5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Weather : യുഎഇയിൽ പൊടിക്കാറ്റും ആലിപ്പഴ വർഷവും; വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്

UAE Weather Dust Storm And Hail : യുഎഇയിൽ പൊടിക്കാറ്റും ആലിപ്പഴ വർഷവും. രാജ്യത്തെ വിവിധയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

UAE Weather : യുഎഇയിൽ പൊടിക്കാറ്റും ആലിപ്പഴ വർഷവും; വിവിധയിടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ്
UAE Weather Dust Storm And Hail (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 24 Aug 2024 21:46 PM

യുഎഇയിൽ പൊടിക്കാറ്റും ആലിപ്പഴ വർഷവും. കടുത്ത ചൂടിന് ആശ്വാസമായാണ് മഴ പെയ്തതെങ്കിലും പെട്ടെന്നുണ്ടായ പൊടിക്കാറ്റും മഴയും ആലിപ്പഴ വർഷവും വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ദ്രുത പ്രളയത്തിനുള്ള സാധ്യതയാണ് അധികൃതർ നൽകുന്നത്.

ഷാർജയിലെ മലേഖ, ഖദൈറ, ഫിലി എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ട്. പൊടിക്കാറ്റിൽ കാഴ്ച തടസപ്പെടാൻ സാധ്യതയുണ്ട്. ദ്രുത വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആളുകൾ മാറിത്താമസിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. വിവിധ റോഡുകൾ വെള്ളത്തിൽ മുങ്ങാനിടയുണ്ടെന്നും അധികൃതർ പറയുന്നു.

Also Read : UAE Exams : പരമ്പരാഗത പരീക്ഷകൾക്ക് വിട; യുഎഇയിലെ വിദ്യാർത്ഥികൾക്ക് ഇനി നൈപുണ്യാധിഷ്ഠിത വിലയിരുത്തൽ

ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. പ്രദേശത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നേരത്തെ, ഉച്ചയ്ക്ക് 1.15 മുതൽ 8 മണി വരെ ഇവിടെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. 45 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന മുന്നറിയിപ്പ്. രാജ്യത്തെ കനത്ത മഴയുടെയും ആലിപ്പഴ വർഷത്തിൻ്റെയും ദൃശ്യങ്ങൾ വിവിധ ഉപഭോക്താക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്.

അബുദാബി സിവിൽ ഡിഫൻസും കനത്ത മഴയിൽ ജാഗ്രത പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി. വെള്ളം കെട്ടിക്കിടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കണമെന്നാണ് നിർദ്ദേശം.