5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Domestic Violence UAE : ഗാർഹിക പീഡനത്തിനുള്ള പിഴത്തുക ഉയർത്തി; കനത്ത ശിക്ഷ നൽകുമെന്ന് യുഎഇ

UAE Introduces Stricter Fines For Domestic Violence : യുഎഇയിൽ ഗാർഹിക പീഡനത്തിനുള്ള ശിക്ഷ വർധിപ്പിച്ച് യുഎഇ. പിഴത്തുക ഉയർത്തിയ അധികൃതർ പുതിയ നിയമത്തിന് കീഴിൽ ഇരകൾക്ക് കൂടുതൽ സംരക്ഷണം കിട്ടുമെന്ന് അവകാശപ്പെടുന്നു.

Domestic Violence UAE : ഗാർഹിക പീഡനത്തിനുള്ള പിഴത്തുക ഉയർത്തി; കനത്ത ശിക്ഷ നൽകുമെന്ന് യുഎഇ
ഗാർഹിക പീഡനം (Image Credits - piccerella/E+/Getty Images)
abdul-basith
Abdul Basith | Published: 11 Oct 2024 13:24 PM

ഗാർഹിക പീഡനത്തിന് കടുത്ത ശിക്ഷ നൽകുമെന്ന് യുഎഇ. സർക്കാരിൻ്റെ ഔദ്യോഗിക ഗസറ്റിൽ പങ്കുവച്ച വിവരത്തിലാണ് പുതിയ നിയമത്തെപ്പറ്റി പൊതുജനങ്ങളെ അറിയിച്ചത്. ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കേസുകളോട് മൃദുസമീപനമില്ലെന്നും നിയമം പറയുന്നു. കുറ്റവാളികൾക്കുള്ള പിഴത്തുക ഉയർത്തുകയും ചെയ്തു.

വിവിധ തരത്തിലുള്ള ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷനൽകുക എന്നതാണ് പുതിയ നിയമം. ശാരീരിക, മാനസിക, ലൈംഗിക, സാമ്പത്തികപരമായ പീഡനങ്ങൾക്കൊക്കെ കടുത്ത ശിക്ഷ നൽകും. ഇരയാക്കപ്പെടുന്നവർക്ക് കൂടുതൽ സുരക്ഷ നൽകുകയാണ് നിയമം കർക്കശമാക്കുന്നതിലൂടെ യുഎഇയുടെ ലക്ഷ്യം. കുറ്റകൃത്യം തെളിയിക്കുന്നവർക്ക് തടവ് ശിക്ഷയ്ക്കൊപ്പം 50000 ദിർഹം വരെയുള്ള പിഴയും ചുമത്തും. പീഡനത്തെപ്പറ്റി പരാതിനൽകാത്തവർക്ക് 5000 മുതൽ 10,000 ദിർഹം വരെ പിഴയടയ്ക്കേണ്ടിവരും. വ്യാജ പരാതിനൽകുന്നവർക്കും ഇതേ പിഴ തന്നെയാണ് അടയ്ക്കേണ്ടിവരിക.

Also Read : Jeshoreshwari Temple: നരേന്ദ്ര മോദി സമർപ്പിച്ച കിരീടം കവർന്നു; സംഭവം ബംഗ്ലാദേശിലെ ക്ഷേത്രത്തിൽ

ഇര കുറ്റവാളിയുടെ മാതാപിതാക്കളോ ഗർഭിണിയായ യുവതിയോ കുട്ടിയോ 60 വയസിന് മുകളിൽ പ്രായമുള്ളയാളോ അംഗവൈകല്യമുള്ളയാളോ ഒക്കെയാണെങ്കിൽ ശിക്ഷ കടുപ്പിക്കും. ഗാർഹിക പീഡനത്തിന് ശിക്ഷിക്കപ്പെട്ട് ഒരു വർഷത്തിനുള്ളിൽ മറ്റൊരു ഗാർഹിക പീഡനം നടത്തിയാൽ അതിനുള്ള ശിക്ഷയും വളരെ ഗുരുതരമായിരിക്കും.

നിയമത്തിന് കീഴിൽ സംരക്ഷണം ലഭിച്ച ഒരു വ്യക്തിയെ വീണ്ടും ശല്യപ്പെടുത്തിയാൽ തടവും 5000 മുതൽ 10000 ദിർഹം വരെ പിഴയും ശിക്ഷയായി ലഭിക്കും. ഇത്തരത്തിൽ സംരക്ഷണൽ ലഭിച്ച വ്യക്തിയെ ശാരീരികമായി ഉപദ്രവിച്ചാൽ ചുരുങ്ങിയത് ആറ് മാസത്തെ തടവും 10000 മുതൽ 1,00,000 ദിർഹം വരെ പിഴയുമാവും ശിക്ഷ. ഗാർഹിക പീഡനത്തിനിരയായവരുടെ വിവരങ്ങൾ പുറത്തുവിടുന്നവർ തടവും 20000 ദിർഹം വരെ പിഴയും ഒടുക്കണം. ഗാർഹിക പീഡന പരാതിനൽകിയവരെ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നവർക്ക് തടവ് ശിക്ഷയ്ക്കൊപ്പം 10000 മുതൽ 50000 ദിർഹം വരെ പിഴയടയ്ക്കണം.

വീട്ടിലെയും ഓഫീസിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയുമൊക്കെ പീഡനങ്ങളിൽ പരാതിപ്പെടാം. അത് ശാരീരിക പീഡനം തന്നെയാവണമെന്നില്ല. മാനസികമായ പീഡനങ്ങൾക്കും സാമ്പത്തികമായ പീഡനങ്ങൾക്കും ലൈംഗിക പീഡനങ്ങൾക്കും ഇരകൾക്ക് ഈ നിയമത്തിന് കീഴിൽ പരാതിപ്പെടാം. ഇത്തരത്തിൽ പീഡിപ്പിക്കപ്പെടുന്നവർക്ക് പുതിയ നിയമം ഏറെ ഗുണകരമാവുമെന്നാണ് കരുതപ്പെടുന്നത്.