5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE weather: യുഎഇ കാലാവസ്ഥ: ശൈത്യത്തിനിടയിലും ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴ

UAE weather Update: ദുബായിലെ ഉം സൂഖീം, ജുമൈറ, അൽ സഫ, അൽ ജദഫ് മേഖലകളിലാണ് വെളളിയാഴ്ച (ഇന്ന്) രാവിലെ മഴ പെയ്തത്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസിൻ്റെ മുന്നറിയിപ്പ് നിലനില്പുണ്ട്. അബുദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ഷാർജയിലെ സുഹൈല, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലും മഴ ലഭിച്ചതായാണ് റിപ്പോർട്ട്. ഇന്നത്തെ ഏറ്റവും ഉയർന്ന താപനില 20 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്.

UAE weather: യുഎഇ കാലാവസ്ഥ: ശൈത്യത്തിനിടയിലും ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നേരിയ മഴ
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 03 Jan 2025 14:51 PM

ദുബായ്: ഇന്നലെ രാത്രി വൈകിയും ഇന്ന് രാവിലെയുമായി യുഎഇയുടെ ചില ഭാഗങ്ങളിൽ (UAE weather) നേരിയ മഴ ലഭിച്ചു. മഴ ലഭിച്ചതിനാൽ യുഎഇയിൽ ഇന്ന് ശൈത്യകാലത്തിലെ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ ദിവസമായി മാറി. അതിനാൽ താപനില വളരെ കുറവാണ്. റാസൽ ഖൈമയിലെ ജബൽ ജെയ്സിൽ വെള്ളിയാഴ്ച രാവിലെ 6.45 ന് 2.2 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.

ദുബായിലെ ഉം സൂഖീം, ജുമൈറ, അൽ സഫ, അൽ ജദഫ് മേഖലകളിലാണ് വെളളിയാഴ്ച (ഇന്ന്) രാവിലെ മഴ പെയ്തത്. അതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുബായ് പോലീസിൻ്റെ മുന്നറിയിപ്പ് നിലനില്പുണ്ട്. അബുദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ഷാർജയിലെ സുഹൈല, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലും മഴ ലഭിച്ചതായാണ് റിപ്പോർട്ട്.

കൂടാതെ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് പ്രകാരം, അബുദാബിയിലെ ഘാൻടൗട്ട്, സൈഹ് സുദൈറ, അൽ ഫയ റോഡ്, ദുബായിലെ സൈഹ് അൽ സലാം, അൽ ഐനിലെ അൻ നെയ്ഫ എന്നിവിടങ്ങളിൽ ഇന്നലെ രാത്രി 8.50 നും 10.50 നും ഇടയിൽ ഇടിമിന്നൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അറേബ്യൻ ഗൾഫിൽ 9 അടി വരെ ഉയരത്തിൽ തിരമാലകൾ ഉയരാനും സാധ്യതയുണ്ട്.

ചില വടക്കൻ, കിഴക്ക്, തീരപ്രദേശങ്ങളിൽ മഴയോടൊപ്പം ഭാഗികമായി ആകാശം മേഘാവൃതമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അതേസമയം ചില സമയങ്ങളിൽ പൊടികാറ്റിനുള്ള സാധ്യതയും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു. തീരപ്രദേശങ്ങളിൽ കാറ്റിൻ്റെ വേഗത മണിക്കൂറിൽ 45 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ട്. ഇന്നത്തെ ഏറ്റവും ഉയർന്ന താപനില 20 മുതൽ 24 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും കുറഞ്ഞ താപനില 11 മുതൽ 16 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച വരെ രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. താപനില കുറയും. ഉൾപ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും ഏറെയാണ്. അതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധക്കണമെന്നും മുന്നറിപ്പുണ്ട്. അറബിക്കടലും പ്രക്ഷുബ്ധമായിരിക്കും. മണിക്കൂറിൽ 15 മുതൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശുമെന്നും മുന്നറിയിപ്പിൽ പ്രവചനമുണ്ട്.