5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Private Companies : സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ചുരുങ്ങിയത് ഒരു വനിതാ അംഗം; നിർദ്ദേശവുമായി യുഎഇ സാമ്പത്തിക മന്ത്രാലയം

UAE Private Companies Women : സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ചുരുങ്ങിയത് ഒരു വനിതാ അംഗമെങ്കിലും ഉണ്ടാവണമെന്ന നിർദ്ദേശവുമായി യുഎഇ സാമ്പത്തിക മന്ത്രാലയം. 2025 ജനുവരി മുതൽ നിർദ്ദേശം പ്രാബല്യത്തിൽ വരും.

UAE Private Companies : സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ചുരുങ്ങിയത് ഒരു വനിതാ അംഗം; നിർദ്ദേശവുമായി യുഎഇ സാമ്പത്തിക മന്ത്രാലയം
യുഎഇ (Image Credits - Coolpicture/Moment/Getty Images)
abdul-basith
Abdul Basith | Published: 19 Sep 2024 20:55 PM

സ്വകാര്യ കമ്പനികളുടെ ഡയറക്ടർ ബോർഡിൽ ചുരുങ്ങിയത് ഒരു വനിതാ അംഗമെങ്കിലും വേണമെന്ന നിർദ്ദേശവുമായി യുഎഇ സാമ്പത്തിക മന്ത്രാലയം. നിലവിലുള്ള ഡയറക്ടർ ബോർഡിൻ്റെ കാലാവധി തീരുമ്പോൾ പുതിയ നിർദ്ദേശം നടപ്പാക്കണം. അടുത്ത വർഷം ജനുവരി മുതലാണ് നിർദ്ദേശം പ്രാബല്യത്തിൽ വരിക.

സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, ഡി.എഫ്.എം എന്നിവയിൽ ലിസ്റ്റ് ചെയ്ത പൊതുമേഖല കമ്പനികളുടെ ഡയറക്ടർ ബോർഡിൽ നിർബന്ധമായും ഒരു വനിത അംഗമുണ്ടാവണമെന്ന് 2021ൽ നിർദ്ദേശമുണ്ടായിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പുതിയ നിർദ്ദേശം. സ്വകാര്യ കമ്പനികളുടെ നേതൃത്വ സ്ഥാനങ്ങളിൽ വനിതാ പ്രാതിനിധ്യം വർധിപ്പിക്കുകയെന്നതാണ് നിർദ്ദേശത്തിൻ്റെ ലക്ഷ്യമെന്ന് സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഇതിനകം തന്നെ രാജ്യത്തെ ചില വൻകിട സ്വകാര്യ ബിസിനസ് ഗ്രൂപ്പുകൾ ഡയറക്ടർ ബോർഡിൽ വനിതാ പ്രാതിനിധ്യം കൊണ്ടുവന്നിട്ടുണ്ട്. 2025 ഓടെ നേതൃനിരകളിൽ സ്ത്രീകളുടെ പങ്കാളിത്തം 30 ശതമാക്കി വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.

വാണിജ്യ, സാമ്പത്തിക, നിക്ഷേപ മേഖകളിൽ സ്ത്രീകൾ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തഊഖ് അൽ മർറി പറഞ്ഞു. ഈ മേഖലയിലെ പ്രയത്നങ്ങൾക്ക് യുഎഇ ജെൻഡർ ബാലൻസ് കൗൺസിൽ പ്രസിഡൻ്റ് ഷെയ്ഖ മനൽ ബിത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

Also Read : Genetic Testing : വിവാഹിതരാവുന്നർക്ക് ജനിതക പരിശോധന നിർബന്ധമാക്കി അബുദാബി സർക്കാർ; നിയമം പ്രാബല്യത്തിൽ വരിക ഒക്ടോബറിൽ

ഇതിനിടെ അബുദാബി സർക്കാർ വിവാഹിതരാവുന്നർക്ക് ജനിതക പരിശോധന നിർബന്ധമാക്കിയിരുന്നു. വിവാഹിതരാവാൻ ഉദ്ദേശിക്കുന്ന യുഎഇ സ്വദേശികൾ വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.

ഇതിനിടെ വിവാഹിതരാവുന്നർക്ക് അബുദാബി സർക്കാർ ജനിതക പരിശോധന നിർബന്ധമാക്കിയിരുന്നു. വിവാഹിതരാവാൻ ഉദ്ദേശിക്കുന്ന യുഎഇ സ്വദേശികൾ വിവാഹത്തിന് മുൻപ് ജനിതക പരിശോധന നടത്തണമെന്നാണ് അധികൃതരുടെ നിർദ്ദേശം. ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരിക.

അബുദാബി ആരോഗ്യമന്ത്രാലയമാണ് നിർദ്ദേശം പുറത്തിറക്കിയത്. അബുദാബി, അല്‍ ദഫ്ര, അല്‍ ഐന്‍ എന്നിവിടങ്ങളിലെ 22 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത്തരം പരിശോധനകൾക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പരിശോധന നടത്തി 14 ദിവസത്തിനകം ഫലം ലഭിക്കും. ദമ്പതിമാർക്ക് ജനിതക രോഗങ്ങൾ ഏതൊക്കെയുണ്ടെന്ന് മനസിലാക്കാനും അവ കുട്ടികളിലേക്ക് പകരുന്നത് തടയാനുമാണ് പരിശോധന. രോഗമുള്ളവർക്ക് മരുന്നും കൗൺസിലിങും നൽകും. 840ലധികം ജനിതക രോഗങ്ങൾ ഇങ്ങനെ പരിശോധിക്കുന്നതിലൂടെ അറിയാനാവുമെന്ന് അധികൃതർ പറയുന്നു.

ജനിതക രോഗങ്ങൾ പകരുന്നത് തടയാനും ഏറ്റവും നേരത്തെ രോഗങ്ങൾ കണ്ടെത്തി ചികിത്സിക്കാനുമാണ് ഈ ഉദ്യമം. രോഗങ്ങൾ ഏതൊക്കെയെന്ന് മനസിലാക്കി ദമ്പതിമാർക്ക് വേണ്ട മരുന്നും കൗൺസിങും നൽകുമെന്ന് അധികൃതർ അറിയിച്ചു.

Latest News