5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

UK General Election: ബ്രിട്ടന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; സുനക് വെള്ളം കുടിക്കുമോ? സ്ഥാനാര്‍ഥികള്‍ ഇപ്രകാരം

UK General Election Today: 14 വര്‍ഷമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് കീഴിലാണ് ബ്രിട്ടന്‍. വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഏഴ് മാസം മുമ്പേ സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാവിലെ ഏഴ് മുതല്‍ രാത്രി പത്തുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

UK General Election: ബ്രിട്ടന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; സുനക് വെള്ളം കുടിക്കുമോ? സ്ഥാനാര്‍ഥികള്‍ ഇപ്രകാരം
Rishi Sunak Image: PTI
Follow Us
shiji-mk
SHIJI M K | Published: 04 Jul 2024 09:59 AM

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്ന് പൊതുതിരഞ്ഞെടുപ്പ് നടക്കും. ബ്രിട്ടന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പ് കൂടിയാണ് ഇന്ന് നടക്കുന്നത്. ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി ഋഷി സുനകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത പരാജയമുണ്ടാകുമെന്നാണ് അഭിപ്രായ സര്‍വേഫലങ്ങള്‍ പറയുന്നത്. കെയ്ര്‍ സ്റ്റാര്‍മര്‍ നേതാവായ ലേബര്‍ പാര്‍ട്ടി വന്‍ മുന്നേറ്റം നടത്തുമെന്നും പ്രവചനങ്ങളുണ്ട്. തെറ്റായ തീരുമാനങ്ങളെടുത്ത് പിന്നീട് പശ്ചാത്തപിക്കരുതെന്നാണ് ഋഷി സുനക് വോട്ടര്‍മാരോടായി പറഞ്ഞത്.

14 വര്‍ഷമായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഭരണത്തിന് കീഴിലാണ് ബ്രിട്ടന്‍. വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഏഴ് മാസം മുമ്പേ സുനക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രാവിലെ ഏഴ് മുതല്‍ രാത്രി പത്തുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിന്റെ ഫലം ഇന്ന് അര്‍ധരാത്രിയോടെ അറിയാം. അന്തിമഫലം നാളെ പുറത്തുവരും.

ആകെ സീറ്റുകള്‍

ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നായി 650 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇതില്‍ 326 സീറ്റുകളുടെ ഭൂരിപക്ഷം നേടുന്ന പാര്‍ട്ടിയായിരിക്കും അധികാരത്തിലെത്തുക.

മത്സരിക്കുന്ന പ്രമുഖ പാര്‍ട്ടികള്‍

  1. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി- ഋഷി സുനക്
  2. ലേബര്‍ പാര്‍ട്ടി- കെയ്ര്‍ സ്റ്റാര്‍മര്‍
  3. ലിബറല്‍ ഡെമോക്രാറ്റ്‌സ്- എഡ് ഡേവി
  4. റിഫോം യുകെ- നൈജന്‍ ഫാരേജ്
  5. സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി- ജോണ്‍ സ്വിന്നി
  6. ഗ്രീന്‍ പാര്‍ട്ടി- കാര്‍വ ഡെനിയര്‍, അഡ്രിയാന്‍ റാംസെ

Also Read: Australia Visa Fees: കുടിയേറ്റം തടയൽ; അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള വിസ നിരക്കുകൾ ഇരട്ടിയാക്കി ഓസ്ട്രേലിയ

ആകെ സ്ഥാനാര്‍ഥികള്‍

98ഓളം രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി 4,515 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ 459 പേര്‍ സ്വതന്ത്രരാണ് കൂടാതെ 30 ശതമാനത്തോളം വനിതാ സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. 29 ഓളം അപരസ്ഥാനാര്‍ഥികള്‍ ഉണ്ടെന്നാണ് വിവരം. സ്ഥാനാര്‍ഥികളില്‍ നൂറിലധികം ആളുകളുടെയും പേര് ഡേവിഡ് എന്നാണെന്ന് ഇലക്ടറല്‍ റിഫോം സൊസൈറ്റി പുറത്തുവിട്ട കണക്കില്‍ പറയുന്നു.

ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥികള്‍ പെഡ്രോ ഡാ കോണ്‍സെക്കാവോയും ആദം വെയ്ന്‍ ജോസഫ് ഗില്‍മാനും ആണ്. ഇവര്‍ക്ക് 18 വയസാണ് പ്രായം. ഏറ്റവും പ്രായം കൂടിയത് 86 കാരനായ ജോണ്‍ ഹഗ് മോറിസ് ആണ്.

വോട്ടര്‍മാര്‍

2023 ഡിസംബറിലെ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം രാജ്യത്ത് 46 മില്യണ്‍ വോട്ടര്‍മാരാണുള്ളത്. എന്നാല്‍ ഈ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, 15 വര്‍ഷത്തിലേറെയായി രാജ്യത്തിന് പുറത്ത് താമസിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ക്കും ഈ വര്‍ഷം വോട്ട് ചെയ്യാന്‍ അര്‍ഹതയുണ്ട്.

പോളിങ് സ്‌റ്റേഷനുകള്‍

ഡെമോക്രസി ക്ലബ്ബിന്റെ കണക്കുപ്രകാരം രാജ്യത്ത് 40,000 പോളിങ് സ്‌റ്റേഷനുകളാണുള്ളത്. മാത്രമല്ല, വികലാംഗര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുന്ന പ്രത്യേക പോളിങ് സ്‌റ്റേഷനുകളും സജീകരിച്ചിട്ടുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിരവധി പബ്ബുകള്‍, കപ്പല്‍, ബിഹീവ് സെന്റര്‍, ക്രിക്കറ്റ് മൈതാനം, ഫോസില്‍ മ്യൂസിയം എന്നിവിടങ്ങളിലും പോളിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

മന്ത്രിമാര്‍ക്ക് സീറ്റ് പോകുമോ?

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 15 ഓളെ മന്ത്രിമാര്‍ക്ക് ഇത്തവണ വിജയിക്കാന്‍ സാധിക്കില്ലെന്നാണ് പ്രവചനം. ധനകാര്യ സെക്രട്ടറി ജെറമി ഹണ്ട്, പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്സ്, കോമണ്‍സ് നേതാവ് പെന്നി മോര്‍ഡോണ്ട് എന്നിവരും അക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

Also Read: Air Turbulence: ആകാശചുഴിയിൽപ്പെട്ട് എയർ യൂറോപ്പ; 30 പേർക്ക് പരിക്ക്, വീഡിയോ പുറത്ത്

വാഗ്ദാനം

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 365 സീറ്റുകളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേടിയത്. ശക്തമായ സമ്പദ്വ്യവസ്ഥയും പ്രതിവര്‍ഷം ഏകദേശം 17 ബില്യണ്‍ പൗണ്ട് നികുതി ഇളവുമാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്നോട്ടുവെക്കുന്ന വാഗ്ദാനം. നാണയപ്പെരുപ്പത്തേക്കാള്‍ പൊതുജനാരോഗ്യ ചെലവ് വര്‍ധിപ്പിക്കുക, 2030 ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ 2.5% ആയി ഉയര്‍ത്തുക ചെയ്യുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇമിഗ്രേഷന്‍ നമ്പറുകള്‍ പരിമിതപ്പെടുത്താനും റുവാണ്ടയിലേക്ക് അഭയം തേടുന്ന ചിലരെ നീക്കം ചെയ്യാനും പാര്‍ട്ടി പദ്ധതിയിടുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Latest News