UAE Petrol Diesel Prices: യുഎഇയിൽ പെട്രോളിനും ഡീസലിനും വില കുറച്ചു; ഇന്നു മുതൽ നിരക്ക് ഇങ്ങനെ
UAE Decreases Fuel Prices: ഫെബ്രുവരിയിൽ ഇന്ധനവില വർധിപ്പിച്ചതിന് ശേഷം തുടർച്ചയായ രണ്ടാം മാസമാണ് ഇപ്പോൾ വിലയിൽ കുറവ് വരുത്തിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് (ഇന്ന്) മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. ഏപ്രിൽ ഒന്ന് മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.57 ദിർഹമാണ് നൽകേണ്ടി വരിക.

പ്രതീകാത്മക ചിത്രം
ദുബായ്: ഏപ്രിൽ മാസത്തിൽ ഇന്ധനവിലയിൽ മാറ്റങ്ങളുമായി യുഎഇ. ഫെബ്രുവരിയിൽ ഇന്ധനവില വർധിപ്പിച്ചതിന് ശേഷം തുടർച്ചയായ രണ്ടാം മാസമാണ് ഇപ്പോൾ വിലയിൽ കുറവ് വരുത്തിയിരിക്കുന്നത്. ഏപ്രിൽ ഒന്ന് (ഇന്ന്) മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്. ഏപ്രിൽ ഒന്ന് മുതൽ സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.57 ദിർഹമാണ് നൽകേണ്ടി വരിക.
പുതിയ നിരക്കുകൾ ഇപ്രകാരം
- സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.57 ദിർഹം, മാർച്ചിൽ ഇത് 2.73 ദിർഹമായിരുന്നു.
- സ്‌പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.46 ദിർഹം, നിലവിലെ നിരക്ക് 2.61 ദിർഹം.
- ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.38 ദിർഹം, മാർച്ചിൽ ഇത് 2.54 ദിർഹമായിരുന്നു.
- ഡീസലിന് നിലവിലെ നിരക്ക് 2.77 ദിർഹണ്, പുതുക്കിയ നിരക്ക് പ്രകാരം ഇത് 2.63 ദിർഹമായിരിക്കും.
മാർച്ചിൽ ആഗോള വിപണിയിൽ ഇന്ധന വില താഴ്ന്ന നിലയിൽ തുടർന്നിരുകയായിരുന്നു. ഇത് കണക്കിലെടുത്താണ് ഏപ്രിൽ മാസത്തിലെ നിരക്കുകൾ കുറയ്ക്കാന തീരുമാനിച്ചത്. ഗാസയിൽ നടക്കുന്ന ഇസ്രായേലിന്റെ ആക്രമണങ്ങളും മേഖലയിൽ കടുത്ത ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്. 2015-ൽ യുഎഇ പെട്രോൾ വില നിയന്ത്രണം നീക്കി ആഗോള നിരക്കുകളുമായി യോജിപ്പിച്ചിരുന്നു. അതിനാൽ എല്ലാ മാസാവസാനവും നിരക്കുകൾ പരിഷ്കരിക്കാറുണ്ട്.