5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

UAE Air Taxi : ഇനി ടാക്സിയിൽ കേറി പറന്നുപോകാം; യുഎഇയിൽ എയർ ടാക്സി അടുത്ത വർഷം മുതൽ

UAE Air Taxi Service : യുഎഇയിൽ എയർ ടാക്സി സർവീസ് അടുത്ത വർഷം മുതൽ ആരംഭിക്കും. അമേരിക്കൻ കമ്പനി ആർച്ചർ ഏവിയേഷൻ നിർമിച്ച മിഡ്നൈറ്റ് എയർക്രാഫ്റ്റുകൾ ടാക്സിക്കായി ഉപയോഗിക്കും.

UAE Air Taxi : ഇനി ടാക്സിയിൽ കേറി പറന്നുപോകാം; യുഎഇയിൽ എയർ ടാക്സി അടുത്ത വർഷം മുതൽ
UAE Air Taxi Service (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 17 Aug 2024 12:17 PM

യുഎഇയിൽ എയർ ടാക്സി അടുത്ത വർഷം മുതൽ ആരംഭിക്കും. അമേരിക്കൻ കമ്പനിയായ ആർച്ചർ ഏവിയേഷൻ നിർമിച്ച മിഡ്നൈറ്റ് എയർക്രാഫ്റ്റാണ് എയർ ടാക്സിക്കായി ഉപയോഗിക്കുക. ടാക്സിയുടെ നടത്തിപ്പും ഇതേ കമ്പനിയാണ്. എയർ ടാക്സിക്കായി ഉപയോഗിക്കുന്ന എയർക്രാഫ്റ്റുകളിൽ ആദ്യത്തേത് പരിശോധനകൾക്കായി വ്യാഴാഴ്ച അമേരിക്കൻ എയർ ഫോഴ്സിന് കൈമാറി.

ഈ വർഷാരംഭത്തിലാണ് ആർച്ചർ ഏവിയേഷൻസും അബുദാബി ഇൻവസ്റ്റ്മൻ്റ് ഓഫീസുമായി എയർ ടാക്സികൾക്കായുള്ള കരാറൊപ്പൊട്ടിട്ടത്. യുഎഇയാവും രാജ്യാന്തര ആസ്ഥാനം. അബുദാബിയും ദുബായും തമ്മിലുള്ള യാത്രാസമയം 60 മുതൽ 90 മിനിട്ട് വരെ കുറയ്ക്കാൻ എയർ ടാക്സികൾക്ക് സാധിക്കും. 10 മുതൽ 20 വരെ മാത്രം സമയമെടുത്ത് ഈ യാത്ര പൂർത്തിയാക്കാം. 800 മുതൽ 1500 ദിർഹം വരെയാണ് യാത്രാ ചെലവ് വരിക. ഒരു എമിറേറ്റിനകത്തുള്ള യാത്രകൾക്ക് ഏകദേശം 350 ദിർഹം വരെയാവും ചെലവ്.

Also Read : Israel New Jewish Settlement: ജറുസലേമിനും വെസ്റ്റ് ബാങ്കിനും ഇടയിൽ ജൂത കുടിയേറ്റ കേന്ദ്രം വരുന്നു; പുതിയ നീക്കവുമായി ഇസ്രായേൽ

യുഎസ് പ്രതിരോധ വിഭാഗം മിഡ്നൈറ്റ് എയർക്രാഫ്റ്റ് പരിശോധിക്കാമെന്നറിയിച്ചിട്ടുണ്ട്. ലാൻഡിംഗ് എങ്ങനെയാണെന്നും വെർട്ടിക്കൽ ടേക്കോഫിൻ്റെ സാധ്യതകൾ എന്തൊക്കെയാണെന്നും പരിശോധിക്കും. പവർ, കുറഞ്ഞ ശബ്ദം തുടങ്ങിയവയൊക്കെ അടങ്ങിയ ഈ എയർക്രാഫ്റ്റ് സൈനിക ഓപ്പറേഷനുകൾക്ക് പറ്റിയതാണ്. സുരക്ഷിതമായ, പണച്ചെലവ് കുറവുള്ളതാണ് മിഡ്നൈറ്റ് എയർക്രാഫ്റ്റുകൾ.

“ആർച്ചറിന് മാത്രമല്ല, മിലിട്ടറി ഏവിയേഷൻ്റെ പോലും ഭാവിയിൽ ഈ വിമാനങ്ങൾ വളരെ നിർണായകമാവും. മിഡ്നൈറ്റിൻ്റെ കഴിവ് ലോകത്തെ അറിയിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം.”- ആർച്ചർ ഏവിയേഷൻ സിഇഒ ആഡം ഗോൾഡ്സ്റ്റീൻ പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു.