5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Health Insurance: പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇനി വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം, നിയമം പ്രാബല്യത്തിൽ

UAE Health Insurance For Workers: കഴിഞ്ഞ ഡിസംബർ 16-ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്, പോർട്ട് സെക്യൂരിറ്റി, ആരോഗ്യ, പ്രതിരോധ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഒരു കാബിനറ്റിനെ അടിസ്ഥാനമാക്കി ഈ പ​ദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് ഈ വർഷം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചിരുന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാർ, വീട്ടു ജോലി ചെയ്യുന്നവർ തുടങ്ങി വിദേശികൾ അടക്കമുള്ള എല്ലാവർക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസി നിർബന്ധമായും എടുക്കേണ്ടതാണ്.

UAE Health Insurance: പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ഇനി വിസ പുതുക്കാൻ ആരോഗ്യ ഇൻഷുറൻസ് നിർബന്ധം, നിയമം പ്രാബല്യത്തിൽ
Represental Image (Credits: Social Media)
neethu-vijayan
Neethu Vijayan | Published: 03 Jan 2025 07:55 AM

ദുബായ്: യുഎഇയിലെ വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ വന്നു. സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും ഗാർഹിക തൊഴിലാളികൾക്കുമായാണ് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നത്. ജനുവരി ഒന്ന് മുതലാണ് ഈ നിയമം യുഎഇയിൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. നേരത്തെ തന്നെ അബുദാബി, ദുബായ് എന്നീ എമിറേറ്റുകളിൽ നിലവിലുള്ള ഈ നിയമം ഷാർജ, അജ്‌മാൻ, ഉമുൽ ഖുവൈൻ, റാസ് അൽ ഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലേക്ക് കൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ഡിസംബർ 16-ന് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയമാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്‌റ്റംസ്, പോർട്ട് സെക്യൂരിറ്റി, ആരോഗ്യ, പ്രതിരോധ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഒരു കാബിനറ്റിനെ അടിസ്ഥാനമാക്കി ഈ പ​ദ്ധതി പ്രഖ്യാപിച്ചത്. തുടർന്ന് ഈ വർഷം ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ അറിയിച്ചിരുന്നു.

സ്വകാര്യ മേഖലയിലെ ജീവനക്കാർ, വീട്ടു ജോലി ചെയ്യുന്നവർ തുടങ്ങി വിദേശികൾ അടക്കമുള്ള എല്ലാവർക്കും ഹെൽത്ത് ഇൻഷുറൻസ് പോളിസി നിർബന്ധമായും എടുക്കേണ്ടതാണ്. മാത്രമല്ല തൊഴിൽ വിസ പുതുക്കുന്നതിനും റെസിഡൻസ് പെർമിറ്റിനും ഇൻഷുറൻസ് പ്രധാന ഘടകമായി മാറ്റിയിരിക്കുകയാണ്. ഇനി മുതൽ ഇക്കാര്യങ്ങൾ ചെയ്യണമെങ്കിൽ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമായും വേണം.

യുഎഇയിലെ പ്രവാസി ഇന്ത്യക്കാർക്കും, മലയാളികൾക്കും ഏറെ പ്രയോജനപ്രദമാകുന്ന തീരുമാനമാണിതെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. കാരണം നേരത്തെ ഇത്തരത്തിലുള്ള നിർബന്ധിത ഇൻഷുറൻസിന്റെ ചിലവ് വഹിക്കേണ്ടത് തൊഴിലുടമയാണ്. ജീവനക്കാരിൽനിന്ന് കമ്പനികൾ ഇതിനായി പണം ഈടാക്കാൻ പാടില്ലെന്നും നിയമമുണ്ട്. നിലവിൽ ജീവനക്കാരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്.

പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ വിശദാംശങ്ങൾ

കവറേജ്: നിലവിൽ ഇൻഷുറൻസ് ഇല്ലാത്ത സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വീട്ടുജോലിക്കാർക്കും പരിരക്ഷ നൽകുന്നതിനാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.

യോഗ്യത: റസിഡൻസി പെർമിറ്റുകൾ ഇഷ്യൂ ചെയ്യുന്നതിനോ പുതുക്കുന്നതിനോ തൊഴിലുടമകൾ ഇൻഷുറൻസ് വാങ്ങണം. ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് വ്യക്തിഗത ഇൻഷുറൻസ് പോളിസിയും കുടുംബവുമായി താമസിക്കുന്നവർക്ക് ഫാമിലി പോളിസിയുമാണ് പദ്ധതിയിലൂടെ നിർബന്ധമാക്കിയത്.

ഇൻഷുറൻസ് ചെലവ്: പുതിയ ആരോഗ്യ ഇൻഷുറൻസ് പാക്കേജിന് പ്രതിവർഷം ദിർഹം 320 ചിലവാകും. ഇനി മുതൽ ജീവനക്കാരുടെ റെസിഡന്റ് പെർമിറ്റ് പുതുക്കാനുള്ള അപേക്ഷക്കൊപ്പം ഇൻഷുറൻസ് പോളിസിയും സമർപ്പിക്കണമെന്നാണ് നിയമത്തിൽ പറയുന്നത്.

കവറേജ് പ്രായം: 1 മുതൽ 64 വരെ പ്രായമുള്ള വ്യക്തികൾക്ക് ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു. അവർ ഒരു മെഡിക്കൽ വെളിപ്പെടുത്തുന്ന ഫോമും സമീപകാല മെഡിക്കൽ റിപ്പോർട്ടുകളും സമർപ്പിക്കേണ്ടതാണ്.

സ്കീം കവറുകൾ

ഒപി കെയറിന് 25 ശതമാനം തുക രോഗി നൽകേണ്ടി വരും. കിടത്തി ചികിത്സയ്ക്ക് 20 ശതമാനം കോ-പെയ്‌മെന്റ് രോഗി നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. വർഷത്തിൽ 1500 ദിർഹത്തിന്റെ മരുന്നുകളാണ് ഈ പരിരക്ഷയിലൂടെ പ്രവാസികൾക്ക് ലഭിക്കുക. ഒരു സന്ദർശനത്തിൽ പരമാവധി 500 ദിർഹത്തിന്റെ ചികിത്സാ ആനുകൂല്യം ലഭിക്കാനുള്ള അർഹതയുണ്ടാവും.

ആരോഗ്യ ഇൻഷുറൻസ് ശൃംഖലയിൽ ഏഴ് ആശുപത്രികൾ, 46 ക്ലിനിക്കുകൾ, മെഡിക്കൽ സെൻ്ററുകൾ, 45 ഫാർമസികൾ എന്നിവ ഉൾപ്പെടുന്നു. തൊഴിലാളിയുടെ കുടുംബത്തിൻ്റെ ആശ്രിതർക്കും ഇതേ ആനുകൂല്യങ്ങൾ തന്നെ വാഗ്ദാനം ചെയ്യുന്നു. സ്കീമിന് രണ്ട് വർഷത്തേ കാലാവതിയാണുള്ളത്.