AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Weather: യുഎഇയിൽ ഇനിമുതൽ ചൂട് കഠിനമാവും; വേനൽക്കാലം ആരംഭിക്കുക ഈ മാസം 29 മുതൽ

UAE Weather Intense Hot Season: യുഎഇയിൽ ഈ മാസം 29 മുതൽ ചൂട് കഠിനമാവുമെന്ന് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി. ജൂൺ ഏഴ് വരെ അതികഠിനമായ വേനൽ നീണ്ടുനിൽക്കുമെന്നും അധികൃതർ അറിയിച്ചു.

UAE Weather: യുഎഇയിൽ ഇനിമുതൽ ചൂട് കഠിനമാവും; വേനൽക്കാലം ആരംഭിക്കുക ഈ മാസം 29 മുതൽ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 27 Apr 2025 15:06 PM

യുഎഇയിൽ അതികഠിനമായ ചൂടുകാലം ആരംഭിക്കുകയാണെന്ന് അധികൃതർ. എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റിയുടെ അറിയിപ്പ് പ്രകാരം ഏപ്രിൽ 29നാവും വേനൽക്കാലം ആരംഭിക്കുക. അറേബ്യൻ പെനിൻസുലയിൽ ഏപ്രിൽ 29 മുതൽ ജൂൺ ഏഴ് വരെ രാജ്യത്ത് അതികഠിനമായ ചൂടായിരിക്കുമെന്നാണ് എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി അറിയിച്ചത്.

കന്ന ഓഫ് തുറയ എന്നാണ് ഈ സമയം അറിയപ്പെടുന്നത്. ഏതാണ്ട് 40 ദിവസത്തോളം ഇത് നീണ്ടുനിൽക്കുമെന്നും അധികൃതർ പറഞ്ഞു. അറേബ്യൻ പെനിൻസുലയിൽ കന്ന സീസൺ വളരെ പ്രാധാന്യമുള്ളതാണ്. വേനൽക്കാലത്തിൻ്റെ തുടക്കവും കടുത്ത ചൂടും ഒരുമിക്കുന്ന സമയമാണിത് എന്നും എമിറേറ്റ്സ് ആസ്ട്രോണമി സൊസൈറ്റി ചെയർമാനും അറബ് യൂണിയൻ ഓഫ് ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇൻബ്രാഹിം അൽ ജവാൻ പറഞ്ഞു. 38 ഡിഗ്രിയിലധികമാവും ഈ സമയത്തെ ഊഷ്മാവ്. ഇതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും കുറയും. അതുകൊണ്ട് തന്നെ ഇക്കാലത്ത് മണൽക്കാറ്റ് അധികമാവാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: Dubai: റോബോട്ട് ഡെലിവറി സിസ്റ്റം വൻ വിജയം; പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് വിവരം

റോബോട്ട് ഡെലിവറി സിസ്റ്റം
ദുബായിലെ റോബോട്ട് ഡെലിവറി സിസ്റ്റം വ്യാപിപ്പിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ട്. എമിറേറ്റിലെ ശോഭ ഹാർട്ട്ലാൻഡിൽ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ച റോബോട്ട് ഡെലിവറി സിസ്റ്റം മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണവും പലചരക്ക് സാധനങ്ങളും റോബോട്ട് ഡെലിവർ ചെയ്യുന്ന സിസ്റ്റമാണിത്. സിസ്റ്റം വളരെ വിജയമായതോടെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ഉടമകളായ യാങ്കോ ടെക് ഓട്ടോണമി പറഞ്ഞു.

സാധനങ്ങൾ ഓർഡർ ചെയ്യുന്നവരിൽ 40 ശതമാനത്തിലധികം ആളുകൾ റോബോട്ട് ഡെലിവറിയാണ് തിരഞ്ഞെടുക്കാറുള്ളത് എന്ന് കമ്പനിയുടെ മിഡിൽ ഈസ്റ്റ് റീജിയണൽ ഹെഡ് നികിത ഗവ്റിലോവ് വെളിപ്പെടുത്തിയിരുന്നു. അവർക്ക് വേണ്ടത് ഫുള്ളി ഇലക്ട്രിക് ആയ, നൂതനമായ റോബോട്ട് 20 മിനിട്ടിൽ വീട്ടിൽ വന്ന് സാധനങ്ങൾ ഡെലിവർ ചെയ്യുന്നതാണ്. മറ്റ് ഡെലിവറി മോഡുകൾ പരിഗണിക്കുമ്പോൾ റോബോട്ട് ഡെലിവറിയുടെ സമയം വളരെ മികച്ചതായിരുന്നു. വളരെ വേഗത്തിൽ, കൃത്യമായിത്തന്നെ സാധനങ്ങൾ എത്തിക്കാൻ കഴിഞ്ഞു. മനുഷ്യരെപ്പോലെയല്ല, റോബോട്ടുകൾ എല്ലാ ഷിഫ്റ്റിലും എപ്പോഴും പ്രവർത്തിക്കും. ഈ റോബോട്ടുകളെ കൈകാര്യം ചെയ്യാൻ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ റോബോട്ടുകളെ കൈകാര്യം ചെയ്യുന്നത് കഴിഞ്ഞ മാസം പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും ഉണ്ടായില്ല എന്നും നികിത പറഞ്ഞു.