UAE School Accident : ഷാർജയിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

Roof Of Sharja School Collapses : ഷാർജയിൽ നിർമാണത്തിലിരുന്ന സ്കൂളിൻ്റെ മേൽക്കൂര തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. സെപ്തംബർ എട്ടിനാണ് അപകടമുണ്ടായത്.

UAE School Accident : ഷാർജയിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു; മൂന്ന് പേർക്ക് പരിക്ക്

ഷാർജ സ്കൂൾ അപകടം (Image Credits : Getty Images)

Updated On: 

09 Sep 2024 12:58 PM

യുഎഇയിലെ ഷാർജയിൽ സ്കൂളിൻ്റെ മേൽക്കൂര തകർന്ന് രണ്ട് തൊഴിലാളികൾ മരിച്ചു. കൽബ സിറ്റിയിൽ നിർമാണത്തിലിരുന്ന സ്കൂളിൻ്റെ മേൽക്കൂര തകർന്നുവീണാണ് അപകടം. അപകടത്തിൽ മറ്റ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റതായും ഷാർജ പോലീസ് അറിയിച്ചു. സെപ്തംബർ എട്ടിനാണ് അപകടമുണ്ടായത്.

അപകടമുണ്ടായെന്ന റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവർക്ക് പ്രഥമശുശ്രൂഷ നൽകിയതായി പോലീസ് അറിയിച്ചു. ശേഷം ഇവർ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ അറബ്, ഏഷ്യൻ വംശജരുണ്ടെന്നാണ് വിവരം. ഇവരിൽ ആരെങ്കിലും ഇന്ത്യക്കാരാണോ എന്ന് വ്യക്തമല്ല. മരിച്ചവരുടെ മൃതദേഹങ്ങൾ കൽബ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.

Also Read : Dubai : വേണ്ടത്ര ഗുണനിലവാരമില്ല; ദുബായിൽ മൂന്ന് സ്കൂളുകൾ പൂട്ടി

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടവിവരം പോലീസ് അറിയിച്ചത്. സ്കൂളിൻ്റെ മേൽക്കൂര ഭാഗികമായി തകർന്നു എന്നായിരുന്നു വിവരം. ചിലർ അപകടത്തിൽ പെട്ടെന്നും ബാക്കിയുള്ളവരെ കാണാനില്ല എന്നുമായിരുന്നു പോലീസിന് ലഭിച്ച വിവരം. ഇതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്.

ഷാർജ സിവിൽ ഡിഫൻസ്, കൽബ പോലീസ്, ക്രൈം സീൻ ടീം, ആംബുലൻസ് തുടങ്ങിയവരെല്ലാം അപകടം നടന്നയിടത്തെത്തി എന്ന് ഷാർജ പോലീസ് അറിയിച്ചു. ഇത് അപകടത്തിൻ്റെ തീവ്രത കുറച്ചു എന്നും പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് ഷാർജ പോലീസ് വ്യക്തമാക്കി.

യുഎഇയിലെ സ്കൂളുകളിൽ പലതും എല്ലാ വർഷവും ഗുണനിലവാരം മെച്ചപ്പെടുത്താറുണ്ട്. ഇങ്ങനെ ഗുണനിലവാരങ്ങളുടെ അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് റേറ്റിംഗും നൽകും. കൊവിഡ് സമയത്ത് മാത്രമാണ് ഇത് നടക്കാതിരുന്നത്. ഔട്ട്സ്റ്റാൻഡിംഗ് ഏറ്റവും മികച്ചതും വീക്ക് ഏറ്റവും മോശവുമാണ്. ഈ റേറ്റിംഗിൻ്റെ അടിസ്ഥാനത്തിലാണ് സ്കൂളുകളിലെ ഫീസ് ഉൾപ്പെടെ തീരുമാനിക്കുക.

പ്രമേഹ രോഗികൾക്ക് മാതളനാരങ്ങ കഴിക്കാമോ?
സഞ്ജു ഔട്ട്, പന്ത് ഇൻ; ചാമ്പ്യൻസ് ട്രോഫി ടീം സാധ്യത
ഈ കഴിച്ചത് ഒന്നുമല്ല! ഇതാണ് ലോകത്തിലെ ഏറ്റവും രുചിയേറിയ കരിമീൻ
കൂട്ടുകാരിയുടെ വിവാഹം ആഘോഷമാക്കി സാനിയ അയ്യപ്പന്‍