AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ukraine Ceasefire: യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍; മെയ് 8 മുതല്‍ മൂന്ന് ദിവസം യുദ്ധമില്ല

Putin Announces Ceasefire In Ukraine: മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മെയ് 8 അര്‍ധരാത്രി മുതല്‍ മെയ് 11 അര്‍ധരാത്രി വരെ എല്ലാ സൈനിക നടപടികളും നിര്‍ത്തിവെക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ പ്രതികരണം ഉണ്ടാകുമെന്നും റഷ്യ യുക്രെയ്‌ന് മുന്നറിയിപ്പ് നല്‍കുന്നു.

Ukraine Ceasefire: യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് പുടിന്‍; മെയ് 8 മുതല്‍ മൂന്ന് ദിവസം യുദ്ധമില്ല
വ്‌ളാഡിമിര്‍ പുടിന്‍ Image Credit source: PTI
shiji-mk
Shiji M K | Published: 28 Apr 2025 21:31 PM

കീവ്: രണ്ടാം ലോക മഹായുദ്ധത്തിന്റെ വിജയദിനത്തോട് അനുബന്ധിച്ച് യുക്രെയ്‌നില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മെയ് 8 മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നത്. മൂന്ന് ദിവസത്തേക്കാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും മെയ് 8 അര്‍ധരാത്രി മുതല്‍ മെയ് 11 അര്‍ധരാത്രി വരെ എല്ലാ സൈനിക നടപടികളും നിര്‍ത്തിവെക്കുമെന്നും പ്രസിഡന്റ് അറിയിച്ചു. വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍ പ്രതികരണം ഉണ്ടാകുമെന്നും റഷ്യ യുക്രെയ്‌ന് മുന്നറിയിപ്പ് നല്‍കുന്നു.

വെടിനിര്‍ത്തല്‍ നിരുപാധികമായിരിക്കം. മറ്റെല്ലാം പുടിന്റെ തന്ത്രപരമായ കളികള്‍ മാത്രമാണ് എന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയുടെ ഉപദേഷ്ടാവ് പ്രതികരിച്ചു.

അതേസമയം, ഈസ്റ്ററിനോട് അനുബന്ധിച്ച് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും റഷ്യന്‍ സൈന്യം തന്നെ തന്നെ അത് ലംഘിച്ചുവെന്ന് യുക്രെയ്ന്‍ ആരോപിക്കുന്നു. പൂര്‍ണ സൈനികവത്കരണം, വിശാലമായ പ്രദേശങ്ങള്‍ വിട്ടുകൊടുക്കല്‍ എന്നിവയാണ് യുക്രെയ്‌ന് മുന്നില്‍ റഷ്യ വെക്കുന്ന ആവശ്യങ്ങള്‍. ഇത് അംഗീകരിക്കാത്തതിനാലാണ് പൂര്‍ണമായ വെടിനിര്‍ത്തലിന് റഷ്യ സമ്മതിക്കാത്തതെന്നും വിദഗ്ധര്‍ പറയുന്നു.

Also Read: Titanic: ടൈറ്റാനിക്ക് അപകടത്തിന് ദിവസങ്ങൾക്ക് യാത്രക്കാരൻ എഴുതിയ കത്ത്; ലേലത്തിൽ ലഭിച്ചത് മൂന്ന് ലക്ഷം യൂറോ

ക്രിമിയയേയും മറ്റ് അധിനിവേശ യുക്രെയ്ന്‍ പ്രദേശങ്ങളെയും റഷ്യയുടെ ഭാഗമായി അംഗീകരിക്കുന്നില്ലെങ്കില്‍ യുക്രെയ്‌നുമായി സമാധാന കരാര്‍ സാധ്യമല്ലെന്ന് റഷ്യയുടെ നയതന്ത്രജ്ഞന്‍ പറഞ്ഞു. ക്രിമയ റഷ്യന്‍ നിയന്ത്രണത്തില്‍ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയായിരുന്നു ഇത്.