ഋഷി സുനക് തുടരുമോ, അതോ...? ആരാകും ഇനി ബ്രിട്ടണിൻ്റെ പ്രധാനമന്ത്രി? അഭിപ്രായ സർവെകൾ ഇങ്ങനെ | UK Election 2024 Will Rishi Sunak Continue British PM Post Or Labour Party Leader Keir Starmer Set Big Victory This is What Opinion Polls Says Malayalam news - Malayalam Tv9

UK Elections 2024 : ഋഷി സുനക് തുടരുമോ, അതോ…? ആരാകും ഇനി ബ്രിട്ടണിൻ്റെ പ്രധാനമന്ത്രി? അഭിപ്രായ സർവെകൾ ഇങ്ങനെ

Published: 

04 Jul 2024 12:22 PM

Britain Election 2024 Updates : 2019ൽ കൺസർവേറ്റീവ് പാർട്ടി വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രിപദത്തിൽ എത്തിയത് നാല് പേരാണ്. പാർട്ടിക്കുള്ളിൽ സ്വരചേർച്ചയില്ലായ്മയാണ് നിലവിലെ ഭരണകക്ഷിയെ ഏറ്റവും കൂടുതൽ വലയ്ക്കുന്നത്.

UK Elections 2024 : ഋഷി സുനക് തുടരുമോ, അതോ...? ആരാകും ഇനി ബ്രിട്ടണിൻ്റെ പ്രധാനമന്ത്രി? അഭിപ്രായ സർവെകൾ ഇങ്ങനെ

Keir Starmer, Rishi Sunak (Image Courtesy : PTI)

Follow Us On

UK Election Updates : ചാൾസ് മൂന്നാമൻ്റെ കീഴിലുള്ള ബ്രിട്ടീഷ് സർക്കാരിനെ കണ്ടെത്താനുള്ള ആദ്യ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് (UK Election 2024) ഇന്ന് നടക്കുന്നു. ഇന്ത്യൻ പ്രാദേശിക സമയം രാവിലെ ഏഴ് മണി മുതൽ രാത്രി പത്ത് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഇന്ന് ജൂലൈ നാലാം തീയതി രാത്രിയോടെ എക്സിറ്റ് പോൾ ഫലങ്ങൾ വിവിധ ഏജൻസികൾ പുറത്ത് വിടും. തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന വിവിധ അഭിപ്രായ സർവെകളിൽ കെയ്ർ സ്റ്റാർമെറിൻ്റെ (Keir Starmer) നേതൃത്വത്തിലുള്ള ലേബർ പാർട്ടി (Labour Party) അധികാരത്തിലേക്ക്

ലേബർ പാർട്ടിയും കെയ്മർ സ്റ്റാർമെറും

2019ൽ ജെറെമി കോർബിയൻ്റെ നേതൃത്വത്തിൽ ലേബർ പാർട്ടി ചരിത്രത്തിൽ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങിയതിന് ശേഷമാണ് കെയ്മർ സ്റ്റാർമെർ പാർട്ടിയുടെ തലപ്പത്തേക്കെത്തുന്നത്. പാർട്ടിയുടെ കേന്ദ്ര നയത്തിൽ അടിസ്ഥാനപ്പെടുത്തി ലേബർ പാർട്ടിയുടെ നഷ്ടപ്പെട്ടു പോയ പ്രഭാവത്തെ തിരിച്ചുകൊണ്ടുവരാൻ സ്റ്റാർമെർക്ക് സാധിച്ചു. ബ്രിട്ടണിലെ മനുഷ്യാവകാശ അഭിഭാഷകനായ സ്റ്റാർമെർ 2015ലാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്, ബ്രെക്സിറ്റ് വിഷയത്തിൽ കോർബിയൻ്റെ വക്താവായി പ്രവർത്തിച്ചത് സ്റ്റാർമെറായിരുന്നു. ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്കുള്ളിലെ പ്രശ്നങ്ങളും ലേബർ പാർട്ടിയുടെ വളർച്ചയ്ക്ക് സഹായകമായി.

ALSO READ : UK General Election: ബ്രിട്ടന്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്; സുനക് വെള്ളം കുടിക്കുമോ? സ്ഥാനാര്‍ഥികള്‍ ഇപ്രകാരം

ഋഷി സുനക്കിന് സാധ്യതയുണ്ടോ?

2019ൽ കൺസർവേറ്റീവ് പാർട്ടി വീണ്ടും അധികാരത്തിലെത്തിയതിന് ശേഷം പ്രധാനമന്ത്രിപദത്തിലേക്കെത്തുന്ന നാലാമത്തെയാളാണ് ഇന്ത്യൻ വംശജകനായ ഋഷി സുനക്. 20 മാസം മാത്രമാണ് സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിൽ ഇരുന്നത്. അധികാര തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഏഴ് മാസം മുമ്പെ ഋഷി സുനക് തിരഞ്ഞെടുപ്പ് വിളിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്തെ തുടരെയുള്ള മാറ്റം, സാമ്പത്തിക പ്രതിസന്ധി, കുടിയേറ്റ നയം തുടങ്ങിയവയെല്ലാം ഋഷി സുനക്കിൻ്റെ നേതൃത്വത്തിലുള്ള കൺസർവേറ്റീവ് പാർട്ടിയെ വലയ്ക്കുന്നുണ്ട്.

വോട്ടെടുപ്പും മറ്റ് വിവരങ്ങളും

ഹൗസ് ഓഫ് കോമൺസിൻ്റെ 650 സീറ്റികളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 326 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ബ്രിട്ടണിൻ്റെ അധീനതയിലുള്ള ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ടലൻഡ്, നോർത്തോൺ അയലൻഡ് എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അഭിപ്രായ സർവെ ഫലങ്ങൾ ഇങ്ങനെ

തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി തുത്തൂവാരുമെന്നുള്ള സൂചനയാണ് ഭൂരിഭാഗം അഭിപ്രായ സർവെ റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം കൺസർവേറ്റീവ് പാർട്ടി ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ തിരിച്ചടി നേടുമെന്നാണ് സർവെ റിപ്പോർട്ടിൽ പറയുന്നത്. മാർക്കറ്റ് റിസേർച്ച് കമ്പനിയായ സവാന്തയുടെ സർവെ പ്രകാരം ലേബർ പാർട്ടി 46% ശതമാനം വോട്ട് നേടുമെന്നാണ് പറഞ്ഞിരിക്കുന്നത്. 21% വോട്ടാകും ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് ലഭിക്കുകയെന്നാണ് സർവെ ഫലത്തിൽ പറയുന്നത്.

സർവേഷൻ സൺഡേ ടൈംസിൻ്റെ സർവെ പ്രകാരം ഋഷി സുനക്കിൻ്റെ പാർട്ടിക്ക് വെറും 72 സീറ്റ് മാത്രമേ ലഭിക്കൂ എന്നാണ് പ്രവചനം. ഇത് ടോറികൾ കഴിഞ്ഞ 200 വർഷത്തിനിടെ നേരിടുന്ന ഏറ്റവും വലിയ തോൽവിയാകുമിത്. അതേസമയം 456 സീറ്റിൽ ലേബർ പാർട്ടി വിജയിക്കുമെന്നും ഇതേ സർവേ പ്രവചിക്കുന്നുണ്ട്. ലേബർ പാർട്ടിക്ക് 40 % വോട്ടും ടോറികൾക്ക് 23 % വോട്ടും ലഭിക്കുമെന്നാണ് സൺഡേ ഒബ്സർവറിനായി ഒപ്പീനിയം നടത്തിയ സർവേയുടെ ഫലം.

Exit mobile version