UAE Visit Visa: യുഎഇയിൽ സന്ദർശന വിസകളുടെ അനുമതി കൂടുന്നു; കാരണം ഇതാണ്, നിബന്ധനകൾ അറിഞ്ഞ് പറക്കാം

UAE Visiting Visa New Rules: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സമയത്ത് സാധാരണയായി വിനോദസഞ്ചാരികളുടെ എണ്ണം വളരെ കൂടുതലാണ്. വരും മാസങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സന്ദർശന വിസയുടെ നിബന്ധനകളിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചാൽ വിസ നിരസ്സിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. 2024ലെ ആദ്യ 11 മാസങ്ങളിൽ ദുബായിൽ 16.79 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്.

UAE Visit Visa: യുഎഇയിൽ സന്ദർശന വിസകളുടെ അനുമതി കൂടുന്നു; കാരണം ഇതാണ്, നിബന്ധനകൾ അറിഞ്ഞ് പറക്കാം

പ്രതീകാത്മക ചിത്രം.

Published: 

06 Jan 2025 17:01 PM

അടുത്തിടയായി സന്ദർശന വിസകളുടെ അംഗീകാരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് യുഎഇ. യുഎഇയിലേക്ക് വരുന്ന യാത്രക്കാർ 3,000 ദിർഹമോ തത്തുല്യമായ കറൻസിയോ, ക്രെഡിറ്റ് കാർഡോ കൈവശം വയ്ക്കണമെന്ന നിബന്ധനയാണ് സന്ദർശന വിസയുടെ കാര്യത്തിൽ ഏറ്റവും ശ്രദ്ധേയമായത്. യുഎഇയിൽ, പ്രത്യേകിച്ച് ദുബായിൽ, ഓരോ വർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. സമ്പന്ന രാജ്യങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണവും ഇവിടെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

2024ലെ ആദ്യ 11 മാസങ്ങളിൽ ദുബായിൽ 16.79 ദശലക്ഷം വിനോദസഞ്ചാരികളാണ് എത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഒമ്പത് ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. മൊത്തം സന്ദർശകരുടെ എണ്ണമെടുത്താൽ അതിൽ 20 ശതമാനവും പടിഞ്ഞാറൻ യൂറോപ്പിൽ നിന്നുള്ളവരാണ്. 2024ൻ്റെ അവസാന പാദത്തിൽ സന്ദർശന വിസകളുടെ അംഗീകാര നിരക്ക് ഏകദേശം 5-6 ശതമാനം വർധിച്ചതായി അറബ് വേൾഡ് ടൂറിസത്തിൻ്റെ ഓപ്പറേഷൻസ് മാനേജർ ഷെറാസ് ഷറഫ് പറഞ്ഞു.

സന്ദർശന വിസയിലെ നിബന്ധനകൾ പാലിക്കാത്തതിനാൽ ചില വിസകൾ നിരസിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ ട്രാവൽ ഏജൻസികൾ ജനങ്ങളിൽ ഇക്കാര്യത്തിൽ കൃത്യമായ ബോധവൽക്കരണം നൽകുന്നുണ്ടെന്നാണ് അറബ് വേൾഡ് ടൂറിസം അധികൃതർ പറയുന്നത്. ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ സമയത്ത് സാധാരണയായി വിനോദസഞ്ചാരികളുടെ എണ്ണം വളരെ കൂടുതലാണ്. വരും മാസങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 20 മുതൽ 25 ശതമാനം വരെ വർധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സന്ദർശന വിസയുടെ നിബന്ധനകളിൽ പറഞ്ഞിരിക്കുന്ന ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചാൽ വിസ നിരസ്സിക്കപ്പെടാനുള്ള സാധ്യത വളരെ കുറവാണ്.

ALSO READ: അല്പം ബുദ്ധിയുപയോഗിച്ചാൽ 13 ദിവസത്തെ അവധി 45 ദിവസമാക്കാം; ഇതാ ആ തന്ത്രം

യുഎഇ സന്ദർശക വീസ നിബന്ധനകൾ അറിയാം

യുഎഇ യാത്രയ്ക്ക് ഒരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട ഒന്നാണ് സന്ദർശക വീസ നിബന്ധനകൾ. കാരണം ഇതിൽ പറഞ്ഞിരിക്കുന്ന രേഖകൾ നിങ്ങളുടെ പക്കൽ ഇല്ലെങ്കിൽ വിസ നിരസിക്കപ്പെട്ടേക്കാം. യാത്രക്കാർ 3,000 ദിർഹമോ തത്തുല്യമായ കറൻസിയോ, ക്രെഡിറ്റ് കാർഡോ കൈവശം വയ്ക്കണമെന്നത് നിർബന്ധമാണ്. നിങ്ങളുടെ കൈവശമുള്ള പാസ്പോർട്ടിന് ചുരുങ്ങിയത് ആറ് മാസത്തെ കാലാവധി എങ്കിലും ഉണ്ടായിരിക്കണം.

കൂടാതെ നിങ്ങളുടെ ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ്, റിട്ടേൺ ടിക്കറ്റ്, താമസ സൗകര്യത്തിൻറെ തെളിവ് (ഹോട്ടൽ ബുക്കിങ്, താമസസ്ഥലത്തിൻറെ വാടക കരാർ തുടങ്ങിയവ), ബന്ധുവിൻറെയോ സുഹൃത്തിൻറെയോ കൂടെയാണ് താമസമെങ്കിൽ അവരുടെ മേൽവിലാസം, എമിറേറ്റ്സ് ഐഡിയുടെ പകർപ്പ് (താമസിക്കുന്ന വ്യക്തിയുടേത്) എന്നിവ കൈവശം വയ്ക്കണമെന്നുള്ള യുഎഇ സന്ദർശക വീസ നിബന്ധനകൾ നേരത്തെയുണ്ട്. ഇവയിൽ 2020ൽ ചില ഇളവുകളും നൽകിയിരുന്നു.

എന്നാൽ നിലവിലുള്ള നിബന്ധനകൾ പ്രകാരം 3,000 ദിർഹം ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെൻറ്, തിരിച്ചുള്ള യാത്ര ടിക്കറ്റ്, താമസ സൗകര്യത്തിൻറെ തെളിവ് എന്നിവയും നിബന്ധനകളിൽ ഉൾപ്പെടുന്നു. ബന്ധുവിൻറെയോ സുഹൃത്തിൻറെയോ കൂടെ താമസിക്കുന്നവർ അവരുടെ വിവരങ്ങളും ഹാജരാക്കേണ്ടത് നിർബന്ധമാക്കിയിട്ടുണ്ട്. 3,000 ദിർഹം അതായത് ഏകദേശം 68,000 രൂപ കൈയിൽ കരുതണമെന്ന നിബന്ധന തൊഴിൽ അന്വേഷിച്ച് വരുന്നവരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.

യഥാർഥത്തിൽ 5,000 ദിർഹമോ തത്തുല്യമായ സംഖ്യയോ കൈവശമുണ്ടായിരിക്കണമെന്നാണ് യുഎഇ നിയമത്തിൽ പറഞ്ഞിരിക്കുന്നത്. എങ്കിലും ചുരുങ്ങിയത് 3000 ദിർഹമെങ്കിലും കൈയ്യിലുണ്ടാവണം. യുഎഇയിലുള്ള ബന്ധുക്കളുടെ അടുത്തേയ്ക്കാണ് സന്ദർശക വിസക്കാർ വരുന്നതെങ്കിൽ കഴിവതും അവരുടെ കൂടെ തന്നെ യാത്ര ചെയ്യാൻ ശ്രമിക്കണം എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.

Related Stories
UAE Marriage Age Limit: വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി; മാതാപിതാക്കളെ ദ്രോഹിച്ചാൽ കർശന നടപടി: പുതിയ നിയമങ്ങൾ അവതരിപ്പിച്ച് യുഎഇ
Anita Anand: കനേഡിയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ, ആരാണ് അനിത ആനന്ദ്?
Sharjah Traffic Rules : പിടിച്ച വാഹനങ്ങൾ വിട്ടുകിട്ടാൻ ഇനി കൂടുതൽ പണം നൽകണം; ട്രാഫിക് നിയമങ്ങളിൽ മാറ്റം വരുത്തി ഷാർജ
Justin Trudeau: ട്രൂഡോയുടെ പടിയിറക്കം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണം ചെയ്യുമോ? കാനഡയുടെ കൈപിടിച്ച് ട്രംപ്‌
Israel-Palestine Conflict: ബന്ദികളെ മോചിപ്പിക്കാൻ ഒരുക്കമെന്ന് ഹമാസ്; ചർച്ചകൾ സജീവമാക്കി ബൈഡൻ
Sheikh Hasina: ഷെയ്ഖ് ഹസീനയ്ക്ക് വീണ്ടും അറസ്റ്റ് വാറൻ്റ്; ഫെബ്രുവരി 12നകം ഹാജരാക്കണം
ഇവ കഴിക്കരുതേ! നിങ്ങളുടെ പല്ലിനെ അപകടത്തിലാക്കും
12 വർഷത്തിനിടെ ഏറ്റവും മോശം അവസ്ഥയിൽ വിരാട് കോലി
എല്ലുകളെ ബലമുള്ളതാക്കാൻ ഇവ ശീലമാക്കാം
വിജയ് ഹസാരെ ട്രോഫി: ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയവര്‍