5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Personal Status Laws: അനുവാദമില്ലാതെ കുട്ടികൾക്കൊപ്പം യാത്ര ചെയ്താൽ പിഴ ഒരു ലക്ഷം ദിർഹം വരെ; പുതിയ നിയമങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

UAE Impose Fines Of 50000 To One Lakh Dirhams: പുതുതായി അവതരിപ്പിച്ച വ്യക്തിഗത നിയമങ്ങളിൽ പിഴയൊടുക്കേണ്ടത് 50000 മുതൽ ഒരു ലക്ഷം ദിർഹം വരെ. കുട്ടികളും സ്ത്രീകളും അടക്കമുള്ള ദുർബല വിഭാഗക്കാരെ സംരക്ഷിക്കുന്നതിനായാണ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്.

UAE Personal Status Laws: അനുവാദമില്ലാതെ കുട്ടികൾക്കൊപ്പം യാത്ര ചെയ്താൽ പിഴ ഒരു ലക്ഷം ദിർഹം വരെ; പുതിയ നിയമങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
യുഎഇImage Credit source: Social Media
abdul-basith
Abdul Basith | Published: 09 Jan 2025 19:17 PM

യുഎഇ വ്യക്തിഗത നിയമങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസങ്ങളിൽ പുതുതായി വിവിധ നിയമങ്ങളാണ് (UAE Laws) യുഎഇ സർക്കാർ അവതരിപ്പിച്ചത്. മാതാപിതാക്കളെ സംരക്ഷിക്കാതിരിക്കൽ, പ്രായപൂർത്തിയാവാത്ത കുട്ടികളുമായുള്ള യാത്ര, അവരുടെ സ്വത്തുക്കൾ അന്യാധീനപ്പെടുത്തൽ തുടങ്ങി വിവിധ നിയമങ്ങളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ചത്. ഈ നിയമങ്ങളിൽ പിഴശിക്ഷ എത്രയാണെന്നാണ് ഇന്ന് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

പുതിയ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഒരു ലക്ഷം രൂപ വരെയാണ് പിഴയൊടുക്കേണ്ടിവരിക. കുട്ടികൾ അടക്കമുള്ള ദുർബല വിഭാഗക്കാരെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയമങ്ങൾ അവതരിപ്പിച്ചത്. ഖലീജ് ടൈംസിൻ്റെ റിപ്പോർട്ട് പ്രകാരം ഈ വർഷം ഏപ്രിൽ 15 മുതലാണ് ഈ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.

കുട്ടികളുടെ രക്ഷിതാക്കളുടെ അനുവാദമില്ലാതെ 15 വയസിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നവർക്ക് 5000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയൊടുക്കണം. മാതാപിതാക്കളെ പരിചരിക്കാതിരിക്കുന്നതും ഇതേ പിഴശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. മാതാപിതാക്കലെ ഉപദ്രവിക്കുക, ശകാരിക്കുക, ചീത്തപറയുക, പരിചരണം നൽകാതെ ഉപേക്ഷിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് 5000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയടക്കേണ്ടത്. കോടതി നിർദ്ദേശമനുസരിച്ച് മാതാപിതാക്കളെ സാമ്പത്തികമായി സഹായിക്കാത്തവരും ഇതിൽ പെടും.

Also Read : UAE Marriage Age Limit: വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി; മാതാപിതാക്കളെ ദ്രോഹിച്ചാൽ കർശന നടപടി: പുതിയ നിയമങ്ങൾ അവതരിപ്പിച്ച് യുഎഇ

അന്യായമായി ഒരു വസ്തുവോ വസ്തുവിൻ്റെ ഭാഗമോ പിടിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും കുറ്റകൃത്യമാണ്. വസ്തുവിൽ പരമ്പരാഗതമായി അവകാശമുണ്ടോ ഇല്ലയോ എന്നതിൽ കാര്യമില്ല. ഈ കുറ്റകൃത്യത്തിനും 5000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയൊടുക്കണം. വിവാഹനിശ്ചയത്തിന് ശേഷം വിവാഹം നടക്കാതായാൽ സ്ത്രീധനവും സമ്മാനങ്ങളും തിരികെനൽകുന്ന കാര്യത്തിലും നിയമം രൂപീകരിച്ചിട്ടുണ്ട്. 25,000 ദിർഹമിന് മുകളിൽ മൂല്യമുള്ള സമ്മാനങ്ങളുമായി ബന്ധപ്പെട്ടാണ് നിയമം. ഈ സമ്മാനം നഷ്ടമായാൽ അതിന് തക്കതായ പണം നൽകണം.

സ്ത്രീകൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പങ്കാളിയെ കണ്ടെത്താനുള്ള അവസരവും പുതിയ നിയമം ഒരുക്കുന്നുണ്ട്. വിവാഹത്തിനുള്ള രക്ഷാകർതൃത്വം കോടതിയ്ക്ക് കൈമാറാം. അതിലൂടെ തങ്ങൾക്ക് ഇഷ്ടമുള്ള പങ്കാളിയെ വിവാഹം കഴിയ്ക്കാൻ യുവതികൾക്ക് സാധിക്കും. പ്രത്യേകിച്ച് രക്ഷകർത്താക്കൾക്ക് ഈ വിവാഹത്തിൽ താത്പര്യമില്ലെങ്കിൽ നിയമം സ്ത്രീകൾക്ക് വളരെ സഹായകമാവും. വിവാഹമോചിതരായ ദമ്പതിമാർക്ക് മക്കളുടെ കസ്റ്റഡി ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും പുതിയ നിയമത്തിലുണ്ട്. കസ്റ്റഡി അവസാനിക്കുന്ന വയസ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 18 വയസാക്കി. നേരത്തെ ആൺകുട്ടികൾക്ക് 11ആം വയസിലും പെൺകുട്ടികൾക്ക് 13ആം വയസിലും കസ്റ്റഡി അവസാനിക്കുമായിരുന്നു. 15 വയസിന് ശേഷം ഏത് രക്ഷകർത്താവിനൊപ്പം താമസിക്കണമെന്നത് കുട്ടികൾക്ക് തീരുമാനിക്കാം. ഇതര മതസ്ഥരായ അമ്മമാരുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കുട്ടികളുടെ താത്പര്യങ്ങൾ പരിഗണിച്ച് കോടതിയ്ക്ക് തീരുമാനമെടുക്കാം.

വിവാഹവുമായി ബന്ധപ്പെട്ട കുറഞ്ഞ പ്രായപരിധി പുതുക്കിയിയിരുന്നു. നിയമപരമായി വിവാഹം കഴിയ്ക്കാൻ ഇനി 18 വയസെങ്കിലും ആവേണ്ടതുണ്ടെന്നാണ് പുതിയ നിയമം. ഭാര്യയോ ഭർത്താവോ മയക്കുമരുന്ന്, മദ്യം, മറ്റ് ഡ്രഗ്സുകൾ എന്നിവയിലേതിലെങ്കിലും അടിമകളാണെങ്കിൽ പങ്കാളിയ്ക്ക് വിവാഹമോചനം തേടാം.