5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Insurance: ഇന്ത്യൻ തൊഴിലാളികൾക്ക് 35,000 ദിർഹമിൻ്റെ ഇൻഷുറൻസ്; അടയ്ക്കേണ്ടത് വെറും 32 ദിർഹം: പുതിയ പ്രീമിയം അവതരിപ്പിച്ച് യുഎഇ

UAE Insurance Policy For Indian Workers: ഇന്ത്യൻ തൊഴിലാളികൾക്കുള്ള പുതിയ ഇൻഷുറൻസ് പദ്ധതിയുമായി യുഎഇ. ബ്ലൂ കോളർ തൊഴിലാളികൾക്കായാണ് പുതിയ ഇൻഷുറൻസ്. 32 ദിർഹമിൻ്റെ പ്രീമിയം അടച്ച് 35,000 ദിർഹം ഈ ഇൻഷുറൻസ് പദ്ധതിയിൽ നേടാനാവും.

UAE Insurance: ഇന്ത്യൻ തൊഴിലാളികൾക്ക് 35,000 ദിർഹമിൻ്റെ ഇൻഷുറൻസ്; അടയ്ക്കേണ്ടത് വെറും 32 ദിർഹം: പുതിയ പ്രീമിയം അവതരിപ്പിച്ച് യുഎഇ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 27 Mar 2025 09:38 AM

ഇന്ത്യൻ തൊഴിലാളികൾക്കായുള്ള പുതിയ ഇൻഷുറൻസ് സ്കീം അവതരിപ്പിച്ച് യുഎഇ. കായികാധ്വാനമുള്ള, ബ്ലൂ കോളർ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കായാണ് പുതിയ ഇൻഷുറൻസ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. ഈ ഇൻഷുറൻസ് സ്കീമിലൂടെ തൊഴിലാളികൾ മരണപ്പെട്ടാൽ കുടുംബത്തിന് 35,000 ദിർഹം ലഭിക്കും. 32 ദിർഹമാണ് പ്രീമിയമായി അടയ്ക്കേണ്ടത്.

ഇക്കാര്യത്തിൽ ദുബായിലെ കോൺസുലേറ്റ് ജനറലും തൊഴിലാളികളും തമ്മിൽ ചർച്ച നടത്തിയിരുന്നു. ദുബായ് നാഷണൽ ഇൻഷുറൻസും നെക്സസ് ഇൻഷുറൻസ് ബ്രോക്കേഴ്സും തമ്മിൽ ഇൻഷുറൻസ് പദ്ധതിയ്ക്ക് ധാരണയായി.

“തൊഴിലാളി ക്ഷേമം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ലക്ഷ്യം. നേരത്തെ ഓറിയൻ്റ് ആൻഡ് ഗർഗേഷ് ഇൻഷുറൻസുമായിച്ചേർന്ന് ഞങ്ങൾ തൊഴിലാളികൾക്കായുള്ള ലൈഫ് ഇൻഷുറൻസ് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. വളരെ കുറഞ്ഞ പ്രീമിയമാണ് ഇതിന് വേണ്ടത്. അത് ദൗർഭാഗ്യകരമായി മരണപ്പെടുന്ന തൊഴിലാളികളുടെ കുടുംബങ്ങൾക്ക് വലിയ സഹായമാവാറുണ്ട്. ദുബായിൽ മാത്രമല്ല, ലോകത്തെവിടെയും ഈ ഇൻഷുറൻസ് ബാധകമായിരിക്കും. ഭാഗികമായതോ പൂർണമായതോ ആയ അംഗവൈകല്യവും ഈ പ്രീമിയത്തിൽ ഉൾപ്പെടും. ലോകത്തെവിടെ നിന്നും മൃതദേഹം തിരികെ നാട്ടിലെത്തിക്കാനുള്ള സൗകര്യം കൂടി ഈ ഇൻഷുറൻസിൽ പെടും. 32 ദിർഹം മാത്രമാണ് പ്രീമിയം അടയ്ക്കേണ്ട തുക. ഞങ്ങളുടെ ജീവനക്കാർക്ക് അതിൽ നിന്ന് ഗുണം ലഭിക്കണമെന്നാണ് ആഗ്രഹം.”- ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ പറഞ്ഞു.

Also Read: Consumer Compaints Dubai: ഉപഭോക്തൃ പരാതികൾ ഇനി വാട്സപ്പിലൂടെ നൽകാം; ദുബായിൽ പുതിയ സംവിധാനമൊരുക്കി അധികൃതർ

ഹെൽത്ത് ഇൻഷുറൻസ് ആൻഡ് വർക്കേഴ്സ് കോമ്പൻസേഷനിൽപെടുത്തി തങ്ങളുടെ ജീവനക്കാർക്ക് മിക്ക കമ്പനികളും ഇപ്പോൾ ഇൻഷുറൻസ് പരിരക്ഷ നൽകാറുണ്ട്. ഇതൊക്കെ ജോലിയുമായി ബന്ധപ്പെട്ട പരിക്കുകളും മരണവും മാത്രമാണ് കവർ ചെയ്യുന്നത്. സ്വാഭാവിക മരണവും ഇതിൽ ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, പുതിയ ഇൻഷുറൻസ് പദ്ധതിയിലൂടെ ജോലിയുമായി ബന്ധമല്ലാത്ത അത്യാഹിതങ്ങൾക്കും സ്വാഭാവിക മരണങ്ങൾക്കും പരിരക്ഷ നൽകും.

“ഈ പ്രീമിയം ഗൗരവമായി പരിഗണിക്കണമെന്ന് ഞങ്ങൾ ജീവനക്കാരോട് ആവശ്യപ്പെടുന്നു. കാരണം, ഇത് അവരുടെ കുടുംബാംഗങ്ങൾക്ക് ഗുണം ചെയ്യും. വളരെ കുറഞ്ഞ തുകയാണ് പ്രീമിയം അടയ്ക്കേണ്ടത്. നേരത്തെ 7000ഓളം തൊഴിലാളികൾ ഈ ഇൻഷുറൻസ് പദ്ധതിയിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു.