5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Lottery : ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യുഎഇ; ഒന്നാം സമ്മാനം 230 കോടി രൂപ

UAE Introduces First Regulated Lottery : രാജ്യത്തെ ആദ്യ അംഗീകൃത ലോട്ടറിയുമായി യുഎഇ. 100 മില്ല്യൺ ദിർഹം ഒന്നാം സമ്മാനമായി ലഭിക്കുന്ന ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് ഡിസംബർ 14നാണ്. ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം.

UAE Lottery : ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യുഎഇ; ഒന്നാം സമ്മാനം 230 കോടി രൂപ
യുഎഇ ലോട്ടറി (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 27 Nov 2024 13:46 PM

ആദ്യത്തെ അംഗീകൃത ലോട്ടറി പുറത്തിറക്കി യുഎഇ. നേരത്തെ തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുന്നെങ്കിലും ഇപ്പോഴാണ് ഔദ്യോഗികമായി യുഎഇ അംഗീകൃത ലോട്ടറി പുറത്തിറക്കുന്നത്. 100 മില്ല്യൺ ദിർഹമാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഡിസംബർ 14ന് ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ് നടക്കും. ഇക്കൊല്ലം ജൂലായിലാണ് അബുദാബി ആസ്ഥാനമായുള്ള ദി ഗെയിം എൽഎൽസി എന്ന ലോട്ടറി ഓപ്പറേറ്റർ ലോട്ടറിയ്ക്കുള്ള ലൈസൻസ് സ്വന്തമാക്കിയത്.

യുഎഇ ലോട്ടറിയുടെ വെബ്സൈറ്റിൽ നിന്ന് ഓൺലൈനായി ടിക്കറ്റുകൾ വാങ്ങാം. ഏതാണ്ട് 230 കോടി രൂപയുടെ ബമ്പർ സമ്മാനം കൂടാതെ ഏഴ് പേർക്ക് ഒരു ലക്ഷം ദിർഹം (ഏതാണ്ട് 23 ലക്ഷം രൂപ) വീതം സമ്മാനം ലഭിക്കും. ഒരു മില്ല്യൺ ദിർഹം (ഏതാണ്ട് 2.3 കോടി രൂപ) സമ്മാനം ലഭിക്കുന്ന സ്ക്രാച്ച് കാർഡുകളും വാങ്ങാം.

Also Read : Plane Crash : വിമാനം തകർന്നുവീഴുന്നത് വീട്ടിലേക്ക്; തീഗോളമായി മാറുന്ന വീടിൻ്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നു

യുഎഇയിൽ 18 വയസിന് മുകളിലുള്ളവർക്കാണ് ലോട്ടറി വാങ്ങാൻ അനുവാദമുള്ളത്. “ഉത്തരവാദിത്തമുള്ള ഗെയിമിംഗ് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ആവേശകരമായ അനുഭവമൊരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. സർക്കാരിൻ്റേതായ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ട്. എല്ലാ പ്രവർത്തനങ്ങളും രാജ്യാന്തര നിലവാരത്തിലുള്ളതാവാൻ ഞങ്ങൾ ഉറപ്പുവരുത്തുന്നുണ്ട്. നറുക്കെടുപ്പിൽ സുതാര്യത ഉറപ്പുവരുത്തും.”- ദി ഗെയിം എൽഎൽസിയുടെ ലോട്ടറി ഓപ്പറേഷൻസ് ഡയറക്ടർ ബിഷപ് വൂസ്ലി പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.

യുഎഇ ലോട്ടറിയ്ക്ക് കീഴിലാവും ദി ഗെയിം പ്രവർത്തിക്കുക. നിലവിൽ അബുദാബി ബിഗ് ടിക്കറ്റ്, മില്ലേനിയം മില്ല്യണയേഴ്സ് എന്നീ ലോട്ടറികളാണ് യുഎഇയിൽ ഉള്ളത്. ഈ ലോട്ടറികളുടെയൊക്കെ ഒന്നാം സമ്മാനം പലപ്പോഴും ഇന്ത്യക്കാർക്കാണ് ലഭിക്കാറ്. മെഹ്സൂസ്, എമിറേറ്റ്സ് ഡ്രോ തുടങ്ങിയ ലോട്ടറികൾ രാജ്യത്ത് നിരോധിച്ചിരുന്നു.