Pepperoni Beef: അപകടകാരിയായ ബാക്ടീരിയ; യുഎഇയിൽ പെപ്പറോണി ബീഫിന് നിരോധനം

UAE Withdraw Pepperoni Beef: സാഹചര്യം പരിഹരിക്കുന്നതിനായി മന്ത്രാലയം പ്രാദേശിക നിയന്ത്രണ അധികാരികളുമായും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായും ഏകോപിപ്പിച്ച് പ്രവർത്തനം ആരംഭിച്ചതായാണ് വിവരം. ഗർഭിണികൾ, 65 വയസ്സിന് മുകളിലുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഈ ബാക്ടീരിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു.

Pepperoni Beef: അപകടകാരിയായ ബാക്ടീരിയ; യുഎഇയിൽ പെപ്പറോണി ബീഫിന് നിരോധനം

Pepperoni Beef

Published: 

13 Jan 2025 22:43 PM

ദുബായ്: അപകടകാരിയായ ബാക്ടീരയയുടെ സാനിധ്യം തിരിച്ചറിഞ്ഞതിനെതുടർന്ന് യുഎഇ വിപണിയിൽ പെപ്പറോണി ബീഫിന്റെ വില്പന നിരോധിച്ചു. ആരോഗ്യത്തിന് ഹാനികരമായ ലിസ്റ്റീരിയ മോണോ സൈറ്റോജീൻ ബാക്ടീരിയയുടെ സാന്നിധ്യം ഇതിൽ കണ്ടെത്തിയത്. കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കാര്യം വ്യക്തമാക്കിയത്. രാജ്യത്തെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇവ നീക്കം ചെയ്യാനും ഇതിൻ്റെ ഉല്പാദനം നിർത്തലാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കൈവശമുള്ളവരോട് അവ നശിപ്പിച്ച് കളയാനും മന്ത്രാലയ അധികൃതർ കർശന നിർദേശം നൽകി.

സാഹചര്യം പരിഹരിക്കുന്നതിനായി മന്ത്രാലയം പ്രാദേശിക നിയന്ത്രണ അധികാരികളുമായും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായും ഏകോപിപ്പിച്ച് പ്രവർത്തനം ആരംഭിച്ചതായാണ് വിവരം. ഗർഭിണികൾ, 65 വയസ്സിന് മുകളിലുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഈ ബാക്ടീരിയ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. പെപ്പറോണി ബീഫ് കഴിക്കുന്നവരോട് ജാ​ഗ്രത പാലിക്കണമെന്നും സൗദി അറേബ്യയിലെ ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ലബോറട്ടറി പരിശോധനകൾ പൂർത്തിയാകുന്നതുവരെയും സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിക്കുന്നതുവരെയുമാണ് യുഎഇ വിപണികളിൽ നിന്ന് ഉല്പന്നം നിരോധിച്ചിരിക്കുന്നത്. 2025 മാർച്ചിൽ കാലാവധി അവസാനിക്കുന്ന 250 ഗ്രാം പാക്കേജ് ഉത്പന്നങ്ങളിലാണ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ലബോറട്ടറി പരിശോധനയിൽ ഇവ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉത്പന്നം ഉടനടി നശിപ്പിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ അതിന്റെ ഉപഭോഗം ഒഴിവാക്കാനും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

യുഎഇയിൽ ഇത്തരം ബീഫ് ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കെതിരേ നിയന്ത്രണ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും അതോറിറ്റി അറിയിച്ചു. സൗദിയിൽ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാൽ 10 വർഷം വരെ തടവോ ഒരു കോടി റിയാൽ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്നും അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആരോഗ്യത്തിന് ഭീഷണിയായ ഭക്ഷ്യ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ജിസിസി രാജ്യങ്ങൾക്കിടയിൽ ഉടനടി കൈമാറാൻ ഗൾഫ് റാപ്പിഡ് അലേർട്ട് സിസ്റ്റം ഫോർ ഫുഡ് സൗകര്യമൊരുക്കുന്നുവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

 

 

Related Stories
Sharjah Rent Index: തർക്കങ്ങൾക്ക് അവസാനം; വാടക സൂചിക കൊണ്ടുവരാനൊരുങ്ങി ഷാർജ
Israel-Palestine Conflict: നിര്‍ബന്ധിച്ച് വസ്ത്രം അഴിപ്പിച്ചു, ലൈംഗികാതിക്രമം നടത്തി; ഇസ്രായേല്‍ സൈന്യത്തിന്റെ ചെയ്തികളെ കുറിച്ച് പലസ്തീന്‍ വനിത
South Korean President: ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡൻ്റിന് 1 കോടി 52 ലക്ഷം ശമ്പളം, ദക്ഷിണ കൊറിയയിൽ ഇങ്ങനെയാണ്
Japan Earthquake: ജപ്പാൻ ശക്തമായ ഭൂകമ്പം; റിക്ടർ സ്കെയിലിൽ 6.9 തീവ്രത, സുനാമി മുന്നറിയിപ്പ്
North Korean Soldiers In Ukraine: ‘ഉക്രെയ്ന്‍ സൈന്യം പിടികൂടി കൊലപ്പെടുത്തും മുമ്പ് സ്വയം ജീവനൊടുക്കുക’; ഉക്രെയ്‌നില്‍ പോരാടുന്ന സൈനികര്‍ക്ക് കര്‍ശന നിര്‍ദേശവുമായി ഉത്തരകൊറിയ
Los Angeles wildfires: ഭയം വിതച്ച് ലോസ് ഏഞ്ചലസ്; മരണസംഖ്യ 24 പിന്നിട്ടു, കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പ്‌
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ