AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Media Council: മാധ്യമങ്ങളിലെ ഉള്ളടക്കം: നടപടി ശക്തമാക്കി യുഎഇ മീഡിയ കൗൺസിൽ, ഇതുവരെ തടഞ്ഞത് 9,000ലധികം ഉള്ളടക്കങ്ങൾ

UAE Media Council Against National Guidelines Violating Content: കഴിഞ്ഞ വർഷം മാധ്യമങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ 6,600ലേറെ പരിശോധനകളാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയത്. നിയമവിധേയമായാണ് എല്ലാ പ്രസിദ്ധീകരണങ്ങളും രാജ്യത്ത് പ്രർത്തിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനായി നിരീക്ഷണം ഊർജിതമാക്കിയിട്ടുമുണ്ട്.

UAE Media Council: മാധ്യമങ്ങളിലെ ഉള്ളടക്കം: നടപടി ശക്തമാക്കി യുഎഇ മീഡിയ കൗൺസിൽ, ഇതുവരെ തടഞ്ഞത് 9,000ലധികം ഉള്ളടക്കങ്ങൾ
പ്രതീകാത്മക ചിത്രം Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 18 Apr 2025 17:36 PM

അബുദാബി: ദേശീയ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി യുഎഇ മീഡിയ കൗൺസിൽ (UAE Media Council). ഇത്തരത്തിൽ മാർഗനിർദേശങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങളെ നിരീക്ഷിക്കുന്നതിനായി ഒരു ദേശീയ പ്ലാറ്റ്ഫോം ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ 2024ൽ വരെ ചട്ടങ്ങൾ ലംഘിച്ച 9,000ലധികം മാധ്യമ ഉള്ളടക്കങ്ങളാണ് അധികാരികൾ തടഞ്ഞത്.

ക്രിയാത്മകവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമ അന്തരീക്ഷം വളർത്തിയെടുക്കുന്നതിനോട് ഒപ്പം ദോഷകരമായ വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുന്നതിനും അത്തരം മാധ്യമ ഉള്ളടക്കങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. അബുദാബിയിൽ നടന്ന ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) സെഷനിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ നീക്കത്തിലൂടെ മാധ്യമങ്ങളുടെ ഉയർന്ന നിലവാരം നിലനിർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

കഴിഞ്ഞ വർഷം മാധ്യമങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ 6,600ലേറെ പരിശോധനകളാണ് ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയത്. നിയമവിധേയമായാണ് എല്ലാ പ്രസിദ്ധീകരണങ്ങളും രാജ്യത്ത് പ്രർത്തിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനായി നിരീക്ഷണം ഊർജിതമാക്കിയിട്ടുമുണ്ട്. യുഎഇ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ടെലിവിഷൻ പരമ്പരകൾ, സിനിമകൾ, നാടകങ്ങൾ എന്നിവയ്ക്കായി 149 തിരക്കഥകൾക്കും കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ട്.

ഇവയെല്ലാം യുഎഇ മാധ്യമ നിലവാരത്തിന് അനുസൃതമാണെന്ന് ഉറപ്പാക്കിയ ശേഷമാണ് അം​ഗീകാരം നൽകിയത്. സുതാര്യതയും ഇടപെടലും വർദ്ധിപ്പിക്കുന്നതിലൂടെ, രാജ്യത്തിന്റെ മൂല്യങ്ങളെയും ആദർശങ്ങളെയും പ്രതിഫലിപ്പിക്കുന്ന മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ദോഷകരമായ കാര്യങ്ങളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കുക എന്നതിനാണ് രാജ്യം ലക്ഷ്യമിടുന്നത്.