UAE Passport : 21 വയസിന് മുകളിൽ പ്രായമുള്ളവരുടെ പാസ്പോർട്ടിൻ്റെ കാലാവധി 10 വർഷമായി വർധിപ്പിച്ച് യുഎഇ

UAE Passport Validity Extended : യുഎയിൽ 21 വയസിന് മുകളിൽ പ്രായമുള്ളവരുടെ പാസ്പോർട്ടിൻ്റെ കാലാവധി വർധിപ്പിച്ച് സർക്കാർ. പുതുതായി നൽകുന്ന പാസ്പോർട്ടുകളും നിലവിലെ പാസ്പോർട്ടിൻ്റെ കാലാവധി അവസാനിക്കുമ്പോൾ പുതുക്കുന്ന പാസ്പോർട്ടുകളും ഇനി 10 വർഷത്തെ കാലാവധിയിലാവും.

UAE Passport : 21 വയസിന് മുകളിൽ പ്രായമുള്ളവരുടെ പാസ്പോർട്ടിൻ്റെ കാലാവധി 10 വർഷമായി വർധിപ്പിച്ച് യുഎഇ

UAE Passport Validity Extended (Image Courtesy - Social Media)

Published: 

08 Jul 2024 15:06 PM

21 വയസിനു മുകളിൽ പ്രായമുള്ളവരുടെ പാസ്പോർട്ടിൻ്റെ കാലാവധി വർധിപ്പിച്ച് യുഎഇ. എമിറേറ്റി പാസ്പോർട്ടുകളുടെ കാലാവധി അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയതായി യുഎഇ പാസ്പോർട്ട് അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. 21 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇന്ന് (ജൂൺ 8) മുതൽ ഈ സേവനം ലഭ്യമായിത്തുടങ്ങുമെന്നും അധികൃതർ അറിയിച്ചു. നേരത്തെ, അഞ്ച് വർഷമായിരുന്നു പാസ്പോർട്ടിൻ്റെ കാലാവധി. ഇതാണ് 10 വർഷമാക്കി വർധിപ്പിച്ചത്.

എല്ലാ അഞ്ച് വർഷം കൂടുന്തോറും പാസ്പോർട്ട് പുതുക്കുന്നത് പൗരന്മാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ബുദ്ധിമുട്ടായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ പാസ്പോർട്ടിൻ്റെ കാലാവധി വർധിപ്പിക്കാൻ യുഎഇ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നീക്കം.

Also Read : Israel-Hamas war: ഗാസയിൽ അഭയാർത്ഥി ക്യാമ്പിലേക്ക് ഇസ്രയേൽ വ്യോമാക്രമണം; 16 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

21 വയസിനു മുകളിലുള്ളവർക്ക് മാത്രമേ ഈ സൗകര്യം ലഭിക്കൂ എന്ന് പാസ്പോർട്ട് മന്ത്രാലയം ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ ജുമ അൽ ഖലീൽ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. 21 വയസിൽ താഴെയുള്ളവർക്ക് അഞ്ച് വർഷ പാസ്പോർട്ട് തന്നെയാവും തുടർന്നും ലഭിക്കുക. നിലവിൽ പാസ്പോർട്ട് ലഭിക്കുന്ന അതേ രീതിയാവും തുടർന്നും പാസ്പോർട്ട് ലഭിക്കുക. പാസ്പോർട്ടിൻ്റെ കാലാവധി തീരുമ്പോഴോ പേജുകൾ ഉപയോഗിച്ച് തീരുമ്പോഴോ പാസ്പോർട്ട് പുതുക്കലിന് അപേക്ഷിക്കാം. പ്രാദേശിക പാസ്പോർട്ട് ഓഫീസുകൾ വഴിയാണ് 10 വർഷത്തെ പാസ്പോർട്ടിലേക്ക് പുതുക്കാൻ അപേക്ഷ നൽകേണ്ടത്. വേഗത്തിൽ പാസ്പോർട്ട് പുതുക്കാൻ അബുദാബി, ദുബായ്, ഷാർജ എന്നീ വിമാനത്താവളങ്ങളിലെ പാസ്പോർട്ട് ഓഫീസുകൾ സന്ദർശിക്കാം. എല്ലായ്പ്പോഴും തുറന്നിരിക്കുന്ന ഓഫീസുകളാണ് ഇത്. വിദേശത്ത് താമസിക്കുന്നവർക്ക് യുഎഇഒ എംബസി വഴിയും കോൺസുലേറ്റുകൾ വഴിയും 10 വർഷ പാസ്പോർട്ടിലേക്ക് മാറാം.

Related Stories
Riyadh Metro : ഓറഞ്ച് ലൈൻ പ്രവർത്തനമാരംഭിച്ചു; റിയാദ് മെട്രോയുടെ നിർമ്മാണം പൂർണ്ണം
Chandra Arya: ‘പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കും’; ട്രൂഡോയ്ക്ക് പിൻഗാമിയാകാൻ ഇന്ത്യൻ വംശജനായ ചന്ദ്ര ആര്യ
Los Angeles Wildfires: ദുരിത കയത്തില്‍ ലോസ് ഏഞ്ചലസ്; 30,000 ഏക്കര്‍ കത്തിയമര്‍ന്നു, ഏറ്റവും വിനാശകരമായ തീപിടിത്തം
Israel-Palestine Conflict: കുരുതി തുടര്‍ന്ന് ഇസ്രായേല്‍; യുദ്ധത്തില്‍ മരിച്ച പലസ്തീനികളുടെ എണ്ണം 46,000 കടന്നു
UAE Personal Status Laws: അനുവാദമില്ലാതെ കുട്ടികൾക്കൊപ്പം യാത്ര ചെയ്താൽ പിഴ ഒരു ലക്ഷം ദിർഹം വരെ; പുതിയ നിയമങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
Wildfires in Los Angeles: ലോസ് ആഞ്ചൽസിലെ കാട്ടു തീ; 1.5 ലക്ഷം പേരെ ഒഴിപ്പിച്ചു; ഭീതിയിൽ ഹോളിവുഡ് താരങ്ങളും; ഓസ്കർ നോമിനേഷൻ മാറ്റി
കുതിര്‍ത്ത് കഴിക്കാവുന്ന നട്‌സ് ഏതൊക്കെ ?
ടെസ്റ്റ് ക്രിക്കറ്റിലെ ടയർ 2 സിസ്റ്റം; വിശദാംശങ്ങൾ ഇങ്ങനെ
പേരയ്ക്കയുടെ ഇലകൾ ചവയ്ക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍
പതിവാക്കാം തക്കാളി; ഗുണങ്ങൾ ഏറെ