5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Golden Visa: നിങ്ങൾ അധ്യാപകരാണോ? എങ്കിൽ യുഎഇ ഗോൾഡൻ വിസ ഉറപ്പ്; പുതിയതായി ഉൾപ്പെടുത്തിയ വിഭാ​ഗങ്ങൾ ഇവ

UAE Golden Visa Expands: നേരത്തെ കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ കൂടി ഗോൾഡൻ വിസ പരിധിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴിതാ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആഡംബരം തുടങ്ങിയ മേഖലകളിൽ തിളങ്ങുന്ന വ്യക്തികളെകൂടി ഗോൾഡൻ വിസയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. യുഎഇയുടെ ഗോൾഡൻ വിസ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏറ്റവും പുതിയ വിഭാഗങ്ങളാണ് ഇവ.

UAE Golden Visa: നിങ്ങൾ അധ്യാപകരാണോ? എങ്കിൽ യുഎഇ ഗോൾഡൻ വിസ ഉറപ്പ്; പുതിയതായി ഉൾപ്പെടുത്തിയ വിഭാ​ഗങ്ങൾ ഇവ
Represental ImageImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 26 Jan 2025 09:57 AM

ദുബായ്: കഴിഞ്ഞ ഒരു വർഷമായി യുഎഇ അവരുടെ ഗോൾഡൻ വിസ പദ്ധതി വിപുലീകരിച്ചുവരികയാണ്. രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയുടെയും നവീകരണത്തിൻ്റെയും ഭാ​ഗമായാണ് പുതിയ പരിഷ്ക്കരണം. നേരത്തെ കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ കൂടി ഗോൾഡൻ വിസ പരിധിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴിതാ വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ആഡംബരം തുടങ്ങിയ മേഖലകളിൽ തിളങ്ങുന്ന വ്യക്തികളെകൂടി ഗോൾഡൻ വിസയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. യുഎഇയുടെ ഗോൾഡൻ വിസ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഏറ്റവും പുതിയ വിഭാഗങ്ങളാണ് ഇവ.

മികച്ച അധ്യാപകർ

ദുബായ് സ്കൂളുകളിലെയും സർവകലാശാലകളിലെയും അധ്യാപകർക്ക് ഇനി മുതൽ യുഎഇ ഗോൾഡൻ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) 2024 ഒക്ടോബറിലാണ് ഈ വി​ഭാ​ഗം അവതരിപ്പിച്ചത്. യുഎഇയിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ അധ്യാപകർക്കാണ് ഈ അവസരം ലഭിക്കുക.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കിഡ്‌സ് സെന്റർ, സ്‌കൂളുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അർഹരായ അധ്യാപകർക്കാണ് ​ഗോൾഡൻ വിസ ലഭിക്കുക. അവരുടെ അക്കാദമിക് നേട്ടങ്ങൾ, ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അവർ ചെയ്ത ശ്രമങ്ങൾ എന്നിവ കണക്കിലെടുത്താണ് യോഗ്യത നിശ്ചയിക്കുക.

ഗോൾഡൻ വിസ ലഭിക്കുന്നവർക്ക് അവരുടെ കുടുംബാംഗങ്ങളെ സ്‌പോൺസർ ചെയ്യാനും കഴിയും. കൂടാതെ കുടുംബാം​ഗങ്ങൾക്ക് അധിക ആനുകൂല്യത്തോടെ ദുബായിൽ താമസിക്കാനും ജോലി ചെയ്യാനും ഈ അവസരത്തിലൂടെ സാധിക്കും. അതേസമയം അപേക്ഷ സമർപ്പിക്കുന്നവർ കെഎച്ച്ഡിഎ നിശ്ചയിച്ചിട്ടുള്ള പ്രത്യേക യോഗ്യതാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്.

അതിനിടെ ദുബായ് അടുത്തിടെ ഗെയിമിംഗ് വിസ അവതരിപ്പിച്ചിരുന്നു. പ്രോഗ്രാം ഫോർ ഗെയിമിംഗ് 2033 ന് കീഴിലാണ് ഇത് അവതരിപ്പിച്ചത്. വളർന്നുവരുന്ന ഇ-സ്പോർട്സ് മേഖലയെ പിന്തുണയ്ക്കുന്നതിൻ്രെ ഭാ​ഗമായാണ് പുതിയ വിസ പ്രഖ്യാപിച്ചത്. ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഗെയിമിംഗ് വിസ നടപ്പിലാക്കിയത്.