ബ്രിട്ടീഷ് പാർലമെന്റിലേക്ക് മത്സരിക്കാൻ ഇത്തവണ ഈ തിരുവനന്തപുരംകാരനുമുണ്ട് | Eric Sukumaran aims to become first Malayali-origin MP in UK Malayalam news - Malayalam Tv9

Eric Sukumaran: ബ്രിട്ടീഷ് പാർലമെന്റിലേക്ക് മത്സരിക്കാൻ ഇത്തവണ ഈ തിരുവനന്തപുരംകാരനുമുണ്ട്

Updated On: 

26 Jun 2024 10:28 AM

Malayali candidate at UK Election: എറിക് ജനിച്ചതും വളർന്നതും യു കെയിലാണ്. യുകെയിൽ നിന്ന് ബിരുദവും ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി, പെൻസിൽവേനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഉന്നതബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്.

Eric Sukumaran: ബ്രിട്ടീഷ് പാർലമെന്റിലേക്ക് മത്സരിക്കാൻ ഇത്തവണ ഈ തിരുവനന്തപുരംകാരനുമുണ്ട്

Eric Sukumaran (Photo credits: LinkedIn)

Follow Us On

ജൂലൈ നാലിനു നടക്കുന്ന ബ്രിട്ടിഷ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടിക്കു വേണ്ടി മത്സരിക്കാൻ തിരുവനന്തപുരം വർക്കല സ്വദേശിയായ എറിക് സുകുമാരനുമുണ്ട്. സൗത്ത് ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ മണ്ഡലത്തിൽനിന്നാണ് എറിക് ജനവിധി തേടുന്നത്. ലോക ബാങ്ക് കൺസൽറ്റന്റ് കൂടിയാണ് എറിക്.

തെരഞ്ഞെടുക്കപ്പെട്ടാൽ ഹൗസ് ഓഫ് കോമൺസിലേക്കെത്തുന്ന ആദ്യ മലയാളി വംശജൻ എന്ന സ്ഥാനവും എറിക് സ്വന്തമാക്കും. ആറ്റിങ്ങൽ സ്വദേശി ജോണി – അനിത സുകുമാരൻ ദമ്പതികളുടെ മകനാണ് 38 കാരനായ എറിക്. ‘എൻ്റെ കുടുംബത്തിന് ഒരുപാട് കാര്യങ്ങൾ നൽകിയ ഈ രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നാണ് ആ​ഗ്രഹം എന്നും അദ്ദേഹം വൃക്തമാക്കി.

വ്യക്തിസ്വാതന്ത്ര്യം അതുപോലെ പാരമ്പര്യം ഭരണഘടന എന്നിവയെ ബഹുമാനിക്കുന്നു. സമൃദ്ധിയിലേക്കുള്ള വഴിയെന്ന നിലയിൽ ബിസിനസിലും വിശ്വാസമർപ്പിക്കുന്നുവെന്നും’ എറിക് ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. എറിക് ജനിച്ചതും വളർന്നതും യു കെയിലാണ്. യുകെയിൽ നിന്ന് ബിരുദവും ഓക്‌സ്‌ഫോർഡ് യൂണിവേഴ്സിറ്റി, പെൻസിൽവേനിയ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്ന് ഉന്നതബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ഇൻവെസ്റ്റ്മെന്റ് ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്തിട്ടുണ്ട്.

ALSO READ : തിരഞ്ഞെടുപ്പിൽ ഋഷി സുനക്കിനെ കാത്തിരിക്കുന്നത് വെല്ലുവിളികളോ? സർവ്വേ ഫലം പുറത്ത

ബ്രീട്ടീഷ് സർക്കാരിന്റെ സിവിൽ സർവീസ് നേടി സർക്കാരിന്റെ വിവിധ പദ്ധതികളിൽ പ്രവർത്തിച്ച പരിചയവും ഇദ്ദേഹത്തിനുണ്ട്. റിന്യൂവബിൾ എനർജിയുമായി ബന്ധപ്പെട്ട സംരംഭങ്ങളും ഇതിനൊപ്പം എറിക് നടത്തുന്നുണ്ട്.

മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ലണ്ടൻ മേയറായിരുന്നപ്പോൾ 2012ൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച പരിചയവും എറിക്കിന് മുതൽക്കൂട്ടാകും. അമേരിക്കൻ സ്വദേശി ലിൻഡ്സെയാണ് ഭാര്യ. മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയും ഒരു മലയാളിയാണ് എന്നത് മത്സരം ശ്രദ്ധേയമാക്കുന്നു.

സോജൻ ജോസഫാണ് ലേബർ ടിക്കറ്റിൽ മത്സരിക്കുന്നത്. 650 മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ രാത്രി 10:30ന് തുടങ്ങുന്ന വോട്ടെണ്ണലിന് ശേഷം ജൂലൈ 5ന് പുലർച്ചെ 3 നാണ് ഫലപ്രഖ്യാപനം ഉണ്ടാവുക.

Exit mobile version