5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

3D Printed Mosque: യുഎഇയിലെ ആദ്യത്തെ ത്രീഡി പ്രിൻ്റഡ് പള്ളി ദുബായിൽ; 2026ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ

3D Printed Mosque In Dubai: യുഎഇയിലെ ആദ്യ ത്രീഡി പ്രിൻ്റഡ് പള്ളി ദുബായിൽ. 2026 വർഷത്തിൻ്റെ ആദ്യ പകുതിയുടെ അവസാനം പള്ളി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 2023ലാണ് പള്ളിയുടെ കാര്യം പ്രഖ്യാപിച്ചത്.

3D Printed Mosque: യുഎഇയിലെ ആദ്യത്തെ ത്രീഡി പ്രിൻ്റഡ് പള്ളി ദുബായിൽ; 2026ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്ന് അധികൃതർ
പ്രതീകാത്മക ചിത്രംImage Credit source: Social Media
abdul-basith
Abdul Basith | Published: 26 Feb 2025 08:33 AM

യുഎഇയിലെ ആദ്യത്തെ ത്രീഡി പ്രിൻ്റഡ് പള്ളി ദുബായിലൊരുങ്ങുന്നു. പള്ളി 2026ൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 2026 ആദ്യപകുതിയുടെ അവസാനത്തിലാവും പള്ളി തുറന്നുകൊടുക്കുക. ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്റ്റിവിറ്റീസ് ഡിപ്പാർട്ട്മെൻ്റ് ഇൻ ദുബായ് (ഐഎസിഎഡി) ആണ് ഇക്കാര്യം അറിയിച്ചത്. 2023ലാണ് ത്രീഡി പ്രിൻ്റഡ് പള്ളി പണിയുമെന്ന് അധികൃതർ പ്രഖ്യാപിച്ചത്. നിലവിൽ പള്ളിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.

ദുബായിൽ പുതിയ 55 പള്ളികൾ കൂടിയാണ് പണിയുന്നത്. ഇവയുടെ ആകെ നിർമ്മാണച്ചിലവ് 475 മില്ല്യൺ ദിർഹമാണ്. ഈ പള്ളികളിലാകെ 40,961 വിശ്വാസികൾക്ക് പ്രാർത്ഥിക്കാനാവും. ഭാവിയിൽ പള്ളി പണിയാനായി 54 ഇടങ്ങളിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട് എന്ന് ഐഎസിഎഡിയുടെ മോസ്ക് അഫയേഴ്സ് വിഭാഗം പറഞ്ഞു. ഇതിനകം 24 പുതിയ പള്ളികളുടെ പണി കഴിഞ്ഞിട്ടുണ്ട്. 172 മില്ല്യൺ ഡോളറാണ് ഇവയുടെ നിർമ്മാണച്ചിലവ്. 13,911 വിശ്വാസികളെ ഈ പള്ളികൾ ഉൾക്കൊള്ളും.

വിശ്വാസികളെ സഹായിക്കാനായി പല പുതിയ നിർദ്ദേശങ്ങളാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാർത്ഥനകൾ ഇംഗ്ലീഷിലും കൂടി അവതരിപ്പിക്കണമെന്ന നിർദ്ദേശം 70 ശതമാനം പള്ളികളിലും പ്രാബല്യത്തിൽ വന്നുകഴിഞ്ഞു. ഖിബ്‌ല കണ്ടെത്താനുള്ള 16,291 അഭ്യർത്ഥനകൾ പൂർത്തീകരിച്ചെന്നും ഇതുമായി ബന്ധപ്പെട്ട 1232 പരാതികൾ പരിഹരിച്ചു എന്നും അധികൃതർ പറയുന്നു.

Also Read: Ramad In UAE: റമദാനിൽ സ്വകാര്യ കമ്പനി ജീവനക്കാർക്കും ജോലിസമയം കുറയും; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി യുഎഇ അധികൃതർ

യുഎഇയിലെ റമദാൻ
യുഎഎ റമദാൻ മാസത്തിനൊരുങ്ങുകയാണ്. റമദാൻ മാസത്തിലെ സർക്കാർ, സ്വകാര്യ ജീവനക്കാരുടെ തൊഴിൽസമയത്തിൽ അധികൃതർ ഇളവനുവദിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് രണ്ട് മണിക്കൂറും സർക്കാർ ജീവനക്കാർക്ക് ഒന്നര മുതൽ മൂന്നര മണിക്കൂർ വരെയാണ് റമദാനിൽ ജോലിസമയത്ത് അനുവദിച്ചിരിക്കുന്ന ഇളവ്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് സർക്കാർ ജീവനക്കാരുടെ ജോലിസമയം. വെള്ളിയാഴ്ചകളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ. മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറാറ്റിസേഷൻ ഇതുമായി ബന്ധപ്പെട്ട മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ഹിജ്റ കലണ്ടർ പ്രകാരം യുഎഇയിൽ 2025 മാർച്ച് ഒന്നിന് റമദാൻ മാസം ആരംഭിക്കും.