ഇത് ഒറിജിനലിനെ വെല്ലുന്ന ഉ​ഗാണ്ടൻ ഡ്യൂപ്ലിക്കേറ്റ് ; ട്രംപിനെതിരേയുണ്ടായ വധശ്രമം അഭിനയിച്ച കുട്ടികളുടെ വീഡിയോ വൈറൽ | Ugandan children recreated the Donald Trump assassination attempt scene, video viral Malayalam news - Malayalam Tv9

Viral video: ഇത് ഒറിജിനലിനെ വെല്ലുന്ന ഉ​ഗാണ്ടൻ ഡ്യൂപ്ലിക്കേറ്റ് ; ട്രംപിനെതിരേയുണ്ടായ വധശ്രമം അഭിനയിച്ച കുട്ടികളുടെ വീഡിയോ വൈറൽ

Published: 

18 Jul 2024 13:21 PM

Ugandan children recreated the Donald Trump assassination attempt: ഉഗാണ്ടയിലെ ഒരു കൂട്ടം കുട്ടികളാണ് ഈ സംഭവം അനുകരിച്ച് അവതരിപ്പിച്ച് കയ്യടി നേടിയത്. കുട്ടികൾ ട്രംപിന്റേത് ഉൾപ്പെടെയുള്ള റോളുകൾ ഭം​ഗിയായി ചെയ്തു.

Viral video: ഇത് ഒറിജിനലിനെ വെല്ലുന്ന ഉ​ഗാണ്ടൻ ഡ്യൂപ്ലിക്കേറ്റ് ; ട്രംപിനെതിരേയുണ്ടായ വധശ്രമം അഭിനയിച്ച കുട്ടികളുടെ വീഡിയോ വൈറൽ

Viral video of Ugandan kids reenacts Donald Trump assassination attempt. (X)

Follow Us On

ന്യൂയോർക്ക്: കഴിഞ്ഞ ദിവസം മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരേ ഉണ്ടായ വധശ്രമം ഏറെ വാർത്താ പ്രധാന്യം നേടിയിരുന്നു. ഇപ്പോൾ ആ ദൃശ്യങ്ങൾ അനുകരിച്ച് കയ്യടി നേടിയ ഒരു കൂട്ടം കൂട്ടികളാണ് സോഷ്യൽ മീഡിയയിൽ താരങ്ങളായത്. ഉഗാണ്ടയിലെ ഒരു കൂട്ടം കുട്ടികളാണ് ഈ സംഭവം അനുകരിച്ച് അവതരിപ്പിച്ച് കയ്യടി നേടിയത്. കുട്ടികൾ ട്രംപിന്റേത് ഉൾപ്പെടെയുള്ള റോളുകൾ ഭം​ഗിയായി ചെയ്തു. ഒരാൾ തോക്കുധാരി തോമസ് മാത്യു ക്രൂക്ക്സ് ആയി വെടി ഉതിർത്തു.

വെടിവെച്ചയാൾ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചപ്പോൾ അദ്ദേഹം ഉടൻ തന്നെ ട്രംപ് വേഷം ചെയ്ത കുട്ടി മറ്റ് കുട്ടികളുമായി വേദി വിട്ടു. ഇത്രയുമാണ് കുട്ടികളുടെ വീഡിയോയിൽ ഉള്ളത്. കഴിഞ്ഞയാഴ്ച ടെലിവിഷനിൽ ലൈവ് സ്ട്രീം ചെയ്ത യഥാർത്ത സംഭവത്തിന്റെ ഓഡിയോ ആണ് അവർ ഉപയോ​ഗിച്ചത്. കുട്ടിവീഡിയോ പോസ്റ്റ് ചെയ്തതു മുതൽ കമന്റുകളുടെ പ്രവാഹമാണ്. “ഐകോണിക്” തന്റെ കുട്ടിക്കാലം ഓർമ്മിക്കുന്നു എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. തങ്ങളുടെ രാജ്യത്ത് നിന്ന് ഒരു കൂട്ടർ ഇത് ചെയ്യുന്നത് കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്,” എന്ന് മറ്റൊരാൾ എഴുതി.

ALSO READ: ഡൊണാൾഡ് ട്രംപിന് നേരെയുള്ള അക്രമണം; 20 കാരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്

പെൻസിൽവാനിയയിലെ ബ്ടളറിൽ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് ട്രംപിന് നേരെ ആക്രമണമുണ്ടായത്. ട്രംപ് സംസാരിക്കാൻ ആരംഭിച്ചതിന് പിന്നാലെ ഗാലറിയിൽ നിന്ന് വെടിയൊച്ച കേൾക്കുകയായിരുന്നു എന്നാണ് വിവരം. സംഭവത്തിൽ കാണികളിൽ ഒരാൾ കൊല്ലപ്പെട്ടു. ട്രംപിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

ട്രംപിൻ്റെ വലത് ചെവിക്കാണ് വെടിയേറ്റത്. ഗാലറിയിൽ നിന്ന് വെടിയൊച്ച കേട്ടതായാണ് ദൃക്‌സാക്ഷികൾ പറയുന്നു. ട്രംപിന്റെ ചെവിയിൽ നിന്ന് രക്തം ഒഴുകുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന് പിന്നാലെ ട്രംപിനെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. അദ്ദേഹം സുരക്ഷിതനാണെന്ന് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. തോമസ് മാത്യു ക്രൂക്സെന്ന 20 കാരൻ റിപ്പബ്ലിക്കൻ പാർട്ടി അംഗമാണ് വെടിവയ്പിനു പിന്നിലെന്നാണ് വിവരം.

സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version