തടവുകാരനുമായി ലൈം​ഗിക ബന്ധം; വീഡിയോ ചോർന്നതിന് പിന്നാലെ ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കേസ് Malayalam news - Malayalam Tv9

Woman Prison Officer: തടവുകാരനുമായി ലൈം​ഗിക ബന്ധം; വീഡിയോ ചോർന്നതിന് പിന്നാലെ ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കേസ്

Published: 

01 Jul 2024 11:21 AM

UK Woman Prison Officer: ജയിലിനുള്ളിൽ ചിത്രീകരിച്ചതായി ആരോപിക്കപ്പെടുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ യൂണിഫോമിലാണെന്നുള്ള പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്.

Woman Prison Officer: തടവുകാരനുമായി ലൈം​ഗിക ബന്ധം; വീഡിയോ ചോർന്നതിന് പിന്നാലെ ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ കേസ്

Wandsworth Prison.

Follow Us On

ലണ്ടൻ: ലണ്ടനിലെ ജയിലിൽ തടവുകാരനുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടെ ജയിൽ ഉദ്യോ​ഗസ്ഥക്കെതിരെ (Woman Prison Officer) കേസെടുത്ത് പോലീസ്. തെക്കുപടിഞ്ഞാറൻ ലണ്ടനിലെ എച്ച്എംപി വാൻഡ്‌സ്‌വർത്ത് ജയിലിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് 30കാരിയായ ഉദ്യോ​ഗസ്ഥക്കെതിരെ കേസെടുത്തത്. പൊതു ഓഫീസിൽ മോശമായി പെരുമാറിയെന്നതാണ് അവർക്കെതിരായ കുറ്റം. ഇവരെ ഇന്ന് ഓക്സ്ബ്രിഡ്ജ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ജയിലിനുള്ളിൽ ചിത്രീകരിച്ചതായി ആരോപിക്കപ്പെടുന്ന വീഡിയോ ഓൺലൈനിൽ പ്രചരിച്ചതോടെ മെട്രോപൊളിറ്റൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ യൂണിഫോമിലാണെന്നുള്ള പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമാണ്.

ALSO READ: കളിത്തോക്ക് ചൂണ്ടിയതിന് അഭയാര്‍ഥി ബാലനെ യുഎസ് പോലീസ് വെടിവെച്ചുകൊന്നു

ഇത്തരം പ്രവൃത്തി വെച്ച് പൊറുപ്പിക്കില്ലെന്നും അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാനാകില്ലെന്നും അധികൃതർ പറ‍ഞ്ഞു. 1851-ൽ പണികഴിപ്പിച്ച വിക്ടോറിയൻ കാലഘട്ടത്തിലെ ജയിലായ എച്ച്എംപി വാൻഡ്സ്വർത്ത്, അസൗകര്യങ്ങളാലും മോശമായ സാഹചര്യത്താലും വീർപ്പുമുട്ടുന്ന ജയിലാണ്.

ജീവനക്കാരുടെ കുറവ്, വ്യാപകമായ അക്രമം തുടങ്ങിയ പ്രശ്നങ്ങൾ ജയിലിനുള്ളിൽ നേരിടുന്നുണ്ട്. ശേഷിയുടെ 163 ശതമാനത്തിൽ അധികമായി 1,500-ലധികം തടവുകാരാണ് ജയിലിൽ കഴിയുന്നത്. മെയ് മാസത്തിൽ ചീഫ് ഇൻസ്പെക്ടർ ഓഫ് പ്രിസൺസ് ചാർലി ടെയ്‌ലർ ജയിലിൻ്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി ജസ്റ്റിസ് സെക്രട്ടറി അലക്സ് ചോക്കിന് കത്തെഴുതിയിരുന്നു.

തടവുകാരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലെ ജീവനക്കാരുടെ വീഴ്ച്ചക്കളെ കുറിച്ചും കത്തിൽ പറയുന്നു. ഇതിന് പിന്നാലെ നടന്ന പരിശോധനയിൽ ജയിൽ ഗവർണർ കാറ്റി പ്രൈസിന് രാജിവയ്ക്കേണ്ടതായി വന്നു.

 

 

Exit mobile version