5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Labour Law : മതിയായ രേഖകളില്ലാത്തവർക്ക് ജോലി നൽകിയാൽ ഇനി കനത്ത പിഴ; വിസിറ്റ് വിസയിലെത്തുന്നവർക്ക് തിരിച്ചടി

UAE Labour Law Amendment : മതിയായ രേഖകളില്ലാത്തവർക്ക് ജോലി നൽകിയാൽ തൊഴിൽ ദാതാവിന് ഇനി മുതൽ കനത്ത പിഴ അടയ്ക്കേണ്ടിവരും. ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയടയ്ക്കേണ്ടിവരുന്ന നിയമഭേദഗതി യുഎഇ പാസാക്കി.

UAE Labour Law :  മതിയായ രേഖകളില്ലാത്തവർക്ക് ജോലി നൽകിയാൽ ഇനി കനത്ത പിഴ; വിസിറ്റ് വിസയിലെത്തുന്നവർക്ക് തിരിച്ചടി
UAE Labour Law Amendment (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 19 Aug 2024 23:45 PM

യുഎഇയിലെ തൊഴിൽ നിയമങ്ങളിൽ ഭേദഗതി. മതിയായ രേഖകളില്ലാത്തവർക്ക് ജോലി നൽകിയാൽ ഇനി തൊഴിൽ ദാതാവിന് കനത്ത പിഴ അടയ്ക്കേണ്ടിവരും. കഴിഞ്ഞ ആഴ്ച മാറ്റം വരുത്തിയ നിയമം പ്രകാരം മതിയായ രേഖകളില്ലാത്തവർക്ക് ജോലി നൽകുന്ന തൊഴിൽ ദാതാവിന് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴയടയ്ക്കേണ്ടിവരും. പുതിയ നിയമഭേദഗതി വിസിറ്റ് വിസയിലെത്തുന്നവർക്ക് തിരിച്ചടിയാണ്.

“മതിയായ രേഖകളില്ലാത്തവർക്ക് ജോലി നൽകുന്ന തൊഴിൽ ദാതാക്കൾക്ക് നേരത്തെ 50000 മുതൽ രണ്ട് ലക്ഷം ദിർഹം വരെയായിരുന്നു പിഴ. ഭേദഗതി പ്രകാരം ഇനി മുതൽ ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെയാണ് പിഴ. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാരിൻ്റെ ഗൗരവമാണ് ഇത് കാണിക്കുന്നത്.”- ബിസിനസ് കൺസൾട്ടൻ്റ് കമ്പനിയായ ഇസിഎച്ച് ഡിജിറ്റലിൻ്റെ ഡയറക്ടർ അലി സഈദ് അൽ കാബി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

Also Read : UPI Payments In UAE : യുപിഐ പണമിടപാട് കൂടുതൽ വ്യാപാരകേന്ദ്രങ്ങളിലേക്ക്; യുഎഇയിൽ കറങ്ങാൻ ഇനി ദിർഹം വേണ്ട

ചില തൊഴിൽദാതാക്കൾ വിസിറ്റ് വിസയിലെത്തിയവർക്ക് വർക്ക് പെർമിറ്റും താമസവും വാഗ്ദാനം ചെയ്തിട്ട് ജോലി നൽകും. ഈ സമയത്ത് ജോലി ചെയ്തതിന് അവരിൽ പലർക്കും പണം ലഭിക്കില്ല. ജോലി നൽകാമെന്ന ഉറപ്പിന്മേൽ ഇങ്ങനെ പലരും പറ്റിക്കപ്പെടാറുണ്ട്. വിസിറ്റ് വിസയുടെ കാലാവധി കഴിയുമ്പോൾ ഇവരെ പറഞ്ഞുവിടും. പുതിയ തീരുമാനം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് തടയിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎഇയിൽ വിസിറ്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ വന്ന് ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ജോലി കിട്ടിയാലും, യുഎഇ മനുഷ്യവിഭവശേഷി എമിറാത്തിസേഷൻ വകുപ്പ് നൽകുന്ന ഓഫർ ലെറ്റർ ലഭിക്കണം.