5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Marriage Age Limit: വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി; മാതാപിതാക്കളെ ദ്രോഹിച്ചാൽ കർശന നടപടി: പുതിയ നിയമങ്ങൾ അവതരിപ്പിച്ച് യുഎഇ

UAE Sets Minimum Age Limit For Marriage: വിവാഹം കഴിയ്ക്കാനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി യുഎഇ സർക്കാർ. ഇതിനോടൊപ്പം വിവാഹമോചനത്തിനുള്ള വിവിധ നിബന്ധനകളും മാതാപിതാക്കളെ ദ്രോഹിച്ചാലുള്ള നടപടികളുമൊക്കെ പുതിയ നിയമങ്ങളിൽ ഉണ്ട്.

UAE Marriage Age Limit: വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി; മാതാപിതാക്കളെ ദ്രോഹിച്ചാൽ കർശന നടപടി: പുതിയ നിയമങ്ങൾ അവതരിപ്പിച്ച് യുഎഇ
പ്രതീകാത്മക ചിത്രംImage Credit source: Unsplash
abdul-basith
Abdul Basith | Published: 08 Jan 2025 22:41 PM

വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി പുതുക്കി. ഇതിനൊപ്പം മാതാപിതാക്കളെ ദ്രോഹിച്ചാൽ കർശന നടപടി, വിവാഹമോചനത്തിനുള്ള നിബന്ധനകൾ തുടങ്ങി വിവിധ നിയമങ്ങളാണ് യുഎഇ സർക്കാർ അവതരിപ്പിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അധികൃതർ ഈ നിയമങ്ങൾ അവതരിപ്പിച്ചത്. കുടുംബബന്ധങ്ങളും ഭദ്രതയും മെച്ചപ്പെടുത്തി സാമൂഹ്യ കെട്ടുറപ്പ് കൊണ്ടുവരാനാണ് ഈ നിയമങ്ങളെന്ന് അധികൃതർ അറിയിച്ചു.

മാതാപിതാക്കളെ ദ്രോഹിക്കുന്നതും പരിചരിക്കാതെ ഉപേക്ഷിക്കുന്നതും ഇനി മുതൽ ഗുരുതര കുറ്റകൃത്യമാണ്. ആവശ്യമുള്ളപ്പോൾ മാതാപിതാക്കൾക്ക് സാമ്പത്തിക പിന്തുണ നൽകാതിരിക്കുന്നതും ഇതിൽ പെടും. മാതാപിതാക്കൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങൾക്ക് കടുത്ത ശിക്ഷ നൽകാനാണ് തീരുമാനം.

പ്രായപൂർത്തിയാവാത്ത കുട്ടികളുമായി ബന്ധപ്പെട്ടും വിവിധ നിയമങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രായപൂർത്തിയാവാത്ത കുട്ടികൾക്കൊപ്പം അനുവാദമില്ലാതെ യാത്ര ചെയ്യൽ, കുട്ടികളുടെ വസ്തുവകകൾക്ക് നേരെയുള്ള ആക്രമണം, അനന്തരാവകാശ സ്വത്ത് കൈക്കലാക്കൽ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങൾ നിയമത്തിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾക്കും ഉയർന്ന ശിക്ഷ ലഭിക്കും. വില്പത്രങ്ങൾ സംബന്ധിച്ച നിയമങ്ങൾ ക്രോഡീകരിക്കുന്നതിനായി പ്രത്യേക വ്യവസ്ഥകളും പുതിയ നിയമങ്ങളിലുണ്ട്. ഈ നിയമങ്ങൾ പാലിക്കപ്പെടേണ്ടത് കുടുംബ കെട്ടുറപ്പിന് അത്യാവശ്യമാണെന്ന് നിയമത്തിൽ പറയുന്നു.

Also Read : UAE Visit Visa: യുഎഇയിൽ സന്ദർശന വിസകളുടെ അനുമതി കൂടുന്നു; കാരണം ഇതാണ്, നിബന്ധനകൾ അറിഞ്ഞ് പറക്കാം

അനന്തരാവകാശം, വിൽപത്രം, ജീവനാംശം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തിരമോ താത്കാലികമോ ആയ കേസുകൾ കുടുംബ അനുരഞ്ജന, മാർഗനിർദേശ കേന്ദ്രങ്ങളിലേക്കാണ് നേരത്തെ റഫർ ചെയ്തിരുന്നത്. ഇത് ഒഴിവാക്കിയുള്ള തീരുമാനവും പുതുതായി അവതരിപ്പിക്കപ്പെട്ട നിയമത്തിൽ പറയുന്നു. പ്രത്യേക കേസുകൾ കുടുംബ അനുരഞ്ജന, മാർഗനിർദേശ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യാൻ ജഡ്ജിമാർക്ക് അവകാശമുണ്ടാവും. ഏതൊക്കെ കേസുകളിലാണ് ഈ അവകാശമുണ്ടാവുകയെന്നതിൽ കൃത്യമായ മാർഗനിർദ്ദേശങ്ങളില്ല. ജഡ്ജിമാർക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാവുമെന്നാണ് സൂചനകൾ.

വിവാഹവുമായി ബന്ധപ്പെട്ട കുറഞ്ഞ പ്രായപരിധി പുതുക്കിയിട്ടുണ്ട്. നിയമപരമായി വിവാഹം കഴിയ്ക്കാൻ ഇനി 18 വയസെങ്കിലും ആവേണ്ടതുണ്ട്. വിവാഹത്തിനുള്ള രക്ഷാകർതൃത്വം കോടതിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടും പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. നേരത്തെയും യുഎഇയിൽ വിവാഹത്തിനുള്ള കുറഞ്ഞ പ്രായപരിധി 18 വയസ് ആയിരുന്നെങ്കിലും ഇതിന് ചില ഇളവുകളുണ്ടായിരുന്നു. ഇത് പുതുക്കിയാണോ പുതിയ നിയമങ്ങൾ അവതരിപ്പിച്ചതെന്ന് വ്യക്തമല്ല.

ഇതോടൊപ്പം വിവാഹമോചനത്തിനുള്ള നിബന്ധനകളും പുതുക്കിയിട്ടുണ്ട്. ഭാര്യ മയക്കുമരുന്നിന് അടിമയാണെങ്കിൽ ഭർത്താവിനും ഭർത്താവ് മയക്കുമരുന്നിന് അടിമയാണെങ്കിൽ ഭാര്യക്കും വിവാഹമോചനം തേടി. മയക്കുമരുന്നിനൊപ്പം മദ്യത്തിനും മറ്റ് ഡ്രഗ്സുകൾക്കും ഇതേ നിയമം ബാധകമാണ്. ഏത് തരത്തിലുള്ള അഡിക്ഷനിലും പരസ്പരം വിവാഹമോചനം തേടാൻ പുതിയ നിയമം അവസരം നൽകുന്നുണ്ട്. വിവാഹമോചനം കഴിഞ്ഞ മാതാവിൻ്റെ കൂടെയാണോ പിതാവിൻ്റെ കൂടെയാണോ കഴിയേണ്ടതെന്ന് തീരുമാനിക്കാനുള്ള കുട്ടികളുടെ പ്രായപരിധി 15 വയസാക്കി പുതുക്കി. 15 വയസ് പൂർത്തിയാവുന്ന കുട്ടികൾക്ക് ആരുടെ കൂടെ കഴിയണമെന്ന് തീരുമാനിക്കാൻ ഇനിമുതൽ അവകാശമുണ്ടായിരിക്കും.

ഇത്തരത്തിൽ കുടുംബവും കുടുംബബന്ധവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളാണ് യുഎഇ സർക്കാർ അവതരിപ്പിച്ചത്. പുതിയ നിയമങ്ങളിലൂടെ കുടുംബപരവും സാമൂഹ്യപരവുമായ കെട്ടുറപ്പും ഭദ്രതയും കൊണ്ടുവരാൻ കഴിയുമെന്ന് യുഎഇ സർക്കാർ കരുതുന്നു.