5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UK Election : തിരഞ്ഞെടുപ്പിൽ ഋഷി സുനക്കിനെ കാത്തിരിക്കുന്നത് വെല്ലുവിളികളോ? സർവ്വേ ഫലം പുറത്ത്

UK Election opinion poll result : ബ്രിട്ടനിൽ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേയാണ് ജൂലൈയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഋഷി സുനക് പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായ പ്രഖ്യാപനമായിരുന്നു ഇത്.

UK Election : തിരഞ്ഞെടുപ്പിൽ ഋഷി സുനക്കിനെ കാത്തിരിക്കുന്നത് വെല്ലുവിളികളോ? സർവ്വേ ഫലം പുറത്ത്
Rishi Sunak
aswathy-balachandran
Aswathy Balachandran | Updated On: 16 Jun 2024 09:53 AM

ലണ്ടൻ: ബ്രിട്ടണിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെയാണ് ഋഷി സുനക്കും ഒപ്പം ഇന്ത്യയും വീക്ഷിക്കുന്നത്. അതിനിടയിലാണ് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരു സർവ്വേ ഫലം പുറത്തു വരുന്നത്. സർവ്വേഫലം അനുസരിച്ച് ബ്രിട്ടനിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടി കനത്ത തിരിച്ചടി നേരിടുമെന്ന് കാണുന്നു.

ജൂലൈ നാലിന് നടക്കുന്ന തിരഞ്ഞെടുപ്പോടെ കൺസർവേറ്റിവ് പാർട്ടിയുടെ കരുത്തിനു മങ്ങലേൽക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടാണ് വന്നിരിക്കുന്നത്. തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ നിന്ന് കൺസർവേറ്റിവ് പാർട്ടി അപ്രസക്തമായേക്കും’ എന്നാണ് സർവേ മുന്നറിയിപ്പ് നൽകുന്നത്.

ബ്രിട്ടനിൽ സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പേയാണ് ജൂലൈയിൽ തിരഞ്ഞെടുപ്പ് നടത്തുമെന്ന് ഋഷി സുനക് പ്രഖ്യാപിച്ചത്. അപ്രതീക്ഷിതമായ പ്രഖ്യാപനമായിരുന്നു ഇത്. മേയ് 22നാണ് ഈ പ്രഖ്യാപനമുണ്ടായത്.

കൺസർവേറ്റിവ്, ലേബർ പാർട്ടികൾ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി ഒരാഴ്ചയ്ക്കുശേഷമാണ് എക്സിറ്റ് പോൾ ഫലങ്ങൾ വന്നത്. തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിക്ക് 46 % വോട്ട് ലഭിച്ചപ്പോൾ വളരെ കുറവ് ശതമാനം വോട്ടാണ് കൺസർവേറ്റിവ് പാർട്ടിക്ക് ലഭിച്ചത്. 21% വോട്ടാണ് ഇവർക്ക് ലഭിച്ചത്. മാർക്കറ്റ് റിസർച്ച് കമ്പനിയായി സവാന്തയുടെ സർവേ ഫലത്തിലാണ് ഈ ശതമാനങ്ങൾ പറയുന്നത്.

ALSO READ : സെറലാക്കിനെതിരെ വീണ്ടും പരിശോധന; നടപടിയുണ്ടാകണമെന്ന് എന്‍ജിഒകള്

സർവേഷൻ സൺഡേ ടൈംസിൽ പ്രസിദ്ധീകരിച്ച സർവേയിൽ 650 അംഗ ഹൗസ് ഓഫ് കോമൺസിൽ വെറും 72 സീറ്റ് മാത്രമേ ടോറികൾക്ക് ലഭിക്കൂ എന്നും പ്രവചനം ഉണ്ട്. ഈ കണക്കുകൾ പരിശോധിക്കുമ്പോൾ 200 വർഷത്തിനിടെ ആദ്യമായാകും ഇത്തരത്തിൽ സംഭവിക്കുക എന്ന വ്യക്തമാകുന്നു.

കൂടാതെ കൺസർവേറ്റിവ് പാർട്ടിയുടെ ഏറ്റവും ദുർബല പ്രകടനം കൂടിയായിരിക്കും ഇത്. അതേസമയം 456 സീറ്റിൽ ലേബർ പാർട്ടി വിജയിക്കുമെന്നും ഇതേ സർവേ പ്രവചിക്കുന്നുണ്ട്. ലേബർ പാർട്ടിക്ക് 40 % വോട്ടും ടോറികൾക്ക് 23 % വോട്ടും ലഭിക്കുമെന്നാണ് സൺഡേ ഒബ്സർവറിനായി ഒപ്പീനിയം നടത്തിയ സർവേയുടെ ഫലം.