Pakistan Suicide Bombings: പാകിസ്താനില്‍ ചാവേര്‍ ആക്രമണം; ലക്ഷ്യം സൈനികതാവളം, ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു
Two Suicide Bombings at Pakistani Military Base: സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയ്ഷ് അൽ ഹുർസാന ഏറ്റെടുത്തിട്ടുണ്ട്.

പെഷാവർ: പാകിസ്ഥാനിൽ വീണ്ടും ചാവേർ ആക്രമണം. ഇത്തവണ സൈനികത്താവളം ലക്ഷ്യമാക്കിയായിരുന്നു ആക്രമണം നടന്നത്. വടക്കു പടിഞ്ഞാറൻ ബന്നുവിൽ ഉള്ള സൈനികത്താവളത്തിന് നേർക്കാണ് ഭീകരവാദികൾ സ്‌ഫോടക വസ്തുക്കൾ നിറച്ച രണ്ടു കാറുകൾ ഓടിച്ചുകയറ്റിയത്.
സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. ഇതിൽ മൂന്ന് പേരും കുട്ടികൾ ആണ്. 30ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജയ്ഷ് അൽ ഹുർസാന ഏറ്റെടുത്തിട്ടുണ്ട്. സൈനികത്താവളത്തിന്റെ മതിൽ തകർത്ത ശേഷം അഞ്ചോ ആറോ ഭീകരവാദികൾ കൂടി കന്റോണ്മെന്റിലേക്ക് കയറാൻ ശ്രമിച്ചുവെങ്കിലും സൈനികർ ഇവർ വധിച്ചു.
ചൊവ്വാഴ്ച വൈകുന്നേരം ആണ് സംഭവം. സ്ഫോടനങ്ങൾക്ക് ശേഷം കട്ടിയുള്ള പുക ആകാശത്തേക്ക് ഉയരുന്നതായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കാണാം. സംഭവസ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ടതായും പോലീസ് അറിയിച്ചു.
ALSO READ: എല്ലാം ശരിയാക്കേണ്ട സമയമായി; യുഎസിനോട് നന്ദിയുള്ളവരാണ് ഞങ്ങൾ, ഖേദം പ്രകടിപ്പിച്ച് സെലൻസ്‌കി
അതേസമയം, ഫെബ്രുവരി 28ന് വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിലെ മദ്രസയിൽ നമസ്കാരത്തിനിടെ ചാവേർ സ്ഫോടനം ഉണ്ടായിരുന്നു. അഞ്ച് പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. ഇരുപതിലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഖൈബർ പഖ്‌തൂൻഖ്വ പ്രവിശ്യയിലെ ദാറുൽ ഉലൂം ഹഖാനിയ മദ്രസയുടെ പ്രധാന ഹാളിൽ ആയിരുന്നു സ്ഫോടനം നടന്നത്. മതപുരോഹിതൻ ഉൾപ്പടെ അഞ്ച് പേർ ഇതിൽ കൊല്ലപ്പെട്ടു. എന്നാൽ ആക്രമണത്തിൽ ആരും ഉത്തരവാദിത്ത്വം ഏറ്റെടുത്തിട്ടില്ല.
1947ൽ മതപണ്ഡിതൻ മൗലാന അബ്ദുൽ ഹഖ് ഹഖാനി സ്ഥാപിച്ച ദാറുൽ ഉലൂം ഹഖാനിയ മദ്രസയിലാണ് സ്ഫോടനം നടന്നത്. മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ കൊല്ലപ്പെട്ട സംഭവത്തിൽ ഈ മദ്രസയിലെ ഏതാനും വിദ്യാർഥികൾക്ക് പങ്കുണ്ടെന്ന ആരോപണം അന്ന് ഉയർന്നിരുന്നു. അതിനാൽ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ് മദ്രസ പ്രവർത്തിച്ചു വന്നത്. അതിനിടെ ആണ് സ്ഫോടനം നടന്നത്.