'ഐ ആം സോറി'; തോൽവി സമ്മതിച്ച് ഋഷി സുനക്; 14 വർഷത്തിന് ശേഷം ബ്രിട്ടീഷ് സാമ്രാജിത്വത്തിൻ്റെ ഭരണം ലേബർ പാർട്ടിക്ക് | UK Election Result 2024 Labour Party Comeback Landslide Victory British PM Rishi Sunak Said Sorry To Tories Malayalam news - Malayalam Tv9

UK Election Result 2024 : ‘ഐ ആം സോറി’; തോൽവി സമ്മതിച്ച് ഋഷി സുനക്; 14 വർഷത്തിന് ശേഷം ബ്രിട്ടീഷ് സാമ്രാജിത്വത്തിൻ്റെ ഭരണം ലേബർ പാർട്ടിക്ക്

Published: 

05 Jul 2024 13:40 PM

UK Election Result 2024 Updates : കൺസർവേറ്റീവ് പാർട്ടിയുടെ പരാജയത്തിൻ്റെ പൂർണ ഉത്തരവാദിത്വം താൻ എറ്റെടുക്കുന്നുയെന്ന് യു.കെ പ്രധാനമന്ത്രി ഋഷി സുനക് അറിയിച്ചു. 14 വർഷത്തിന് ശേഷം യു.കെയുടെ അധികാരത്തിലേക്ക് ലേബർ പാർട്ടി എത്തുന്നത്.

UK Election Result 2024 : ഐ ആം സോറി; തോൽവി സമ്മതിച്ച് ഋഷി സുനക്; 14 വർഷത്തിന് ശേഷം ബ്രിട്ടീഷ് സാമ്രാജിത്വത്തിൻ്റെ ഭരണം ലേബർ പാർട്ടിക്ക്
Follow Us On

ലണ്ടൺ : ബ്രട്ടീഷ് പൊതുതിരഞ്ഞെടുപ്പിൽ (UK Election 2024) തോൽവി സമ്മതിച്ച് കൺസർവേറ്റീവ് പാർട്ടി നേതാവും യു.കെ പ്രധാനമന്ത്രിയുമായ ഋഷി സുനക് (Rishi Sunak). തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ, ഭരണകക്ഷി പാർട്ടി തോൽവി ഉറപ്പിച്ചതോടെയാണ് പരാജയത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ടോറി നേതാവ് രംഗത്തെത്തിയത്. 400 സീറ്റിൻ്റെ വൻ വിജയമാണ് പ്രധാന എതിർകക്ഷിയായ ലേബർ പാർട്ടി (Labour Party) നേടിയത്. ടോറികൾക്ക് നേടാനായത് 110 സീറ്റുകൾ മാത്രമാണ്. ലേബർ പാർട്ടി നേതാവന് കെയ്ർ സ്റ്റാർമെർ (Keir Starmer) അടുത്ത യുകെ പ്രധാനമന്ത്രിയായേക്കും.

“പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി ജയിച്ചിരിക്കുന്നു.ഞാൻ കെയ്ർ സ്റ്റാർമെറെ വിളിച്ച് അദ്ദേഹത്തിൻ്റെ വിജയത്തിൽ ആശംസകൾ അറിയിച്ചു. സമാധാനപൂർവ്വവും ചിട്ടയായും ഇന്ന് അധികാരം കൈമാറും. രാജ്യത്തിൻ്റെ പുരോഗതിയിലും ഭാവിയിലും തനിക്ക് അഭിമാനമുണ്ട്” റിച്ച്മണ്ട് ആൻഡ് നോർത്തേൺ അലേർട്ടണിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഋഷി സുനക് പറഞ്ഞു. കൂടാതെ തോൽവിയുടെ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുയെന്ന് ഖേദം പ്രകടിപ്പിച്ചുകൊണ്ട് സുനക് കൂട്ടിച്ചേർക്കുകയും ചെയ്തു.

സുനക് ഉടൻ തന്നെ തൻ്റെ രാജി ചാർൾസ് മൂന്നാമൻ രാജാവിന് സമർപ്പിക്കും. രാജഭരണകൂടം ഏറ്റവും വലിയ ഒറ്റകക്ഷിയായ ലേബർ പാർട്ടി നേതാവ് കെയ്മർ സ്റ്റാർമെറിന് സർക്കാർ രൂപീകരിക്കാൻ ഇന്ന് തന്നെ ക്ഷണിച്ചേക്കും.

ALSO READ : Keir Starmer: ഋഷി സുനക്ക് പടിയിറങ്ങുമ്പോൾ ഇനി വരുന്നത് കെയർ സ്റ്റാർമറിന്റെ കാലം; അറിയാം പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയെപ്പറ്റി

14 വർഷത്തിന് ശേഷമാണ് ലേബർ പാർട്ട് ബ്രിട്ടണിൻ്റെ അധികാരത്തിലേക്കെത്തുന്നത്. ഏറ്റവും ഒടുവിൽ ജെറെമി കോർബിയൻ്റെ നേതൃത്വത്തിൽ മത്സരിച്ച ലേബർ പാർട്ടി നേരിട്ടത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവികളിൽ ഒന്നായിരുന്നു. കോർബിയൻ്റെ അടുത്ത അനുയായിയായ സ്റ്റാർമറുടെ കീഴിലാണ് ലേബറുകൾ വമ്പൻ തിരിച്ചുവരവ് നടത്തിയത്. ബ്രിട്ടണിലെ മനുഷ്യാവകാശ അഭിഭാഷകനായ സ്റ്റാർമെർ 2015ലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്, ബ്രെക്സിറ്റ് വിഷയത്തിൽ കോർബിയൻ്റെ വക്താവായി പ്രവർത്തിച്ചത് സ്റ്റാർമെറായിരുന്നു. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും ലേബർ പാർട്ടിയുടെ വളർച്ചയ്ക്ക് സഹായകമായി.

അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധുയം പൊതുമേഖലയിലെ കെടുകാര്യസ്ഥതയും ബ്രിട്ടണിലെ ജീവിതനിലവാരത്തിൻ്റെ തകർച്ചയുമാണ് അധികാരത്തിലേക്കെത്തുന്ന ലേബർ പാർട്ടിയും കെയ്ർ സ്റ്റാർമെറും നേരിടുക. അതേസമയം ലേബറുകൾ ബ്രിട്ടണിലെ നികുതി ഉയർത്തുമെന്ന് ഭീതിയും പലർക്കുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുകെയിൽ ഏർപ്പെടുത്തുന്ന ഏറ്റവും ഉയർന്ന നികുതി ഭാരമായിരുന്ന ഇത്തവണ ടോറികളുടെ നേതൃത്വത്തിലുള്ള ഭരണകൂടം ഏർപ്പെടുത്തിയത്. രാജ്യത്തിൻ്റെ പൊതുകടവും വർധിച്ചു, തുടങ്ങിയ നിരവധി പ്രതിസന്ധികൾ ലേബറുകൾ മറികടക്കേണ്ടിയിരിക്കുന്നു.

Exit mobile version