UAE Global Happiness Index: ഗ്ലോബൽ ഹാപ്പിനസ് ഇൻഡക്സിൽ യുഎഇയ്ക്ക് നേട്ടം; പിന്നിലാക്കിയത് അമേരിക്കയും ഇംഗ്ലണ്ടും അടക്കമുള്ള രാജ്യങ്ങളെ

UAE Rises In Global Happiness Index: ഗ്ലോബൽ ഹാപ്പിനസ് ഇൻഡക്സിൽ മുന്നേറി യുഎഇ. അമേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ്, സിംഗപ്പൂർ, അറബ് രാജ്യങ്ങൾ എന്നിവരെയൊക്കെ പിന്നിലക്കിയാണ് യുഎഇയുടെ നേട്ടം.

UAE Global Happiness Index: ഗ്ലോബൽ ഹാപ്പിനസ് ഇൻഡക്സിൽ യുഎഇയ്ക്ക് നേട്ടം; പിന്നിലാക്കിയത് അമേരിക്കയും ഇംഗ്ലണ്ടും അടക്കമുള്ള രാജ്യങ്ങളെ

പ്രതീകാത്മക ചിത്രം

abdul-basith
Published: 

20 Mar 2025 15:10 PM

ഗ്ലോബൽ ഹാപ്പിനസ് ഇൻഡക്സിൽ നേട്ടമുണ്ടാക്കി യുഎഇ. അമേരിക്ക, ഇംഗ്ലണ്ട്, ജർമ്മനി, ഫ്രാൻസ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളെയൊക്കെ പിന്നിലാക്കിയാണ് യുഎഇയുടെ കുതിപ്പ്. മറ്റ് അറബ് രാജ്യങ്ങളെല്ലാം ഗ്ലോബൽ ഹാപ്പിനസ് ഇൻഡക്സിൽ യുഎഇയ്ക്ക് പിന്നിലാണ്. ഗാലപ് ആണ് പട്ടിക പുറത്തുവിട്ടത്.

ഏറ്റവും പുതിയ റാങ്കിംഗിൽ യുഎഇ 21ആം സ്ഥാനത്താണ്. പണം ദാനം ചെയ്യുന്നതിൽ യുഎഇ 16 ആമതും വളണ്ടിയറിങിൽ 19ആമതുമാണ്. അപരിചിതനെ സഹായിക്കുന്നതിൽ 67ആമതാണ് യുഎഇ. പഴ്സ് നഷ്ടമായ അപരിചിതന് അത് തിരികെലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ 12ആം സ്ഥാനത്തുണ്ട്. ഗാലപ്പിൻ്റെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് 2025ലാണ് ഈ കണ്ടെത്തലുകൾ ഉള്ളത്.

ശക്തമായ സാമ്പത്തിക രംഗവും ഉയർന്ന സാമൂഹ്യ പിന്തുണയും മികച്ച സൗകര്യങ്ങളും ഉള്ളതുകൊണ്ടാണ് ഹാപ്പിനസ് ഇൻഡക്സിൽ യുഎഇ മികച്ച റാങ്കിലെത്തിയതെന്ന് ഗാലപ്പ് വേൾഡ് ന്യൂസ് മാനേജിങ് എഡിറ്റർ ജൂലീ റേ പറഞ്ഞു. രാജ്യത്തെ തൊഴിൽ മാർക്കറ്റ്, സാമ്പത്തിക രംഗം, ജീവിതസൗകര്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ വളരെ മികച്ച നിലയിലാണ്. ഇതൊക്കെ യുഎഇയുടെ ഹാപ്പിനസ് ഇൻഡക്സിൽ നിർണായമായിട്ടുണ്ട് എന്നും ജൂലി പറഞ്ഞു.

Also Read: Eid Al Fitr holidays: ചെറിയ പെരുന്നാളിന് സ്വകാര്യ ജീവനക്കാർക്ക് അവധി അഞ്ച് ദിവസം വരെ; നിർദ്ദേശം പുറത്തിറക്കി അധികൃതർ

വിശ്വാസമാണ് സന്തോഷം. മറ്റുള്ളവർ പിന്തുണയ്ക്കാനുണ്ടെന്ന വിശ്വാസവും സന്തോഷത്തിൻ്റെ കാരണങ്ങളിൽ പെടും. ലോകം എത്ര അനുകമ്പ നിറഞ്ഞതാണ് ഇക്കൊല്ലത്തെ റിപ്പോർട്ട് തെളിയിക്കുന്നു. ശക്തമായ സമൂഹവും സാമ്പത്തികരംഗവും വേണമെങ്കിൽ മറ്റുള്ളവരെക്കൂടി പരിഗണിക്കേണ്ടതുണ്ടെന്ന് ഗാലപ് സിഇഒ ജോൺ ക്ലിഫ്റ്റൺ പറഞ്ഞു.

ചെറിയ പെരുന്നാൾ
ഇക്കൊല്ലത്തെ ചെറിയ പെരുന്നാളിന് യുഎഇ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അഞ്ച് ദിവസം വരെ അവധി ലഭിച്ചേക്കാം. നാലോ അഞ്ചോ ദിവസമാവും ഇത്തവണത്തെ അവധി. റമദാൻ 29ഓ 30ഓ എന്നതനുസരിച്ചാവും അവധി ദിനങ്ങൾ തീരുമാനിക്കപ്പെടുക. മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച, അല്ലെങ്കിൽ ഏപ്രിൽ 2 ബുധനാഴ്ച വരെയാണ് അവധി. ഈ മാസം 18ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിററ്റിസേഷൻ ആണ് അവധിക്കാര്യം പ്രഖ്യാപിച്ചത്. റമദാൻ 29 ആണെങ്കിൽ നാല് ദിവസവും 30 തികച്ചാൽ അഞ്ച് ദിവസവും അവധി ലഭിക്കും.

Related Stories
Cargo Ship Abducted: രണ്ട് മലയാളികൾ ഉൾപ്പെടെ 7 ഇന്ത്യക്കാർ; ആഫ്രിക്കയിൽ ചരക്കു കപ്പൽ റാഞ്ചി
Yemen War Plans: ഒരു കയ്യബദ്ധം… യമൻ യുദ്ധ പദ്ധതികൾ മാധ്യമപ്രവർത്തകനുമായി ‌തെറ്റായി പങ്കുവെച്ചു; വൈറ്റ് ഹൗസ്
Dubai : ഒരു ട്രിപ്പിന് നൽകേണ്ടത് അഞ്ച് ദിർഹം; ബസ് ഓൺ ഡിമാൻഡ് സർവീസ് വ്യാപിപ്പിച്ച് ദുബായ്
Bryan Johnson: ‘ന​ഗ്നനായി ഓഫീസിലെത്തും, ലൈംഗികകാര്യങ്ങൾ സംസാരിക്കും’; കോടീശ്വരൻ ബ്രയാൻ ജോൺസണിനെതിരേ ആരോപണങ്ങൾ
Tiger Woods : പ്രണയം വെളിപ്പെടുത്തി ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ്; കാമുകി ട്രംപിന്റെ മുന്‍മരുമകള്‍
Blobfish: വൃത്തികെട്ട മീനെന്ന് ലോകം വിളിച്ചു, ‘ഫിഷ് ഓഫ് ദി ഇയർ’ കിരീടമണിയിച്ച് ന്യൂസിലൻഡും; ഇത് ബ്ലോബ്ഫിഷിന്റെ കഥ
മാമ്പഴത്തില്‍ പുഴു വരാതിരിക്കാന്‍ ഉപ്പ് മതി
മുടി കൊഴിച്ചിൽ മാറി തഴച്ചുവളരാൻ കഞ്ഞിവെള്ളം
'വിറ്റാമിന്‍ സി' തരും ഈ ഭക്ഷണങ്ങള്‍
മുഖക്കുരു ഉള്ളവർ ഇവ ഒഴിവാക്കണം