Eid Al Fitr holidays: ചെറിയ പെരുന്നാളിന് സ്വകാര്യ ജീവനക്കാർക്ക് അവധി അഞ്ച് ദിവസം വരെ; നിർദ്ദേശം പുറത്തിറക്കി അധികൃതർ
UAE Eid Al Fitr 2025 holidays: യുഎഇയിൽ ഇത്തവണ സർക്കാർ ജീവനക്കാർക്ക് അഞ്ച് ദിവസം വരെ അവധി ലഭിച്ചേക്കും. റമദാൻ എത്ര ദിവസമാവും ഉണ്ടാവുക എന്നതിനനുസരിച്ചാവും അവധി തീരുമാനിക്കപ്പെടുക.

പ്രതീകാത്മക ചിത്രം
ഈ വർഷത്തെ ചെറിയ പെരുന്നാളിന് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അഞ്ച് ദിവസം വരെ അവധി ലഭിക്കും. ജീവനക്കാർക്ക് നാലോ അഞ്ചോ ദിവസമാവും അവധി. മാർച്ച് 30 ഞായറാഴ്ച മുതൽ ഏപ്രിൽ 1 ചൊവ്വാഴ്ച വരെയാണ് പ്രത്യേക അവധി. ഇതിനൊപ്പം ഒന്നോ രണ്ടോ ദിവസം കൂടി അവധി ലഭിക്കും. ഈ മാസം 18ന് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിററ്റിസേഷൻ ആണ് ഇക്കാര്യം അറിയിച്ചത്.
രാജ്യമെങ്ങുമുള്ള തൊഴിലാളികൾക്ക് ഈ അവധി ബാധമകായിരിക്കും. ഈ മാസം 30നാണ് റമദാൻ അവസാനിക്കുന്നതെങ്കിലും ഏപ്രിൽ രണ്ട് ബുധനാഴ്ച വരെ അവധി നീളും. അതിനാൽ ഷവാൽ നിലാവ് കാണുന്നതിനനുസരിച്ചാവും അവധി ദിനങ്ങളുടെ ദൈർഘ്യം. മാർച്ച് 29ന് നിലാവ് കാണുന്നുണ്ടോ എന്ന് കമ്മറ്റി പരിശോധിക്കും. ഇതിനായി പ്രത്യേക മൂൺ സൈറ്റിങ് കമ്മറ്റി ഉണ്ട്. 29ന് നിലാവ് കണ്ടാൽ മാർച്ച് 30, 31, ഏപ്രിൽ 1 ദിവസങ്ങളിലാവും അവധി. 29ന് ശനിയാഴ്ച ആയതിനാൽ ഈ ദിവസവും അവധിയായിരിക്കും. അപ്പോൾ ആകെ അവധി നാല് ദിവസം. അന്ന് നിലാവ് കണ്ടില്ലെങ്കിൽ റമദാൻ 30 തികയ്ക്കും. മാർച്ച് 31നാവും പെരുന്നാൾ. അപ്പോൾ മാർച്ച് 29 ശനിയാഴ്ച മുതൽ ഏപ്രിൽ രണ്ട് ബുധനാഴ്ച വരെ അവധി നീളും. ഇങ്ങനെ വന്നാൽ അവധി ആകെ അഞ്ച് ദിവസമാവും. നിലവിലെ കണക്കുകൂട്ടൽ അനുസരിച്ച് യുഎഇയിൽ റമദാൻ 30 ദിവസം തികയ്ക്കും. അങ്ങനെയെങ്കിൽ ജീവനക്കാർക്ക് അഞ്ച് ദിവസം നീളുന്ന അവധി ലഭിക്കും.
രാജ്യത്തെ സർക്കാർ ജീവനക്കാർക്കും അവധി ഇങ്ങനെ തന്നെയാണ്. റമസാൻ 30 ദിവസം പൂർത്തിയാക്കിയാൽ അഞ്ച് ദിവസവും 29 ന് ചന്ദ്രക്കല കണ്ടാൽ നാല് ദിവസവുമാവും സർക്കാർ ജീവനക്കാർക്ക് ആകെ അവധി ലഭിക്കുക. മാർച്ച് ഒന്നിനാണ് യുഎഇയിൽ റമദാൻ വ്രതം ആരംഭിച്ചത്. ഇന്ത്യയിൽ മാർച്ച് രണ്ട് മുതൽ റമദാൻ ആരംഭിച്ചു. ഇന്ത്യയിൽ നിലാവ് കാണുന്നതനുസരിച്ച് മാർച്ച് 31നോ ഏപ്രിൽ ഒന്നിനോ ആവും ചെറിയ പെരുന്നാൾ.