AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Marriage Law: യുഎഇയിലെ പുതിയ വിവാഹ, കസ്റ്റഡി നിയമങ്ങൾ ഏപ്രിൽ 15 മുതൽ നിലവിൽ വരും; പ്രഖ്യാപനവുമായി അധികൃതർ

UAE Marriage And Custody Laws: യുഎഇയിലെ പുതുക്കിയ വിവാഹ, കസ്റ്റഡി നിയമങ്ങൾ ഏപ്രിൽ 15 മുതൽ നിലവിൽ വരും. വിവാഹവും കസ്റ്റഡിയുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളാണ് പുതുക്കിയത്.

UAE Marriage Law: യുഎഇയിലെ പുതിയ വിവാഹ, കസ്റ്റഡി നിയമങ്ങൾ ഏപ്രിൽ 15 മുതൽ നിലവിൽ വരും; പ്രഖ്യാപനവുമായി അധികൃതർ
പ്രതീകാത്മക ചിത്രംImage Credit source: Freepik
abdul-basith
Abdul Basith | Updated On: 20 Feb 2025 12:07 PM

യുഎഇയിലെ പുതിയ വിവാഹ, കസ്റ്റഡി നിയമങ്ങൾ ഏപ്രിൽ 15 മുതൽ നിലവിൽ വരുമെന്ന് അധികൃതർ. കഴിഞ്ഞ ജനുവരിയിലാണ് പരിഷ്കരിച്ച നിയമങ്ങൾ അവതരിപ്പിച്ചത്. വിവാഹപ്രായത്തിലെ മാറ്റവും പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും അടക്കമുള്ള കാര്യങ്ങൾ പരിഷ്കരിച്ച നിയമങ്ങളിലുണ്ട്. കുടുംബബന്ധങ്ങളും ഭദ്രതയും മെച്ചപ്പെടുത്തി സാമൂഹ്യ കെട്ടുറപ്പ് കൊണ്ടുവരികയാണ് പുതിയ നിയമങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചിരുന്നു.

Also Read: UAE Personal Status Laws: അനുവാദമില്ലാതെ കുട്ടികൾക്കൊപ്പം യാത്ര ചെയ്താൽ പിഴ ഒരു ലക്ഷം ദിർഹം വരെ; പുതിയ നിയമങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

യുഎഇ അവതരിപ്പിച്ച പുതിയ നിയമങ്ങൾ

  • സ്ത്രീകൾക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള പങ്കാളിയെ കണ്ടെത്താനുള്ള അവകാശമാണ് പുതിയ നിയമപരിഷ്കരണത്തിലൂടെ നൽകുന്നത്. തൻ്റെ വിഹാഹം നടത്താനുള്ള അവകാശം സ്ത്രീകൾക്ക് കോടതിയെ ഏല്പിക്കാം. രക്ഷാകർതൃത്വം കോടതിയ്ക്ക് കൈമാറുന്നതിലൂടെ കോടതിയാവും പിന്നീട് വിവാഹക്കാര്യത്തിൽ തീരുമാനമെടുക്കുക. അതിലൂടെ തങ്ങൾക്ക് ഇഷ്ടമുള്ള പങ്കാളിയെ വിവാഹം കഴിയ്ക്കാൻ സ്ത്രീകൾക്ക് കഴിയും.
  • വിവാഹവുമായി ബന്ധപ്പെട്ട കുറഞ്ഞ പ്രായപരിധി പരിഷ്കരിച്ച നിയമങ്ങളിൽ പുതുക്കിയിട്ടുണ്ട്. നിയമപരമായി വിവാഹം കഴിയ്ക്കാൻ ഇനി 18 വയസെങ്കിലും ആവേണ്ടതുണ്ട്. ഇതും പുതിയ നിയമപരിഷ്കാരങ്ങളിൽ പെടുന്നു.
  • വിവാഹനിശ്ചയത്തിന് ശേഷം വിവാഹം നടന്നില്ലെങ്കിൽ ലഭിച്ച സ്ത്രീധനവും സമ്മാനങ്ങളും തിരികെനൽകണം. 25,000 ദിർഹമിന് മുകളിൽ മൂല്യമുള്ള സമ്മാനങ്ങളുമായി ബന്ധപ്പെട്ടാണ് നിയമം പരിഷ്കരിച്ചിരിക്കുന്നത്. സമ്മാനം ഏതെങ്കിലും തരത്തിൽ നഷ്ടമായാൽ അതിന് തക്കതായ പണം നൽകണം.
  • വിവാഹമോചനം നേടാനുള്ള നിയമങ്ങളും പരിഷ്കരിച്ചിട്ടുണ്ട്. ഭാര്യയോ ഭർത്താവോ മദ്യം, മയക്കുമരുന്ന് തുടങ്ങിയവയ്ക്ക് അടിമകളാണെന്ന കാരണത്തിൽ പങ്കാളിയ്ക്ക് വിവാഹമോചനം തേടാം. വിവാഹമോചനം പരിഗണിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണിത്.
  • വിവാഹമോചിതരായ ദമ്പതിമാർക്ക് ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കസ്റ്റഡി അവകാശം അവസാനിക്കുന്നത് 18 വയസ് ആക്കി ഉയർത്തി. നേരത്തെ ഇതിൽ വ്യത്യാസമുണ്ടായിരുന്നു. ആൺകുട്ടികൾക്ക് 11 വയസും പെൺകുട്ടികൾക്ക് 13 വയസുമായിരുന്നു നേരത്തെയുണ്ടായിരുന്നു നിയമം. 15 വയസ് ആയാൽ മാതാപിതാക്കളിൽ ആർക്കൊപ്പം താമസിക്കണമെന്ന് കുട്ടികൾക്ക് തീരുമാനിക്കാം. ഇതര മതസ്ഥരായ അമ്മമാരുടെ കസ്റ്റഡിക്കാര്യത്തിൽ കോടതിയ്ക്ക് തീരുമാനമെടുക്കാം.
  • രക്ഷിതാക്കളുടെ അനുവാദമില്ലാതെ 15 വയസിൽ താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നത് കുറ്റകരമാണ്. 5000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴയൊടുക്കേണ്ടിവരിക.
  • മാതാപിതാക്കളെ പരിചരിക്കാതിരിക്കുന്നതും ശിക്ഷാർഹമാണ്. മാതാപിതാക്കളെ ശകാരിക്കുക, ചീത്തപറയുക, ഉപദ്രവിക്കുക, പരിചരണം നൽകാതെ ഉപേക്ഷിക്കുക, കോടതി നിർദ്ദേശമനുസരിച്ചുള്ള ധനസഹായം മാതാപിതാക്കൾക്ക് നൽകാതിരിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 5000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയൊടുക്കണം.
  • അന്യായമായി ഒരു വസ്തുവോ വസ്തുവിൻ്റെ ഭാഗമോ പിടിച്ചെടുടുത്താൽ 5000 മുതൽ ഒരു ലക്ഷം ദിർഹം വരെയാണ് പിഴ. ഈ വസ്തുവിൽ പരമ്പരാഗതമായി അവകാശമുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കില്ല.