5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Sudan Ceasefire: ‘റമദാൻ മാസം സമാധാനത്തിൻ്റേതാണ്’; സുഡാനിൽ വെടിനിർത്തണമെന്ന യുഎഇയുടെ ആവശ്യത്തെ പിന്തുണച്ച് പ്രമുഖർ

Ceasfire In Sudan Ramadan: സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് യുഎഇ. സമാധാനത്തിൻ്റെ മാസമായ റമദാനിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നത് ഒരുപാട് പേർക്ക് സഹായകരമാവുമെന്ന് യുഎഇ പറയുന്നു.

Sudan Ceasefire: ‘റമദാൻ മാസം സമാധാനത്തിൻ്റേതാണ്’; സുഡാനിൽ വെടിനിർത്തണമെന്ന യുഎഇയുടെ ആവശ്യത്തെ പിന്തുണച്ച് പ്രമുഖർ
സുഡാൻ യുദ്ധംImage Credit source: Social Media
abdul-basith
Abdul Basith | Published: 19 Feb 2025 12:11 PM

സുഡാനിൽ വെടിനിർത്തണമെന്ന യുഎഇയുടെ ആവശ്യത്തെ പിന്തുണച്ച് പ്രമുഖർ. സുഡാനീസ് പ്രവാസികളും സാംസ്കാരിക പ്രമുഖരുമാണ് യുഎഇയുടെ നിർദ്ദേശം പിന്തുണച്ചത്. റമദാൻ സമാധാനത്തിൻ്റെ മതമാണെന്നും ആ മാസത്തിൽ വെടിനിർത്തണമെന്നുമായിരുന്നു യുഎഇയുടെ ആവശ്യം. റമദാൻ മാസത്തിൽ അത് കുടുംബങ്ങൾക്ക് വലിയ സമാധാനമാവും. വെടിനിർത്തൽ സമയത്ത് യുദ്ധം ഏറെ ബാധിച്ചയിടങ്ങളിലേക്ക് സഹായമെത്തിക്കാൻ കഴിയുമെന്നും യുഎഇ പറഞ്ഞിരുന്നു.

കഴിഞ്ഞ ആഴ്ച എത്യോപ്യയിലെ അദ്ദിസ് അബാനയിൽ വച്ച് നടന്ന കോൺഫറൻസിൽ സുഡാന് പ്രത്യേകമായി 200 മില്ല്യൺ ഡോളറിൻ്റെ സഹായം യുഎഇ പ്രഖ്യാപിച്ചിരുന്നു. മാനുഷികസഹായമായാണ് ധനസഹായം പ്രഖ്യാപിച്ചത്. എത്യോപ്യയുമായുള്ള സഹകരണത്തോടെയായിരുന്നു കോൺഫറൻസ്. ആഫ്രിക്കൻ യൂണിയൻ, ഇൻ്റർഗവണ്മെൻ്റൽ അതോറിറ്റി ഓൺ ഡെലവപ്മെൻ്റ് എന്നിവരുമായും സഹകരിച്ചായിരുന്നു കോൺഫറൻസ്.

ഷെയ്ഖ് ഷഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ്റെ നേതൃത്വത്തിലാണ് എമിറേറ്റി സംഘം കോൺഫറൻസിൽ പങ്കെടുത്തത്. റമദാൻ മാസത്തിൻ്റെ പവിത്രത കണക്കാക്കി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നായിരുന്നു സംഘത്തിൻ്റെ ആവശ്യം. ആഭ്യന്തരയുദ്ധം കുറച്ച് നാളത്തേക്ക് നിർത്തിവെക്കുന്നത് എല്ലാവർക്കും വലിയ ആശ്വാസമാവുമെന്നും സംഘം പറഞ്ഞു. 200 മില്ല്യൺ ഡോളറിൻ്റെ അധിക സഹായം പ്രഖ്യാപിച്ചതോടെ 2023 ഏപ്രിൽ മുതൽ സുഡാന് യുഎഇ പ്രഖ്യാപിച്ച ആകെ സഹായം 600.4 മില്ല്യൺ ഡോളറായി.

Also Read: Russian-Ukraine War: യുദ്ധം അവസാനിപ്പിക്കാൻ തയാറാണെന്ന് റഷ്യ; ട്രംപിന്റെ ഇടപെടൽ വിജയിച്ചു

യുഎഇയുടെ അഭ്യർത്ഥന സുഡാനിലെ പ്രവാസികളും നേതാക്കളും പിന്തുണച്ചു. ഏറെക്കാലമായി യുഎഇ സുഡാനെ പിന്തുണയ്ക്കുകയാണെന്നും അത് സാഹോദര്യത്തിൻ്റെ ലക്ഷണമാണെന്നും ഇവർ പറഞ്ഞു. ഏറെക്കാലമായി മോശം സമയത്ത് സുഡാനെ യുഎഇ പിന്തുണയ്ക്കുന്നു. ഈ സമയത്ത് തങ്ങൾ ഒറ്റയ്ക്കല്ലെന്നാണ് അവർ പറയുന്നത്. ഈ സഹായം രാജ്യത്ത് സമാധാനവും പ്രതീക്ഷയും കൊണ്ടുവരും. കഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും ഇതൊരു സഹായമാവും. റമദാനിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന യുഎഇയുടെ അഭ്യർത്ഥനയെയും പിന്തുണയ്ക്കുന്നു എന്നും അബുദാബിയിലെ സുഡാൻസീസ് കമ്മ്യൂണിറ്റി ആൻഡ് ക്ലബ് ചെയർമാൻ മുഹമ്മദ് ബല അൽദീൻ പറഞ്ഞു.

സുഡാൻ ആഭ്യന്തര യുദ്ധം
2023 മുതലാണ് സുഡാനിൽ ഇപ്പോൾ നിലനിൽക്കുന്ന ആഭ്യന്തര യുദ്ധം ആരംഭിക്കുന്നത്. 2023 ഏപ്രിൽ 15ന് റമദാൻ മാസത്തിനിടയിലാണ് യുദ്ധം ആരംഭിക്കുന്നത്. 60,000ന് മുകളിൽ ആളുകളാണ് യുദ്ധത്തിൽ ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്. സുഡാൻ സായുധ സംഘവും പാരാമിലിറ്ററി ഗ്രൂപ്പും തമ്മിലാണ് യുദ്ധം നടക്കുന്നത്.