധാനത്തിലേക്ക് നയിക്കാന്‍ ട്രംപിന്റെ നിര്‍ദേശങ്ങള്‍ക്ക് സാധിക്കും. നമ്മളില്‍ ആരും തന്നെ യുദ്ധം ആഗ്രഹിക്കുന്നില്ല. ശാശ്വതമായ പരിഹാരം കാണുന്നതിനായി ചര്‍ച്ചയിലേക്ക് കടക്കാന്‍ യുക്രെയ്ന്‍ തയാറാണ്. സമാധാനം നേടുന്നതിനായി ട്രംപിന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ താനും തന്റെ ടീമും തയാറാണ് എന്നും സെലന്‍സ്‌കി പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാന്‍ തങ്ങള്‍ വേഗത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി തയാറാണ്. ആദ്യ ഘട്ടത്തില്‍ തടവുകാരെ മോചിപ്പിക്കല്‍, വെടിനിര്‍ത്തല്‍, മിസൈലുകള്‍, ദീര്‍ഘദൂര ഡ്രോണുകള്‍, സിവിലിയന്‍ മേഖലകളിലുള്ള ബോംബ് വര്‍ഷിക്കല്‍ എന്നിവ റഷ്യയും നടപ്പാക്കണം.

അടുത്ത ഘട്ടത്തിലേക്ക് വളരെ വേഗത്തില്‍ നീങ്ങാനും ശക്തമായ അന്തിമ കരാര്‍ ഉണ്ടാക്കുന്നതിനായി യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനും യുക്രെയ്ന്‍ ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യം നില നിര്‍ത്തുന്നതിന് അമേരിക്കയുടെ പിന്തുണ അനിവാര്യമാണെന്നും പ്രസിഡന്റ് അടിവരയിട്ടു.

യുക്രെയ്‌ന്റെ പരമാധികാരവും സ്വാതന്ത്ര്യവും നില്‍നിര്‍ത്തുന്നതിനായി അമേരിക്ക എത്രമാത്രം സഹായിച്ചു. പ്രസിഡന്റ് ട്രംപ് അധികാരത്തിലേക്ക് എത്തിയപ്പോള്‍ ജാവലിന്‍ മിസൈലുകള്‍ നല്‍കിയത് രാജ്യത്ത് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കി. ഇതിനെല്ലാം യുഎസിനോട് നന്ദിയുള്ളവരാണ് ഞങ്ങള്‍. ഏത് സമയത്തം സൗകര്യപ്രദമായ വഴിയിലൂടെ ധാതു ഖനന കരാറില്‍ ഒപ്പുവെക്കാന്‍ ഞങ്ങള്‍ തയാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: US-Ukraine: സെലന്‍സ്‌കിയുടെ വാക്കുകള്‍ക്ക് മാപ്പില്ല; യുക്രെയ്‌നുള്ള സഹായം നിര്‍ത്തിവെച്ച് യുഎസ്

അതേസമയം, സെലന്‍സ്‌കിയുമായി വൈറ്റ് ഹൗസില്‍ വെച്ച് നടത്തിയ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് യുഎസ് യുക്രെയ്‌നിന് നല്‍കികൊണ്ടിരുന്ന സൈനിക സഹായം പിന്‍വലിച്ചത്. സെലന്‍സ്‌കി പരസ്യ ക്ഷമാപണം നടത്തുകയാണെങ്കില്‍ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടൂവെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.