5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Exams : പരമ്പരാഗത പരീക്ഷകൾക്ക് വിട; യുഎഇയിലെ വിദ്യാർത്ഥികൾക്ക് ഇനി നൈപുണ്യാധിഷ്ഠിത വിലയിരുത്തൽ

UAE Plans to Swap Traditional Exams : പരമ്പരാഗത പരീക്ഷകൾക്ക് പകരം ചില വിദ്യാർത്ഥികൾക്ക് നൈപുണ്യാധിഷ്ഠിത വിലയിരുത്തൽ പരീക്ഷിക്കാനൊരുങ്ങി യുഎഇ പൊതുവിദ്യാഭ്യാസ വകുപ്പ്. അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികളാണ് പുതിയ രീതിയിലേക്ക് മാറുക.

UAE Exams : പരമ്പരാഗത പരീക്ഷകൾക്ക് വിട; യുഎഇയിലെ വിദ്യാർത്ഥികൾക്ക് ഇനി നൈപുണ്യാധിഷ്ഠിത വിലയിരുത്തൽ
UAE Plans to Swap Traditional Exams (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 20 Aug 2024 17:49 PM

പരമ്പരാഗത പരീക്ഷകൾക്ക് പകരം വിദ്യാർത്ഥികൾക്ക് നൈപുണ്യാധിഷ്ഠിത വിലയിരുത്തൽ (Skills-Based Evaluations) പരിഗണിക്കാനൊരുങ്ങി യുഎഇ. രാജ്യത്തെ അഞ്ച് മുതൽ എട്ട് വരെയുള്ള ക്ലാസിലെ കുട്ടികളെയാണ് പുതിയ രീതിയിലുള്ള വിദ്യാഭ്യാസ സംസ്കാരത്തിലേക്ക് മാറ്റുക. ഓരോ വർഷവും പരീക്ഷ എഴുതുന്നതിന് പകരം നൈപുണ്യാധിഷ്ഠിത വിലയിരുത്തൽ നടത്താനാണ് തീരുമാനം.

പൊതുവിദ്യാഭ്യാസ മന്ത്രി സാറ അൽ അമീരിയാണ് പ്രഖ്യാപനം നടത്തിയത്. “പുതിയ തീരുമാനം സാവധാനത്തിലുള്ള ഒരു സാംസ്കാരിക മാറ്റമാണ്. ആ മാറ്റം പെട്ടെന്നാവില്ല. പരീക്ഷാ ഫലങ്ങളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ വിജയശതമാനം 70 ശതമാനത്തിൽ നിന്ന് 60 ശതമാനമായി കുറച്ചു. എന്നാൽ, ഈ പദ്ധതിക്ക് വേണ്ട സമ്പൂർണ്ണ പരീക്ഷ ഇതുവരെ ഒരു ഘട്ടത്തിലും കൊണ്ടുവന്നിട്ടില്ല. വിദ്യാർത്ഥികളും ജീവനക്കാരും തയ്യാറാവുന്നതനുസരിച്ച് രണ്ടാം ഘട്ടത്തിൽ ഇത് കൊണ്ടുവരും. വിദ്യാർത്ഥികൾ അവരുടെ പാഠ്യപദ്ധതി എത്രത്തോളം മനസിലായിട്ടുണ്ടെന്ന് ഒരു അവസാന പരീക്ഷ കൊണ്ട് മനസിലാക്കാനാവില്ല. വിദ്യാഭ്യാസ സംസ്കാരത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ വളരെ ശ്രദ്ധിച്ചാവണം. എങ്കിലേ വിദ്യാർത്ഥികൾക്ക് അതുകൊണ്ട് എന്തെങ്കിലും ഗുണമുണ്ടാവൂ.”- സാറ അൽ അമീരി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Also Read : UAE Labour Law : മതിയായ രേഖകളില്ലാത്തവർക്ക് ജോലി നൽകിയാൽ ഇനി കനത്ത പിഴ; വിസിറ്റ് വിസയിലെത്തുന്നവർക്ക് തിരിച്ചടി

ഏത് തരത്തിലാവും പുതിയ വിലയിരുത്തൽ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പുതിയ 12 സ്കൂളുകൾക്കൊപ്പം അടഞ്ഞുകിടന്ന 13 സ്കൂളുകൾ പുതുക്കിപ്പണിത് തുറക്കുമെന്നും മന്ത്രാലയം അറിയിച്ചു. 5000ലധികം സ്കൂൾ ബസുകളാണ് പുതിയ വിദ്യാഭ്യാസ വർഷത്തിന് മുന്നോടിയായി അവതരിപ്പിച്ചിരിക്കുന്നത്.

വിദ്യാർത്ഥികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്യാൻ അധികൃതർ എല്ലാ സൗകര്യങ്ങളും ഒരുക്കുകയാണ്. വെൽക്കം ബാക്ക് കിറ്റുകൾ വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. ഇവരുടെ പ്രവർത്തനം സുഗമമാക്കാൻ പുതിയ വെബ്സൈറ്റും ആരംഭിച്ചു. പല മാതാപിതാക്കളും സെക്കൻഡ് ഗാൻഡ് വസ്തുക്കളാണ് കുട്ടികളെ സ്കൂളിലയക്കാൻ വാങ്ങുന്നത്. ഒരു കുട്ടിയെ സ്കൂളിലയക്കാൻ 2000 ദിർഹം ചെലവഴിക്കുന്ന മാതാപിതാക്കളുമുണ്ട്. കഴിഞ്ഞ വർഷം ഏകദേശം 20000ഓളം കുട്ടികളാണ് സ്വകാര്യ സ്കൂളിൽ നിന്ന് സർക്കാർ സ്കൂളിലേക്ക് മാറിയത്. ഏകദേശം 2,80,000 കുട്ടികൾ ഇക്കൊല്ലം ഓഗസ്റ്റ് 26 ന് സ്കൂളിലെത്തുമെന്നാണ് ഔദ്യോഗികമായ അറിയിപ്പ്.